തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആരോട് നടത്തിയാലും തെറ്റാണെന്ന് നടൻ ഹരീഷ് പേരാടി. നടൻ ശ്രീനാഥ് ഭാസിയെ വിലക്കിയതിനെതിരെ നടൻ മമ്മൂട്ടി രംഗത്തെത്തിയതിന് പിന്നാലെയാണ് ഹരീഷ് പേരടിയുടെ പ്രതികരണം. മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം താനെന്നും ഹരീഷ് പേരടി ഫേസ്ബുക്കിൽ കുറിച്ചു.
സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തിയാൽ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും. നിരന്തരമായി ആവർത്തിച്ചാൽ ചെറിയ ബഡ്ജറ്റിൽ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്. അഹങ്കാരമാണ്, അത് നിർമ്മാതാവിന്റെയും സഹ നടി നടൻമാരുടെയും തൊഴിൽ നിഷേധിക്കലാണ്. അവരുടെ അന്നം മുട്ടിക്കലാണ് ചിരഞ്ജീവിയും മമ്മുട്ടിയും മോഹൻലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിന് എത്തുന്നവരാണെന്നും ഹരീഷ് പേരടി പറഞ്ഞു.
ഹരീഷ് പേരടിയുടെ വാക്കുകൾ
സിനിമയുടെ ഷൂട്ടിങ്ങിന് വേണ്ടി അഡ്വാൻസ് വാങ്ങി കരാർ ഒപ്പിട്ട് രാവിലെ എത്തേണ്ട നായക നടൻ ഉച്ചക്ക് ഒരു മണിക്ക് എത്തിയാൽ ഒരു ദിവസവും രണ്ട് ദിവസവും സഹിക്കും…നിരന്തരമായി ആവർത്തിച്ചാൽ ചെറിയ ബഡ്ജറ്റിൽ ലോകോത്തര സിനിമകളുണ്ടാക്കുന്ന ഈ കുഞ്ഞു മലയാളത്തിന് അത് സഹിക്കാവുന്നതിന്റെയും അപ്പുറമാണ്…അഹങ്കാരമാണ്..അത് നിർമ്മാതാവിന്റെയും സഹ നടി നടൻമാരുടെയും തൊഴിൽ നിഷേധിക്കലാണ്…അവരുടെ അന്നം മുട്ടിക്കലാണ് ….രജനികാന്തും,കമലഹാസനും,ചിരംജീവിയും,മമ്മുട്ടിയും,മോഹൻലാലും ഈ പ്രായത്തിലും സംവിധായകന്റെ സമയത്തിനെത്തുന്നവരാണ് …യന്തിരന്റെ ഷൂട്ടിങ്ങ് സമയത്ത് ചെന്നൈയിലെ ട്രാഫിക്ക് ബ്ലോക്കിൽപ്പെട്ട രജനി സാർ ഒരു പോലിസുകാരന്റെ ബൈക്കിൽ കയറി സമയത്തിന് ലോക്ഷേനിൽ എത്തിയപ്പോൾ അന്ന് ചെന്നൈ നഗരം പുരികം മേലോട്ട് ഉയർത്തി അത്ഭുതം കൊണ്ടതാണ് …തൊഴിൽ നിഷേധവും അന്നം മുട്ടിക്കലും ആര് ആരോട് നടത്തിയാലും തെറ്റാണ്..അങ്ങോട്ടും..ഇങ്ങോട്ടും…മലയാളത്തിലെ നിർമ്മാതക്കളുടെ ഈ ചെറിയ ചൂരൽ പ്രയോഗത്തോടൊപ്പം.