• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജൂനിയർ ഡോക്ടർമാരുടെ ജോലി: മാർഗരേഖ ഉടൻ

by Web Desk 04 - News Kerala 24
May 13, 2023 : 6:19 am
in Kerala, News
Reading Time: 1 min read
0
A A
0
സംസ്ഥാന വ്യാപകമായി ഡോക്ടർമാരുടെ പ്രതിഷേധം

തിരുവനന്തപുരം ∙ ഡോ. വന്ദന ദാസ് ക്രൂരമായി കൊല്ലപ്പെട്ടതിനു പിന്നാലെയുണ്ടായ പ്രതിഷേധങ്ങളുടെയും സമരങ്ങളുടെയും പശ്ചാത്തലത്തിൽ ജൂനിയർ ഡോക്ടർമാരുടെ കാലങ്ങളായുള്ള ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചു. ജൂനിയർ ഡോക്ടർമാരുടെ ജോലികൾ നിർവചിച്ചുകൊണ്ടുള്ള മാർഗരേഖ ഉടൻ പുറപ്പെടുവിക്കും. മന്ത്രി വീണാ ജോർജിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിലാണു തീരുമാനം.

പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യ സെക്രട്ടറിയുടെ നേതൃത്വത്തിൽ സമിതിയെ നിയോഗിക്കാമെന്നു മന്ത്രി ഉറപ്പുനൽകി. വന്ദനയുടെ കുടുംബത്തിനു നഷ്ടപരിഹാരം നൽകുന്ന കാര്യം അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ച സാഹചര്യത്തിൽ പിജി ഡോക്ടർമാരും ഹൗസ് സർജൻമാരും ആരംഭിച്ച സമരം പിൻവലിച്ചു. ഇന്നു രാവിലെ 8 മുതൽ ജോലിക്കു ഹാജരാകും.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ മെഡിക്കൽ ഓഫിസറുടെ ഗുരുതര വീഴ്ചയെക്കുറിച്ച് അന്വേഷിക്കണമെന്ന് അസോസിയേഷൻ, മന്ത്രിയോട് ആവശ്യപ്പെട്ടു. വന്ദനയെ കൊലപ്പെടുത്തിയ ജി.സന്ദീപിനെ ആദ്യം പരിശോധിക്കേണ്ടത് മെഡിക്കൽ ഓഫിസറായിരുന്നു. എന്നാൽ, വന്ദനയെയാണ് ആ ചുമതല ഏൽപിച്ചത്. ഇതു ഗുരുതര വീഴ്ചയാണെന്നും ഡോക്ടർമാർ മന്ത്രിയെ അറിയിച്ചു.

പ്രധാന തീരുമാനങ്ങൾ

∙ ആശുപത്രികളിലെ സുരക്ഷാ ഓഡിറ്റ് പൂർത്തിയാകുന്നതുവരെ റൂറൽ ആശുപത്രികളിലെ ഹൗസ് സർജന്മാരുടെ രാത്രി ഡ്യൂട്ടി റദ്ദാക്കി.

∙ അത്യാഹിത വിഭാഗങ്ങളിൽ 2 കൂട്ടിരിപ്പുകാരെയേ അനുവദിക്കുകയുള്ളൂ. വാർഡിൽ ഒരാൾ.

∙ പിജി ഡോക്ടർമാരുടെ ജോലിസമയം ആഴ്ചയിൽ 60 മണിക്കൂർ ആയി നിജപ്പെടുത്തും.

∙ ആഴ്ചയിൽ ഒരു ദിവസം അവധി ഉറപ്പാക്കും.

ആശുപത്രി സംരക്ഷണ നിയമ ഭേദഗതി: കരട് ഓർഡിനൻസ് നിയമവകുപ്പിൽ

തിരുവനന്തപുരം ∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സർജൻ ഡോ.വന്ദന ദാസ് അക്രമിയുടെ കുത്തേറ്റു മരിച്ച സാഹചര്യത്തിൽ ആശുപത്രി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിനുള്ള കരട് ഓർഡിനൻസ് ആരോഗ്യ വകുപ്പ് തയാറാക്കി നിയമ വകുപ്പിന്റെ പരിശോധനയ്ക്കായി സമർപ്പിച്ചു. ചീഫ് സെക്രട്ടറി ഇന്നലെ ബന്ധപ്പെട്ട സെക്രട്ടറിമാരുടെയും മറ്റും യോഗം വിളിച്ച് ഓർഡിനൻസിന്റെ കരടിന് അന്തിമ രൂപം നൽകി. ആശുപത്രികൾക്കും ആരോഗ്യ പ്രവർത്തകർക്കും നേരെ അക്രമം നടത്തുന്നവർക്ക് കടുത്ത ശിക്ഷയാണ് ബില്ലിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെരഞ്ഞെടുപ്പ് ഫലം വരും മുമ്പേ കർണാടകയിൽ ‘ഷോക്ക്’; വൈദ്യുതി നിരക്ക് കൂ

Next Post

‘സ്ത്രീസുരക്ഷയ്ക്ക് എന്തു ചെയ്തു’: സർക്കാരിനോട് സുപ്രീം കോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘സ്ത്രീസുരക്ഷയ്ക്ക് എന്തു ചെയ്തു’: സർക്കാരിനോട് സുപ്രീം കോടതി

‘സ്ത്രീസുരക്ഷയ്ക്ക് എന്തു ചെയ്തു’: സർക്കാരിനോട് സുപ്രീം കോടതി

ബ്രിജ്ഭൂഷനെ പൊലീസ് ചോദ്യം ചെയ്തു; 3 മണിക്കൂർ ചോദ്യങ്ങൾ, എല്ലാം നിഷേധിച്ച് കുറ്റാരോപിതൻ

ബ്രിജ്ഭൂഷനെ പൊലീസ് ചോദ്യം ചെയ്തു; 3 മണിക്കൂർ ചോദ്യങ്ങൾ, എല്ലാം നിഷേധിച്ച് കുറ്റാരോപിതൻ

വിവാഹത്തിന് മുമ്പ് കുഞ്ഞ് ജനിച്ചു, മാനഹാനി ഭയന്ന് കഴുത്തുഞെരിച്ച് ​കൊന്നു; ഇടുക്കിയിൽ അറസ്റ്റിലായ കമിതാക്കളുടെ വെളിപ്പെടുത്തൽ

വിവാഹത്തിന് മുമ്പ് കുഞ്ഞ് ജനിച്ചു, മാനഹാനി ഭയന്ന് കഴുത്തുഞെരിച്ച് ​കൊന്നു; ഇടുക്കിയിൽ അറസ്റ്റിലായ കമിതാക്കളുടെ വെളിപ്പെടുത്തൽ

ജനശതാബ്ദി അടക്കം മൂന്ന് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം തൽക്കാലത്തേക്ക് കൂട്ടി

ജനശതാബ്ദി അടക്കം മൂന്ന് ട്രെയിനുകളിൽ കോച്ചുകളുടെ എണ്ണം തൽക്കാലത്തേക്ക് കൂട്ടി

സ്വർണക്കടത്തിന് പ്രതിഫലം 80,000 രൂ​പയും ടി​ക്ക​റ്റും; 1.8 കോടിയുടെ സ്വർണവുമായി കരിപ്പൂരിൽ മൂന്നുപേർ പിടിയിൽ

സ്വർണക്കടത്തിന് പ്രതിഫലം 80,000 രൂ​പയും ടി​ക്ക​റ്റും; 1.8 കോടിയുടെ സ്വർണവുമായി കരിപ്പൂരിൽ മൂന്നുപേർ പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021