• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സര്‍ക്കാര്‍ നല്‍കിയത് 18,000 തോക്കുകള്‍ ; റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ആയുധമെടുത്ത് യുക്രൈന്‍ ജനത

by Web Desk 01 - News Kerala 24
February 27, 2022 : 3:27 pm
0
A A
0
സര്‍ക്കാര്‍ നല്‍കിയത് 18,000 തോക്കുകള്‍ ; റഷ്യന്‍ സൈന്യത്തെ പ്രതിരോധിക്കാന്‍ ആയുധമെടുത്ത് യുക്രൈന്‍ ജനത

യുക്രൈന്‍ : യുക്രൈന്റെ നിലനില്‍പ്പിനെ പരുങ്ങലിലാക്കിക്കൊണ്ട് റഷ്യ വലിയ തോതിലുള്ള അധിനിവേശം നടത്തിവരുന്ന പശ്ചാത്തലത്തില്‍ യുക്രൈന്‍ സൈന്യത്തെ സഹായിച്ച് നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തിനൊപ്പം നില്‍ക്കുകയാണ് യുക്രൈന്‍ ജനത. റഷ്യന്‍ ആക്രമണത്തില്‍ നിന്ന് രാജ്യത്തെ രക്ഷിക്കാനായി ആയുധമെടുത്ത് പോരാടി യുദ്ധമുഖത്ത് യുക്രൈന്‍ ജനത നിലയുറപ്പിക്കുകയാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും യുദ്ധത്തില്‍ പങ്കാളികളാകുന്നു.

പതിനെണ്ണായിരം തോക്കുകളാണ് സര്‍ക്കാര്‍ സാധാരണക്കാര്‍ക്ക് നല്‍കിയിരിക്കുന്നത്. മിക്ക വീടുകളിലും തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങള്‍ എത്തിച്ചിട്ടുണ്ട്. ഇതിനിടെ പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. നിര്‍മാണം എങ്ങനെയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുക്രൈന്‍ ജനത സകലശക്തിയുമെടുത്ത പോരാടുകയാണ്. ഏതുവിധേനയും റഷ്യന്‍ അധിനിവേശത്തെ ചെറുക്കാനും സ്വാഭിമാനം ഉയര്‍ത്തിപ്പിടിക്കാനും ഒരു ജനത ഒറ്റയ്ക്ക് പോരാടുന്നതിന്റെ ദൃശ്യങ്ങളാണ് യുക്രൈനില്‍ എങ്ങും. തോക്ക് എന്താണെന്ന് അറിയാത്തവര്‍ പോലും തോക്കെടുത്ത്, തെരുവിലിറങ്ങി പോരാടുന്നു. റഷ്യന്‍ ആക്രമണം ശക്തമായ യുക്രൈന്‍ നഗരങ്ങളിലാണ് സൈനികമുന്നേറ്റം തടയാന്‍ ജനങ്ങള്‍ ആയുധമെടുത്തിരിക്കുന്നത്.

മിക്ക വീടുകളിലും തോക്ക് ഉള്‍പ്പടെയുള്ള മാരകായുധങ്ങളെത്തിച്ചിട്ടുണ്ട്. ഇതിനിടെ പെട്രോള്‍ ബോംബ് ഉണ്ടാക്കാന്‍ സര്‍ക്കാര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. അധികം വൈകാതെ, അതുണ്ടാ ക്കേണ്ടതെങ്ങനെയെന്ന് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ഒഴിഞ്ഞ മദ്യക്കുപ്പികളില്‍ പെട്രോള്‍ നിറച്ച ശേഷം കോര്‍ക്കിന്റെ സ്ഥാനത്ത് തുണി തിരുകിയാണ് മൊളട്ടവ് കോക്ടെയ്ല്‍ എന്ന പേരില്‍ അറിയപ്പെടുന്ന പെട്രോള്‍ ബോംബ് ഉണ്ടാക്കുന്നത്.

ഇത്തരം ബോംബ് ഉണ്ടാക്കി റഷ്യന്‍ ടാങ്കുകള്‍ക്ക് നേരെ പ്രയോഗിക്കാനാണ് സര്‍ക്കാര്‍ നാട്ടുകാരോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഇത്തരം ബോംബുകള്‍ ഇന്നലെ റഷ്യന്‍ ടാങ്കുകള്‍ക്കും കവചിതവാഹനങ്ങള്‍ക്കും നേര്‍ക്ക് വ്യാപകമായി പ്രയോഗിക്കപ്പെട്ടു. രണ്ടാം ലോകമഹായുദ്ധകാലത്ത് സോവിയറ്റ് വിദേശകാര്യമന്ത്രിയായ വ്യേചെസ്‌ലാവ് മൊളെട്ടവിന്റെ പേരിലാണ് ഈ പെട്രോള്‍ ബോംബ് അറിയപ്പെടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഫേസ്ബുക്കിന് പിന്നാലെ റഷ്യയ്ക്ക് പണി കൊടുത്ത് ഗൂഗിളും ; പരസ്യങ്ങള്‍ പിന്‍വലിച്ചു

Next Post

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ യുക്രൈന്‍ സൈന്യത്തിന്റെ ആക്രമണം

അഴിമതി , പണപ്പിരിവ് ;  കോട്ടയത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

അഴിമതി , പണപ്പിരിവ് ; കോട്ടയത്ത് രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഓപ്പറേഷൻ ​ഗം​ഗ ;  രണ്ട് വിമാനങ്ങൾ കൂടി ‌യുക്രൈനിലേക്ക് ; റഷ്യൻ അതിർത്തി വഴി രക്ഷാദൗത്യം വേണമെന്നാവശ്യം

ഓപ്പറേഷൻ ​ഗം​ഗ ; രണ്ട് വിമാനങ്ങൾ കൂടി ‌യുക്രൈനിലേക്ക് ; റഷ്യൻ അതിർത്തി വഴി രക്ഷാദൗത്യം വേണമെന്നാവശ്യം

കിയവിൽ ഇന്ധനസംഭരണശാല ആക്രമിച്ചു ; ഖാർകീവ് നഗരത്തിൽ പ്രവേശിച്ച് റഷ്യൻ സൈന്യം , വാതക പൈപ് ലൈൻ തകർത്തു

കിയവിൽ ഇന്ധനസംഭരണശാല ആക്രമിച്ചു ; ഖാർകീവ് നഗരത്തിൽ പ്രവേശിച്ച് റഷ്യൻ സൈന്യം , വാതക പൈപ് ലൈൻ തകർത്തു

രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ തെരഞ്ഞെടുപ്പിന് ശേഷം കർസേവ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

രാമഭക്തർക്ക് നേരെ വെടിയുതിർക്കാൻ ഉത്തരവിട്ടവർ തെരഞ്ഞെടുപ്പിന് ശേഷം കർസേവ നടത്തുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In