• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കരാര്‍ ജോലിക്ക് ലക്ഷങ്ങള്‍ ശമ്പളം നല്‍കി സര്‍ക്കാര്‍ ധൂര്‍ത്ത് ; പദ്ധതി നടത്തിപ്പ് നിരീക്ഷണത്തിന് പുതിയ തസ്തിക

by Web Desk 01 - News Kerala 24
June 2, 2022 : 6:17 pm
in Kerala, News
Reading Time: 1 min read
0
A A
0
കരാര്‍ ജോലിക്ക് ലക്ഷങ്ങള്‍ ശമ്പളം നല്‍കി സര്‍ക്കാര്‍ ധൂര്‍ത്ത് ; പദ്ധതി നടത്തിപ്പ് നിരീക്ഷണത്തിന് പുതിയ തസ്തിക

തിരുവനന്തപുരം : സംസ്ഥാനത്ത് നടപ്പാക്കുന്ന പ്രധാനപ്പെട്ട പദ്ധതികളുടെ നടത്തിപ്പ് നിരീക്ഷിക്കാനും വൈകുന്നത് ഒഴിവാക്കാനും ലക്ഷങ്ങള്‍ ശമ്പളത്തില്‍ കരാര്‍ നിയമനത്തിന് ഉത്തരവ്. ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ ശമ്പളത്തില്‍ ആറ് പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെയും ഒരു ലക്ഷം ശമ്പളത്തില്‍ 10 ജൂനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍സിനെയുമാണ് നിയമിക്കുക. അടിയന്തരമായി പൂര്‍ത്തികരിക്കേണ്ട പദ്ധതികളുടെ നിരീക്ഷണഏകോപന ചുമതലയാണ് ഇവര്‍ക്ക് നല്‍കുക.

സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളുടെ നടത്തിപ്പും കാലതാമസം ഒഴിവാക്കുകയാണ് കരാര്‍ നിയമനത്തിന്റെ ലക്ഷ്യമെന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ പുറത്തിറക്കിയ ഉത്തരവില്‍ വ്യക്തമാക്കുന്നു. വിവിധ വകുപ്പുകളുമായും തദ്ദേശഭരണ സ്ഥാപനങ്ങളുമായും യോജിച്ചും സഹകരിച്ചും പദ്ധതി നടത്തിപ്പ് സമയബന്ധിതമായി മുന്നോട്ട് കൊണ്ടു പോകണം.

ഇതില്‍ അനാവശ്യ കാലതാമസം ഒഴിവാക്കി ഏറ്റവും കുറഞ്ഞ സമയത്ത് പദ്ധതി പൂര്‍ത്തിയാക്കണം. ഇതിനായി സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും നിലവിലുള്ള സംവിധാനം ശക്തിപ്പെടുത്തുകയാണ്. മുന്‍ഗണനാ പദ്ധതികളുടെ ഫലപ്രദമായ നടത്തിപ്പിനുള്ള സംവിധാനം ശക്തിപ്പെടുത്തണമെന്നും ഒഴിവാക്കാനാകുന്ന കാലതാമസം തടയണമെന്നും ഉത്തരവില്‍ പറയുന്നു. ഇതിലൂടെ വേഗത്തിലുള്ള പദ്ധതി നിര്‍വഹണം ഉറപ്പാക്കണം.

വളരെ പ്രാധാന്യമുള്ള പദ്ധതികളുടെ നിരീക്ഷണത്തിനായാണ് 16 തസ്തികകളില്‍ കരാര്‍ നിയമനം നടത്താന്‍ തീരുമാനിച്ചത്. സംസ്ഥാനതലത്തിലുള്ള ഏകോപനത്തിനായി 1,30,000 രൂപ പ്രതിമാസ ശമ്പളത്തില്‍ ആറ് പ്രോജക്ട് കോര്‍ഡിനേറ്റര്‍മാരെ നിയമിക്കും. ജില്ലാതല ഏകോപനത്തിനായി ഒരു ലക്ഷം രൂപ പ്രതിമാസ ശമ്പളത്തില്‍ പത്ത് ജൂനിയര്‍ റിസോഴ്‌സ് പേഴ്‌സണ്‍സിനെ നിയമിക്കും. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലെ പദ്ധതി ഏകോപനമാണ് ഇവരുടെ ചുമതലയെന്നും അഡീഷണല്‍ ചീഫ് സെക്രട്ടറിയുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സാമ്രാട്ട് പൃഥ്വിരാജ് സിനിമയ്ക്ക് യുപിയിൽ നികുതി ഒഴിവാക്കി യോഗി സർക്കാർ

Next Post

പഴവൂരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച മദ്രസ അധ്യാപകനെതിരെ കേസ്; പ്രതി ഒളിവിലെന്ന് പൊലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പഴവൂരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച മദ്രസ അധ്യാപകനെതിരെ കേസ്; പ്രതി ഒളിവിലെന്ന് പൊലീസ്

പഴവൂരില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച മദ്രസ അധ്യാപകനെതിരെ കേസ്; പ്രതി ഒളിവിലെന്ന് പൊലീസ്

കേന്ദ്രത്തിന് വിമർശനം, സർക്കാർ നേട്ടങ്ങളെണ്ണി പറഞ്ഞ് മുഖ്യമന്ത്രി, പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു

കേന്ദ്രത്തിന് വിമർശനം, സർക്കാർ നേട്ടങ്ങളെണ്ണി പറഞ്ഞ് മുഖ്യമന്ത്രി, പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്തു

മദ്യം നിര്‍മിച്ച് വില്‍പന; റെയ്‍ഡുകളില്‍ മൂന്ന് പ്രവാസികള്‍ പിടിയിലായി

മദ്യം നിര്‍മിച്ച് വില്‍പന; റെയ്‍ഡുകളില്‍ മൂന്ന് പ്രവാസികള്‍ പിടിയിലായി

ജൂൺ ഒമ്പത് വരെ 4 തെക്കൻ ജില്ലകളിൽ മഴ കനത്തേക്കും; മറ്റ് ജില്ലകളിൽ മഴ കുറഞ്ഞേക്കും

ജൂൺ ഒമ്പത് വരെ 4 തെക്കൻ ജില്ലകളിൽ മഴ കനത്തേക്കും; മറ്റ് ജില്ലകളിൽ മഴ കുറഞ്ഞേക്കും

ഡോ. തോമസ് മാത്യുവിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമനം കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവി

ഡോ. തോമസ് മാത്യുവിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറായി നിയമനം കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗം പ്രൊഫസറായ ഡോ. തോമസ് മാത്യു നിലവി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021