കോഴിക്കോട്: കൊടുവള്ളി നഗരസഭ ഹെൽത്ത് സ്ക്വാഡ് മാനിപുരത്ത് നടത്തിയ പരിശോധനയിൽ നിരോധിത പ്ലാസ്റ്റിക്കുകളുടെ ഗ്ലാസ്, പ്ലെയ്റ്റ്, തെർമോക്കോൾ, നോൺ വൂവൻ കവറുകൾ, ക്യാരി ബേഗുകൾ തുടങ്ങിയവ പിടിച്ചെടുത്തു.
മാനിപുരം കെ പി സ്റ്റോറിൽ നിന്നും 18 കിലോഗ്രാമും മാനിപുരം ഗിഫ്റ്റി സൂപ്പർമാർക്കറ്റിൽ നിന്നും 32 കിലോയും നിരോധിത പ്ലാസ്റ്റിക്കാണ് പിടികൂടിയത്. കൊടുവള്ളി നഗരസഭ സെക്രട്ടറി ഷാജുപോളിൻ്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനാ സ്ക്വാഡിൽ കോഴിക്കോട് ജില്ലാ മലിനീകരണ നിയന്ത്രണ ബോർഡ് അസി. എൻജിനീയർ ജുനൈദ് നഗരസഭാ ഹെൽത്ത്ഹെൽത്ത് ഇൻസ്പെക്ടർ പി.ടി. അബ്ദുറഹീം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ .സുസ്മിത എം.കെ എന്നിവരും പങ്കെടുത്തു. തുടർന്നും പരിശോധനകൾ നടക്കുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.