• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പീഡനപരാതി: പി സി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പരാതിക്കാരി

by Web Desk 04 - News Kerala 24
July 2, 2022 : 6:10 pm
in Kerala, News
Reading Time: 1 min read
0
A A
0
പീഡനപരാതി: പി സി ജോര്‍ജിനെതിരെ വ്യക്തമായ തെളിവുണ്ടെന്ന് പരാതിക്കാരി

തിരുവനന്തപുരം: പീഡന പരാതിയില്‍ ജനപക്ഷം നേതാവ് പി സി ജോര്‍ജിനെതിരെ തെളിവുണ്ടെന്ന് പരാതിക്കാരി. വ്യക്തമായ തെളിവുകള്‍ ഉള്ളതിനാലാണ് പരാതി നല്‍കിയത്. പി സി ജോര്‍ജിന്‍റെ അറസ്റ്റ് ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല. പി സി ജോര്‍ജ് തന്‍റെ ശത്രുവായിരുന്നില്ലെന്നും പരാതിക്കാരി മാധ്യമങ്ങളോട് പറഞ്ഞു. ഫെബ്രുവരി 10ന് തൈക്കാട് വച്ചാണ് പി.സി.ജോര്‍ജില്‍ നിന്ന് ദുരനുഭവം ഉണ്ടാകുന്നത്. പരാതിയിൽ ഉറച്ചു നിൽക്കുന്നു. പരാതി നൽകുന്നതിന് മാനസികമായി തയ്യാറെടുപ്പ് ആവശ്യമായിരുന്നു. അതിനാൽ ആണ് ഇന്ന് പരാതി നൽകിയത്.

പി.സി ജോർജ്ജ് ചോദ്യംചെയ്യലിനായി എത്തിയത് അറിഞ്ഞിരുന്നില്ല. ഒരു മാസം മുമ്പ് തന്നെ ഗൂഢാലോചന കേസ് അന്വേഷിക്കുന്ന സംഘത്തിന് നൽകിയ മൊഴിയിൽ ഇക്കാര്യം പറഞ്ഞിരുന്നു. അതിന് ശേഷം 164 നൽകി. ഇതിന് ശേഷമാണ് അഭിഭാഷകന്റെ നിർദേശപ്രകാരം സംഭവം നടന്ന സ്ഥലം എന്ന നിലയിൽ മ്യുസിയം പൊലീസിൽ പരാതി നൽകിയത്. മേയ് മാസത്തില്‍ വീട്ടിൽ പോയി കണ്ടത് സ്വര്‍ണക്കടത്ത് കേസിലെ ഗൂഢാലോചനയിൽ എന്തിന് തന്നെ വലിച്ചിഴയ്ക്കുന്നു എന്ന് അറിയാനാണ്. ഇന്ന് തന്നെ പരാതി നൽകിയത് പോലീസ് നിര്‍ദേശിച്ചിട്ട് അല്ല. തന്‍റെ നടപടിക്ക്പിന്നില്‍ ആരുടെയും പ്രേരണയില്ല എന്നും പരാതിക്കാരി പറഞ്ഞു.

സോളാർ തട്ടിപ്പ് കേസിലെ പ്രതിയുടെ രഹസ്യമൊഴിയിൽ മ്യൂസിയം പൊലീസാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 154, 54 (A) വകുപ്പുകൾ ചേർത്ത് ജോ‍ർജിനെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്. ഈ വർഷം ഫെബ്രുവരി 10ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസിൽ വച്ച് ലൈംഗിക താൽപര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങൾ അയച്ചെന്നും സോളാർ കേസ് പ്രതി രഹസ്യമൊഴി നൽകിയിരുന്നു. മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസിൽ പി.സി.ജോർ‍ജിനെ ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസിൽ ക്രൈംബ്രാഞ്ചിന്‍റെ മൊഴിയെടുക്കൽ പൂർത്തിയായതിന് ശേഷമാണ് ജോർജിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യൽ പൂർത്തിയായതോടെ മ്യൂസിയം പൊലീസ് പി.സി.ജോർജിനെ കസ്റ്റഡിയിൽ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

ഗൂഢാലോചന കേസിൽ ചോദ്യം ചെയ്യുന്നതിനിടെ, 12.40ന് ആണ് പി.സി.ജോർജിനെതിരെ സോളാർ തട്ടിപ്പ് കേസ് പ്രതി പരാതി നൽകിയത്. ഒരു മണിക്കൂറിനകം എഫ്ഐആർ ഇട്ടു. ചോദ്യം ചെയ്യൽ പൂർത്തിയായി ആഹാരം കഴിച്ചയുടൻ പിസി.ജോർജിനെ കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസങ്ങളിലെല്ലാം രഹസ്യമൊഴി പരിശോധിക്കുകയാണെന്ന് പറഞ്ഞ പൊലീസ് അപ്രതീക്ഷിതമായാണ് അറസ്റ്റിലേക്ക് നീങ്ങിയത്. അതേസമയം ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് പി.സി.ജോര്‍ജ് പറഞ്ഞു. രഹസ്യമൊഴിയിലുള്ള ആരോപണം പണം വാങ്ങിയുള്ളതാണ്. രഹസ്യമൊഴി നുണയെന്ന് തെളിയുമെന്നും രാവിലെ ചോദ്യം ചെയ്യലിന് എത്തിയപ്പോള്‍ പി.സി.ജോര്‍ജ് പറഞ്ഞു. മതവിദ്വേഷ പ്രസംഗ കേസിൽ നേരത്തെ പി.സി.ജോർജിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ 1,796 പുതിയ കൊവിഡ് കേസുകള്‍ കൂടി ; 24 മണിക്കൂറിനിടെ മരണങ്ങളില്ല

Next Post

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു

ഹൃദയാഘാതം മൂലം മരിച്ച പ്രവാസി മലയാളി സാമൂഹിക പ്രവര്‍ത്തകന്റെ മൃതദേഹം നാട്ടില്‍ എത്തിച്ചു

കാട്ടുപന്നികളിൽ ആന്ത്രാക്സ്: കോഴിക്കോട്  ജാഗ്രതാ നിർദേശം

കാട്ടുപന്നികളിൽ ആന്ത്രാക്സ്: കോഴിക്കോട് ജാഗ്രതാ നിർദേശം

മതനിന്ദ കേസ്  : സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിന് മുൻകൂർ ജാമ്യം

മതനിന്ദ കേസ് : സ്വപ്നയുടെ അഭിഭാഷകൻ കൃഷ്ണരാജിന് മുൻകൂർ ജാമ്യം

അറസ്റ്റിന് പിന്നാലെ മോശം പരാമർശവുമായി പിസി ജോർജ്ജ് : പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ

അറസ്റ്റിന് പിന്നാലെ മോശം പരാമർശവുമായി പിസി ജോർജ്ജ് : പ്രതിഷേധവുമായി മാധ്യമപ്രവർത്തകർ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഷോൺ ജോർജ് ;  പിണറായിക്ക് പുത്രീവാത്സല്യം മൂത്ത് ഭ്രാന്തായതെന്നും ഷോൺ

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ഷോൺ ജോർജ് ; പിണറായിക്ക് പുത്രീവാത്സല്യം മൂത്ത് ഭ്രാന്തായതെന്നും ഷോൺ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021