നിരവധി ആരോഗ്യഗുണങ്ങളുള്ള പോഷണങ്ങളുടെ പവര്‍ഹൗസാണ് ബദാം(ആൽമണ്ട്). പല തരത്തിലുള്ള വൈറ്റമിനുകളും അവശ്യ ധാതുക്കളും നല്‍കുമെന്നതിനാല്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്. രാത്രിയില്‍ വെള്ളത്തില്‍ കുതിര്‍ത്തിട്ട ശേഷം രാവിലെ എടുത്ത് ആല്‍മണ്ട് കഴിക്കാവുന്നതാണ്.
ആല്‍മണ്ട് ദിവസവും കഴിച്ചാലുള്ള ഗുണങ്ങള്‍ ഇനി പറയുന്നവയാണ്.
1. ആന്റി ഓക്‌സിഡന്റുകള്‍
കോശങ്ങളെ നാശത്തില്‍ നിന്നു സംരക്ഷിക്കുന്നതില്‍ ആന്റി ഓക്‌സിഡന്റുകള്‍ക്ക് മുഖ്യസ്ഥാനമുണ്ട്. നിറയെ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ശരീരത്തെ ഓക്‌സിഡേറ്റീവ് സ്‌ട്രെസില്‍ നിന്നും നീര്‍ക്കെട്ടില്‍ നിന്നും സംരക്ഷിക്കും. പെട്ടെന്ന് കോശങ്ങള്‍ പ്രായമാകാതിരിക്കാനും ഇവ സഹായകമാണ്. ആന്റിഓക്‌സിഡന്റുകള്‍ തൊലിയിലും അടങ്ങിയിരിക്കുന്നതിനാല്‍ ആല്‍മണ്ടിന്റെ തൊലി കളയാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.
2. വൈറ്റമിന്‍ ഇ
ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുകയും അല്‍സ്ഹൈമേഴ്‌സ് പോലുള്ള മറവിരോഗങ്ങളെ തടുക്കുകയും ചെയ്യുന്ന അവശ്യ പോഷണമാണ് വൈറ്റമിന്‍ ഇ. ആല്‍മണ്ടില്‍ വൈറ്റമിന്‍ ഇ ധാരാളം അടങ്ങിയിരിക്കുന്നു. 28 ഗ്രാം ആല്‍മണ്ടില്‍ വൈറ്റമിന്‍ ഇയുടെ പ്രതിദിന ആവശ്യകതയുടെ 50 ശതമാനവും അടങ്ങിയിരിക്കുന്നു.