ബെംഗളുരു: കർണാടകയിൽ വിദേശ മദ്യത്തിന് ഇരുപത് ശതമാനം അധിക എക്സൈസ് നികുതി ചുമത്തി സർക്കാർ. ക്ഷേമ പദ്ധതികൾക്ക് കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായാണ് മദ്യത്തിന് നികുതി വർധിപ്പിക്കാൻ കർണാടക സർക്കാർ തീരുമാനിച്ചിട്ടുള്ളത്. മദ്യവിൽപനയിൽ നിന്നുള്ള വരുമാനം 10 ശതമാനം വർധിപ്പിക്കാനാണ് തീരുമാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ സാമ്പത്തിക വർഷത്തിൽ സർക്കാർ പ്രഖ്യാപിച്ച ക്ഷേമ പദ്ധതികൾക്കായി 45000 കോടി രൂപ വേണ്ടിവരുമെന്ന് കഴിഞ്ഞ ദിവസം സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ ചേർന്ന യോഗം വിലയിരുത്തിയിരുന്നു.