• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വീട്ടിൽ അതിക്രമിച്ച് കയറി പെരുന്നാളിന്‍റെ ബലി മാംസം നശിപ്പിച്ച് ഗോരക്ഷാ ഗുണ്ടകൾ

by Web Desk 04 - News Kerala 24
June 20, 2024 : 8:55 pm
in India, News
0
A A
0
വീട്ടിൽ അതിക്രമിച്ച് കയറി പെരുന്നാളിന്‍റെ ബലി മാംസം നശിപ്പിച്ച് ഗോരക്ഷാ ഗുണ്ടകൾ

ഭുവനേശ്വർ: ഒഡീഷയിൽ മുസ്‌ലിം കുടുംബത്തിന്‍റെ വീട്ടിൽ അതിക്രമിച്ചു കയറി ഗോരക്ഷാ ഗുണ്ടകളുടെ ആക്രമണം. ഗോമാംസം സൂക്ഷിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഇത്. വീട്ടിൽ കയറിയ ഗോരക്ഷാ ഗുണ്ടകൾ, ഫ്രിഡ്ജ് പരിശോധിച്ചു. ബലി പെരുന്നാളിന് ലഭിച്ച മാംസം പുറത്തെടുത്ത് നശിപ്പിക്കുകയും ചെയ്തു.

ഖോർധ നഗരത്തിലാണ് സംഭവം നടന്നത്. ജയ് ശ്രീറാം മുദ്രാവാക്യം വിളിച്ച് നടത്തിയ അതിക്രമത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഫ്രിഡ്ജിലുണ്ടായിരുന്ന മാംസമെല്ലാം സംഘം നശിപ്പിച്ചിട്ടുണ്ട്.

അതേസമയം, ഇന്ന് രാവിലെ, പെരുന്നാളിനോടനുബന്ധിച്ച മൃഗ ബലിക്കെതിരെ തീവ്രഹിന്ദുത്വ സംഘടനകൾ നഗരത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. ഇതേതുടർന്ന് മേഖലയിൽ ജില്ല ഭരണകൂടം നിരോധനാജ്ഞ ഏർപ്പെടുത്തി. നഗരത്തിലെ ചില പ്രദേശങ്ങളിൽ ഇന്‍റർനെറ്റ് സേവനം റദ്ദാക്കിയിട്ടുണ്ട്. വീടുകളിൽ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതർ ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച പെരുന്നാൾ ആഘോഷത്തിനിടെ ബാലസോർ നഗരത്തിൽ ഇതേവിഷയത്തിൽ വിവിധ വിഭാഗങ്ങൾക്കിടയിൽ സംഘർഷം അരങ്ങേറിയിരുന്നു. ഗോലാപോഖാരി, മോട്ടിഗഞ്ച്, സിനിമാ ഛക് തുടങ്ങിയ പ്രദേശങ്ങളിൽ നിന്നാണ് സംഘർഷം റിപ്പോർട്ട് ചെയ്തത്. ഗോരക്ഷാ ഗുണ്ടകൾ നടത്തിയ കല്ലേറിൽ 20 പേർക്ക് പരിക്കേറ്റിരുന്നു.

ഒഡീഷ മുഖ്യമന്ത്രി മോഹൻ ചരൺ മാജി ബാലസോർ കലക്ടർ ആശിഷ് താക്കറെയുമായി ചർച്ച നടത്തി, സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്യനയ കേസിൽ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം

Next Post

‘ആളുകൾക്ക് ഇപ്പോൾ മോദിയെ ഭയമില്ല’; ചെരിപ്പെറിഞ്ഞ സംഭവത്തിൽ രാഹുൽ ഗാന്ധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ആളുകൾക്ക് ഇപ്പോൾ മോദിയെ ഭയമില്ല’; ചെരിപ്പെറിഞ്ഞ സംഭവത്തിൽ രാഹുൽ ഗാന്ധി

‘ആളുകൾക്ക് ഇപ്പോൾ മോദിയെ ഭയമില്ല’; ചെരിപ്പെറിഞ്ഞ സംഭവത്തിൽ രാഹുൽ ഗാന്ധി

റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി തിരൂരിൽ ഒമ്പതു വയസുകാരന് ദാരുണാന്ത്യം

റിമോട്ട് കൺട്രോൾ ഗേറ്റിനുള്ളിൽ കുടുങ്ങി തിരൂരിൽ ഒമ്പതു വയസുകാരന് ദാരുണാന്ത്യം

ഹജ്ജ് അവസാനിച്ചതോടെ ഉംറ വിസ വീണ്ടും അനുവദിച്ചു തുടങ്ങി

ഹജ്ജ് അവസാനിച്ചതോടെ ഉംറ വിസ വീണ്ടും അനുവദിച്ചു തുടങ്ങി

രേണുക സ്വാമി കൊലക്കേസ്: ദർശന് ജാമ്യമില്ല; 3 പ്രതികളെയും 2 ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു

രേണുക സ്വാമി കൊലക്കേസ്: ദർശന് ജാമ്യമില്ല; 3 പ്രതികളെയും 2 ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ കാറിടിച്ചു, ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവേ ബൈക്കിൽ കാറിടിച്ചു, ആലപ്പുഴയിൽ യുവാവിന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021