മസ്കറ്റ്: ഗാസയിലെ അൽ-അഹ്ലി ആശുപത്രി ആക്രമണത്തെ ഒമാൻ അപലപിച്ചു. ഇസ്രായേൽ അധിനിവേശ സേന ഗാസയിലെ അൽ-അഹ്ലി ഹോസ്പിറ്റൽ ലക്ഷ്യമിട്ടതിനെ ഒമാൻ അപലപിച്ചതായി ‘ഒമാൻ ന്യൂസ് ഏജൻസി’ (ഒ.എൻ.എ) റിപ്പോർട്ട് ചെയ്തു.
ഒരു യുദ്ധക്കുറ്റത്തെ പ്രതിനിധീകരിക്കുന്ന വിധത്തിൽ നൂറുകണക്കിന് സാധാരണക്കാരുടെ ജീവൻ നഷ്ടപ്പെടുകയും സകല അന്താരാഷ്ട്ര മാനുഷിക നിയമങ്ങളുടെയും ധാർമ്മികതയുടെയും ലംഘനവുമാണെന്ന് ഒ.എൻ.എ യുടെ പ്രസ്താവനയിൽ പറയുന്നു. മരിച്ചവരുടെ കുടുംബങ്ങളോട് ഒമാൻ അനുശോചനവും അറിയിച്ചു.