• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറുന്നതിന് മുൻകൂർ അനുമതി വേണമെന്ന് ഗുജറാത്ത് സർക്കാർ

by Web Desk 04 - News Kerala 24
April 11, 2024 : 3:51 pm
0
A A
0
ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറുന്നതിന് മുൻകൂർ അനുമതി വേണമെന്ന് ഗുജറാത്ത് സർക്കാർ

ഗാന്ധിനഗർ: ബുദ്ധമതം പ്രത്യേക മതമായി കണക്കാക്കപ്പെടുന്നുവെന്നും അതിനാൽ ഹിന്ദുമതത്തിൽ നിന്ന് ബുദ്ധമതത്തിലേക്ക് മാറുന്നതിന് മുൻകൂർ അനുമതി വേണമെന്ന് ഗുജറാത്ത് സർക്കാർ. ജൈനമതം, സിഖ് മതങ്ങൾ എന്നിവയിലേക്ക് മാറുന്നവരും 2003-ലെ ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമം അനുസരിച്ച് പ്രാദേശിക ജില്ലാ മജിസ്‌ട്രേറ്റിൽ നിന്ന് അനുമതി വാങ്ങണമെന്ന് ഗുജറാത്ത് സർക്കാർ സർക്കുലർ പുറപ്പെടുവിച്ചു.

ബുദ്ധമതത്തിലേക്ക് പരിവർത്തനം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള അപേക്ഷകൾ നിയമങ്ങൾക്കനുസൃതമായി പരിഗണിക്കുന്നില്ലെന്ന് സർക്കാരിന്‍റെ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഗുജറാത്ത് ആഭ്യന്തര വകുപ്പ് മാർച്ച് 8 ന് സർക്കുലർ പുറത്തിറക്കിയതായി ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.

മുൻകൂർ അനുമതി തേടി അപേക്ഷകൾ സമർപ്പിക്കപ്പെടുമ്പോൾ ഭരണഘടനയുടെ ആർട്ടിക്കിൾ 25 (2) പ്രകാരം സിഖ് മതം, ജൈനമതം, ബുദ്ധമതം എന്നിവ ഹിന്ദുമതത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും അതിനാൽ മുൻകൂർ അനുമതി ആവശ്യമില്ലെന്നും കാണിച്ച് അപേക്ഷകൾ തള്ളുകയാണ് ചെയ്യുന്നത്. ഗുജറാത്ത് മതസ്വാതന്ത്ര്യ നിയമത്തെ പരാമർശിച്ച് ബുദ്ധമതത്തെ പ്രത്യേക മതമായി പരിഗണിക്കേണ്ടിവരുമെന്ന് സർക്കുലർ വ്യക്തമാക്കുന്നു.

നിയമ വ്യവസ്ഥകളെക്കുറിച്ച് വേണ്ടത്ര പഠിക്കാതെ മതപരിവർത്തനം പോലുള്ള സെൻസിറ്റീവ് വിഷയത്തിൽ അപേക്ഷകർക്ക് നൽകുന്ന മറുപടികൾ ജുഡീഷ്യൽ വ്യവഹാരങ്ങൾക്ക് കാരണമാകാൻ സാധ്യതയുണ്ടെന്നും സർക്കുലറിൽ പറയുന്നു.

എല്ലാ വർഷവും ദസറ പോലുള്ള ആഘോഷങ്ങളിൽ ദലിതർ ബുദ്ധമതത്തിലേക്ക് കൂട്ടമായി മതപരിവർത്തനം നടത്താറുണ്ട്. അംബേദ്കറിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി ബുദ്ധമത ഗ്രൂപ്പുകൾ ദളിതർക്കായി കൂട്ട മതപരിവർത്തനം സംഘടിപ്പിക്കുന്നു. അത്തരത്തിലുള്ള ഗ്രൂപ്പായ ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമിയുടെ സെക്രട്ടറി രമേഷ് ബാങ്കർ ബുദ്ധമതം ഹിന്ദുമതവുമായി യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കിയ സർക്കുലറിനെ സ്വാഗതം ചെയ്യുന്നതായി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സുൽത്താൻ ബത്തേരിയല്ല, ഗണപതിവട്ടമാണ്’; പേര് മാറ്റണമെന്ന് കെ. സുരേന്ദ്രൻ

Next Post

കാമുകനൊപ്പം പോകാൻ മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
18 മാസം പ്രായമായ കുഞ്ഞിനെ കൊന്ന് കുഴിച്ചുമൂടിയ ദമ്പതികൾ അറസ്റ്റിൽ

കാമുകനൊപ്പം പോകാൻ മക്കളെ കഴുത്ത് ഞെരിച്ച് കൊന്നു

ലഷ്‌കറെ ത്വയ്യിബയുമായി ബന്ധം; ജമ്മു കശ്മീരിൽ മൂന്നുപേർ അറസ്റ്റിൽ

ലഷ്‌കറെ ത്വയ്യിബയുമായി ബന്ധം; ജമ്മു കശ്മീരിൽ മൂന്നുപേർ അറസ്റ്റിൽ

മദ്യനയക്കേസ്: കെ. കവിതയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മദ്യനയക്കേസ്: കെ. കവിതയെ സി.ബി.ഐ അറസ്റ്റ് ചെയ്തു

മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

കാമുകി വിളിച്ചപ്പോൾ രക്ഷിക്കാനോടിച്ചെന്നു, 14 -കാരൻ കുത്തേറ്റ് മരിച്ചു

‘തെര. കമ്മീഷൻ നടപടിയെടുത്തിട്ടുണ്ട്, ഹൈക്കോടതി വിധി പക്ഷേ വിചിത്രം’; ചോദ്യംചെയ്യുമെന്നും എം സ്വരാജ്

'തെര. കമ്മീഷൻ നടപടിയെടുത്തിട്ടുണ്ട്, ഹൈക്കോടതി വിധി പക്ഷേ വിചിത്രം'; ചോദ്യംചെയ്യുമെന്നും എം സ്വരാജ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In