• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കളഞ്ഞുകിട്ടിയ സ്വർണവള തിരികെയേൽപ്പിച്ച്‌ ഹരിതകർമസേനാംഗം: അഭിനന്ദനവുമായി മന്ത്രി എം ബി രാജേഷ്

by Web Desk 04 - News Kerala 24
October 12, 2023 : 3:32 pm
in Kerala, News
Reading Time: 1 min read
0
A A
0
കളഞ്ഞുകിട്ടിയ സ്വർണവള തിരികെയേൽപ്പിച്ച്‌ ഹരിതകർമസേനാംഗം: അഭിനന്ദനവുമായി മന്ത്രി എം ബി രാജേഷ്

തൃക്കടീരി > പ്ലാസ്റ്റിക് മാലിന്യത്തിൽനിന്നും കളഞ്ഞുകിട്ടിയ ഒന്നര പവന്റെ സ്വർണ വള തിരികെ നൽകി ഹരിത കർമ ജീവനക്കാരി മാതൃകയായി. തൃക്കടീരി പഞ്ചായത്തിലെ നാലാം വാർഡ് ഹരിത കർമസേനാംഗം ബിന്ദുവിന്റെ സത്യസന്ധതയിൽ ആറു മാസമായി കാണാതായ ആറ്റാശേരി കിളയിൽവീട്ടിൽ ബൽക്കീസിന്റെ നഷ്‌ടപ്പെട്ട വളയാണ് തിരികെ ലഭിച്ചത്. ബുധനാഴ്ച വീട്ടിൽനിന്നും പ്ലാസ്റ്റിക് ശേഖരിച്ച് വേർതിരിക്കുന്നതിനിടയിൽ ലഭിച്ച സ്വർണം ഉടമസ്ഥക്ക് തിരിച്ചു നൽകുകയായിരുന്നു. നാല് വർഷമായി ഹരിത കർമസേനാംഗമായ ബിന്ദു സിപിഐ എം എണ്ണകണ്ടം ബ്രാഞ്ച് സെക്രട്ടറി പ്രവീണിന്റെ അമ്മയാണ്.ബിന്ദുവിനെ അഭിനന്ദിച്ച് മന്ത്രി എം ബി രാജേഷ് ഫേസ്‌ബുക്കിൽ കുറിപ്പിട്ടു. സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പര്യായങ്ങളായി മാറുന്ന ഹരിത കർമ്മ സേനാംഗങ്ങളുടെ ഇത്തരം കൃത്യങ്ങൾ പരിചയപ്പെടുത്തുന്നത്‌ സന്തോഷവും അഭിമാനകരവുമാണെന്ന് മന്ത്രി ഫേസ്‌ബുക്കിൽ കുറിച്ചു. മാലിന്യം ശേഖരിച്ച്‌ മാത്രമല്ല സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും മാതൃകയായിക്കൂടി ഹരിതകർമസേന നാടിന് മുതൽക്കൂട്ടാവുകയാണെന്നും മന്ത്രി കുറിച്ചു.

മന്ത്രിയുടെ കുറിപ്പിന്റെ പൂർണരൂപം

ബിന്ദുവേച്ചിയാണ്‌ ഇന്നത്തെ സൂപ്പർ താരം. ആറുമാസം മുൻപ്‌ കാണാതായ, നഷ്ടപ്പെട്ടു എന്ന് കരുതി ഏവരും ഉപേക്ഷിച്ച സ്വർണ്ണവള കണ്ടെത്തി ഉടമയെ തിരിച്ചേൽപ്പിച്ചാണ്‌ ബിന്ദുവേച്ചി നാടിന്റെ സ്റ്റാറായത്‌. പാലക്കാട്‌ തൃക്കടീരി ആറ്റാശേരി സ്വദേശിയാണ്‌ ബിന്ദു എന്ന ഈ ഹരിത കർമ്മ സേനാംഗം. മുസ്തഫ എന്നയാളിന്റെ വീട്ടിൽനിന്ന് ഹരിത കർമ്മസേന പതിവുപോലെ പ്ലാസ്റ്റിക് ശേഖരിച്ചു. പരിശോധിച്ചപ്പോഴാണ്‌ ഒന്നര പവന്റെ സ്വർണവള കിട്ടിയത്‌. ഈ ആഭരണം കാണാതായിട്ട്‌ ആറുമാസം കഴിഞ്ഞിരുന്നു. മാലിന്യത്തിനൊപ്പം ഇതുൾപ്പെട്ടത്‌ വീട്ടുകാർ പോലും കണ്ടിരുന്നില്ല. എന്നാൽ ഇത്‌ ശ്രദ്ധയിൽ പെട്ടയുടൻ തന്നെ ബിന്ദുവേച്ചി ഉടമയെ കണ്ടെത്തി തിരിച്ചേൽപ്പിക്കുകയായിരുന്നു. ബിന്ദുവേച്ചിയുടെ സ്വർണ്ണത്തിളക്കമുള്ള ഈ സത്യസന്ധതയെ തദ്ദേശ സ്വയം ഭരണ വകുപ്പിനും സർക്കാരിനും വേണ്ടി അഭിനന്ദിക്കുകയാണ്‌.

സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും പര്യായങ്ങളായി മാറുന്ന നമ്മുടെ ഹരിത കർമ്മ സേനാംഗങ്ങളുടെ ഇത്തരം കൃത്യങ്ങൾ പരിചയപ്പെടുത്തുന്നത്‌ സന്തോഷവും അഭിമാനകരവുമാണ്‌. നാടിന്റെ സംരക്ഷകരാണ്‌ ഹരിത കർമ്മ സേനക്കാരെന്ന് പറഞ്ഞാൽ പോലും അത്‌ ഒട്ടും അധികമാകില്ല. മാലിന്യം ശേഖരിച്ച്‌ മാത്രമല്ല, സത്യസന്ധതയുടെയും ആത്മാർത്ഥതയുടെയും മാതൃകയായിക്കൂടി അവർ നാടിന്‌ മുതൽക്കൂട്ടാവുകയാണ്‌‌. ‌നാടിന്റെ ഈ സംരക്ഷകരെ, ശുചിത്വ സൈന്യത്തെ നമുക്ക്‌ ചേർത്തുപിടിക്കാം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദ്യാർത്ഥികൾക്ക് ഈ സ്കോളർഷിപ്പുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം; തീയതിയും വിശദാംശങ്ങളും അറിയേണ്ടതെല്ലാം…

Next Post

രാമനാട്ടുകര – വെങ്ങളം ദേശീയപാത വികസനം അതിവേഗം; പകുതിയിലധികം പ്രവൃത്തി പൂർത്തിയായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാമനാട്ടുകര – വെങ്ങളം ദേശീയപാത വികസനം അതിവേഗം; പകുതിയിലധികം പ്രവൃത്തി പൂർത്തിയായി

രാമനാട്ടുകര - വെങ്ങളം ദേശീയപാത വികസനം അതിവേഗം; പകുതിയിലധികം പ്രവൃത്തി പൂർത്തിയായി

കരുവന്നൂർ കേസിൽ ഇഡിയുടെ വാദം തെറ്റ്‌; മുഴുവൻ ഫയലുകളും ക്രൈംബ്രാഞ്ച് കൈമാറി

കരുവന്നൂർ കേസിൽ ഇഡിയുടെ വാദം തെറ്റ്‌; മുഴുവൻ ഫയലുകളും ക്രൈംബ്രാഞ്ച് കൈമാറി

കെ എം ഷാജിക്ക്‌ പണം വിട്ടുനൽകിയത്‌ കർശന ഉപാധികളോടെ; ഉറവിടം സംബന്ധിച്ച് ഹെെക്കോടതിക്കും സംശയം

കെ എം ഷാജിക്ക്‌ പണം വിട്ടുനൽകിയത്‌ കർശന ഉപാധികളോടെ; ഉറവിടം സംബന്ധിച്ച് ഹെെക്കോടതിക്കും സംശയം

‘ഗസ്സ ഉപരോധവും അക്രമവും ഉടൻ അവസാനിപ്പിക്കണം’; ഇടപെടൽ ഊർജിതമാക്കി സൗദി

‘ഗസ്സ ഉപരോധവും അക്രമവും ഉടൻ അവസാനിപ്പിക്കണം’; ഇടപെടൽ ഊർജിതമാക്കി സൗദി

കൈക്കൂലി: അമ്പലപ്പാറ പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് തടവും പിഴയും

കൈക്കൂലി: അമ്പലപ്പാറ പഞ്ചായത്ത് മുൻ സെക്രട്ടറിക്ക് തടവും പിഴയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021