തിരക്കു പിടിച്ച ജീവിതത്തിനിടയിൽ നാം മറന്നുപോകുന്ന ഒന്നാണ് നമ്മുടെ ആരോഗ്യം. െതറ്റായ ജീവിതശൈലിയും ഭക്ഷണക്രമങ്ങളും നിരവധി ആളുകളെ രോഗാവസ്ഥയിലെത്തിക്കുന്നു. എഴുപതു ശതമാനം രോഗങ്ങളും ജീവിതശൈലിയും അനാരോഗ്യകരമായ ആഹാരരീതിയും മൂലം ഉണ്ടാകുന്നതാണ്. ശരിയായ ജീവിതശൈലി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് ഒരു വ്യക്തി രാവിലെ എഴുന്നേൽക്കുന്നതു മുതൽ വൈകിട്ട് ഉറങ്ങുന്നതുവരെയുള്ള സമയത്ത് ചെയ്യുന്ന കാര്യങ്ങളായ എപ്പോൾ എഴുന്നേൽക്കണം, എന്തു കഴിക്കണം, എപ്പോൾ കഴിക്കണം, വെള്ളം എത്ര കുടിക്കണം, എങ്ങനെ കുടിക്കണം, എപ്പോൾ ഉറങ്ങണം തുടങ്ങിയ കാര്യങ്ങളുമായി ബന്ധപ്പെട്ടതാണ്.തിരക്കുപിടിച്ച ജീവിതരീതി മൂലമുണ്ടാകുന്ന തെറ്റായ ഭക്ഷണക്രമം, അമിതജോലിഭാരം, ടെൻഷൻ, വിശ്രമമില്ലായ്മ, വ്യായാമമില്ലായ്മ തുടങ്ങിയവയാണ് ജീവിതശൈലീ രോഗങ്ങളിലേക്കു നമ്മളെ കൊണ്ടെത്തിക്കുന്നത്.
നിത്യജീവിതത്തിൽ നമ്മൾ ഭക്ഷിക്കുന്ന ഒട്ടുമിക്ക ആഹാരങ്ങളും വിഷമയമാണ്. കൂടാതെ, രുചികൾക്കായി നമ്മൾ ചേർക്കുന്ന പ്രിസർവേറ്റീവ്സ്, ജങ്ക് ഫുഡ്സ്, ടിൻഫുഡ്സ് ഇവയെല്ലാം നമ്മളെ രോഗിയാക്കുന്നു.നമ്മുടെ നിത്യജീവിതത്തിൽ പോഷകാഹാരത്തിന് വലിയ പ്രാധാന്യമാണുള്ളത്. ഒട്ടുമിക്ക രോഗങ്ങളും പോഷകാഹാരക്കുറവും തെറ്റായ ഭക്ഷണരീതിയും മൂലം ഉണ്ടാകുന്നതാണ്. ഉദാഹരണത്തിന് വൈറ്റമിൻ B1 (തയാമിൻ) ന്റെ അഭാവം മൂലമുണ്ടാകുന്ന െബറിബെറി, വൈറ്റമിൻ സിയുടെ അഭാവം മൂലമുണ്ടാകുന്ന സ്കർവി പോലുള്ള രോഗങ്ങൾ. നമ്മൾ കഴിക്കുന്ന ആഹാരത്തിൽനിന്ന് ശരീരത്തിന് ആവശ്യമായ പ്രോട്ടീൻസ്, വൈറ്റമിൻസ്, മിനറൽസ്, ഫൈബർ, കാർബോഹൈഡ്രേറ്റ്സ്, ഫാറ്റ് തുടങ്ങിയവ ശരിയായ അനുപാതത്തിൽ ദിവസേന ആഹാരത്തിൽനിന്നു ലഭിക്കേണ്ടതാണ്. ആഹാരത്തിലെ പോഷകക്കുറവ് പരിഹരിക്കുന്നതിനുവേണ്ട നിർദേശങ്ങളാണ് ന്യൂട്രീഷൻ െസന്ററുകൾ വഴി നൽകുന്നത്.
എല്ലാ വ്യക്തികളും അവർക്ക് അനുയോജ്യമായ ശരീരഭാരത്തിലെത്തേണ്ടത് (Ideal Weight) േകവലം ശരീര സൗന്ദര്യത്തിനു മാത്രമല്ല, ആരോഗ്യസംരക്ഷണത്തിനുകൂടിയാണ്. ന്യൂട്രീഷൻ സെന്ററിൽ എത്തുന്ന വ്യക്തികളുടെ ഉയരവും തൂക്കവും മറ്റ് ശാരീരീകാവസ്ഥകളും പരിശോധിച്ച് തൂക്കം കൂടുതലാണെങ്കിൽ അതു കുറയ്ക്കാനും കുറവാണെങ്കിൽ കൂട്ടുവാനും േവണ്ട നിർദേശങ്ങൾ കൊടുക്കുന്നു. പോഷകാഹാരക്കുറവ്, കിഡ്സ് ന്യൂട്രീഷൻ, െഹൽത്തി ആക്ടീവ് ൈലഫ് സ്റ്റൈൽ, ആരോഗ്യ അവബോധം (Health awareness), ബാലൻസ്ഡ് ഡയറ്റ് തുടങ്ങിയവയുടെ പ്രാധാന്യവും മനസ്സിലാക്കിക്കൊടുക്കുന്നു. ഈ അറിവുകൾ അവരെ ജീവിതശൈലീരോഗങ്ങളിൽനിന്നു മുക്തിനേടുവാൻ സഹായിക്കുന്നു.