• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുഖ്യമന്ത്രിക്കെതിരായ ആരോപണം: പ്രകോപനമുണ്ടാക്കി സ്വപ്ന കലാപത്തിന് ശ്രമിച്ചെന്ന് സർക്കാർ ഹൈകോടതിയിൽ

by Web Desk 04 - News Kerala 24
July 19, 2022 : 10:58 pm
in Kerala, News
Reading Time: 1 min read
0
A A
0
മുഖ്യമന്ത്രിക്കെതിരായ ആരോപണം: പ്രകോപനമുണ്ടാക്കി സ്വപ്ന കലാപത്തിന് ശ്രമിച്ചെന്ന് സർക്കാർ ഹൈകോടതിയിൽ

കൊച്ചി: മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ വ്യാജ ആരോപണങ്ങളുന്നയിച്ച് ജനങ്ങളെ പ്രകോപിതരാക്കി സ്വപ്ന സുരേഷ് കലാപത്തിന് ശ്രമിച്ചെന്ന് സർക്കാർ ഹൈകോടതിയിൽ. ഗൂഢാലോചനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച തെളിവുകൾ സ്വപ്‌ന കുറ്റം ചെയ്തെന്ന് വ്യക്തമാക്കുന്നതാണ്. കേസ് ഒരു കാരണവശാലും റദ്ദാക്കാനാവില്ലെന്നും തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് രജിസ്റ്റർ ചെയ്ത ഗൂഢാലോചനക്കേസ് റദ്ദാക്കാൻ സ്വപ്ന നൽകിയ ഹരജിയിൽ പ്രത്യേക അന്വേഷണ സംഘത്തിലെ ഡിവൈ.എസ്.പി പി. രാജ്‌കുമാർ നൽകിയ വിശദീകരണ പത്രികയിൽ പറയുന്നു.

സ്വപ്നയുടെ ആരോപണങ്ങൾക്കു പിന്നിൽ കൃത്യമായി ഗൂഢാലോചനയുണ്ടെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. പകയും വിദ്വേഷവും വളർത്തി ക്രമസമാധാനം തകർക്കാൻ സ്വപ്നയും പി.സി. ജോർജും മറ്റു ചിലരും ചേർന്ന് ഗൂഢാലോചന നടത്തിയിരുന്നു. കുറ്റകൃത്യത്തിൽ കൂടുതൽ പേർക്കു പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇക്കാര്യത്തിൽ കൂടുതൽ അന്വേഷണം വേണം. മാധ്യമങ്ങളിലൂടെ നടത്തിയ ആരോപണം കുറ്റകരവും നിരുത്തരവാദപരവുമാണ്. രാഷ്ട്രീയ നേതാക്കൾക്കെതിരെ ആരോപണങ്ങളുന്നയിക്കുകയും ഇവർക്ക് ദേശവിരുദ്ധ പ്രവർത്തനങ്ങളിൽ പങ്കുണ്ടെന്ന് തെളിവില്ലാതെ ആരോപിക്കുകയുമാണ് സ്വപ്ന ചെയ്തത്.

വിവാദ വെളിപ്പെടുത്തലിനെ തുടർന്ന് സംസ്ഥാനത്തുണ്ടായ രാഷ്ട്രീയപ്രേരിത കലാപങ്ങളും അക്രമങ്ങളുമായി ബന്ധപ്പെട്ട് 745 കേസുകൾ രജിസ്റ്റർ ചെയ്തു. ആരോപണം വന്ന ദിവസം മാത്രം 12 കേസാണ് രജിസ്റ്റർ ചെയ്തത്. പൊതുമുതൽ നശീകരണത്തിനും അക്രമസമരത്തിനും മുഖ്യമന്ത്രിയെ അപകീർത്തിപ്പെടുത്തുന്ന ആയിരക്കണക്കിന് പോസ്റ്റുകളാണ് സൈബർ ലോകത്ത് പ്രചരിച്ചത്.

സ്വപ്‌നയുടെ വെളിപ്പെടുത്തലിനെ തുടർന്ന് മുൻമന്ത്രി കെ.ടി. ജലീൽ നൽകിയ പരാതിയിലെടുത്ത കേസിൽ സാക്ഷിയായ സരിത എസ്. നായരുടെ മൊഴിയെടുത്തിരുന്നു. ഫെബ്രുവരി ഒമ്പത്, 10 തീയതികളിൽ തൈക്കാട് ഗവ. ഗെസ്റ്റ് ഹൗസിൽ ഉണ്ടായിരുന്ന പി.സി. ജോർജിനെ കാണാൻ സ്വപ്നയും സരിത്തും എത്തിയെന്ന് സരിതയുടെ മൊഴിയുണ്ടെന്നും വിശദീകരണ പത്രികയിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഘാനയിൽ മാർബർ​ഗ് വൈറസ് സ്ഥിരീകരിച്ചു; എബോള പോലെ മാരകം

Next Post

ലുലുമാൾ വിവാദം : പ്രശ്നക്കാർക്കെതിരെ കർശന നടപടിക്ക് യോഗിയുടെ നിർദേശം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലുലുമാൾ വിവാദം : പ്രശ്നക്കാർക്കെതിരെ കർശന നടപടിക്ക് യോഗിയുടെ നിർദേശം

ലുലുമാൾ വിവാദം : പ്രശ്നക്കാർക്കെതിരെ കർശന നടപടിക്ക് യോഗിയുടെ നിർദേശം

‘ജാഗ്രത’, ശ്രീലങ്കൻ സാഹചര്യം ചൂണ്ടികാട്ടി കേന്ദ്രം; യോഗത്തില്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവതരിപ്പിച്ചു

'ജാഗ്രത', ശ്രീലങ്കൻ സാഹചര്യം ചൂണ്ടികാട്ടി കേന്ദ്രം; യോഗത്തില്‍ സംസ്ഥാനങ്ങളുടെ ധനസ്ഥിതി അവതരിപ്പിച്ചു

ഭരണഘടനയിൽ തിരുത്തൽ വേണമെന്ന് കുറിപ്പ് ; പി കെ കൃഷ്ണദാസിനെതിരെ കോടതിയലക്ഷ്യ കേസിന് അനുമതി നിഷേധിച്ചു

ഭരണഘടനയിൽ തിരുത്തൽ വേണമെന്ന് കുറിപ്പ് ; പി കെ കൃഷ്ണദാസിനെതിരെ കോടതിയലക്ഷ്യ കേസിന് അനുമതി നിഷേധിച്ചു

ഇനി എംപി പിടി ഉഷ, സത്യപ്രതിജ്ഞ ഇന്ന് 11ന് ; ചടങ്ങുകൾ കാണാൻ കുടുംബവും ദില്ലിയിൽ

ഇനി എംപി പിടി ഉഷ, സത്യപ്രതിജ്ഞ ഇന്ന് 11ന് ; ചടങ്ങുകൾ കാണാൻ കുടുംബവും ദില്ലിയിൽ

ലോകായുക്തയുടെ ചിറകരിയുന്നത് ഭയന്ന് ; എന്റെ മടിയില്‍ കനമില്ലായിരുന്നു : ഉമ്മന്‍ ചാണ്ടി

ശബരിയുടെ ജാമ്യം സര്‍ക്കാരിനു തിരിച്ചടി, സര്‍ക്കാരിന്‍റെ ആയുധമായി മാറിയ പൊലീസിന് കനത്ത നാണക്കട് : ഉമ്മൻ ചാണ്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021