• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുഎഇയില്‍ നിന്ന് റെക്കോര്‍ഡ് സമയത്തില്‍ ഹൃദയം ‘പറന്നെത്തി’; സൗദിയിലെ രോഗിക്ക് ശസ്ത്രക്രിയ വിജയകരം

by Web Desk 04 - News Kerala 24
November 25, 2022 : 9:33 pm
in News, World
Reading Time: 1 min read
0
A A
0
യുഎഇയില്‍ നിന്ന് റെക്കോര്‍ഡ് സമയത്തില്‍ ഹൃദയം ‘പറന്നെത്തി’; സൗദിയിലെ രോഗിക്ക് ശസ്ത്രക്രിയ വിജയകരം

റിയാദ്: യുഎഇ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം റെക്കോര്‍ഡ് സമയത്തില്‍ സൗദിയിലെ റിയാദ് കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെത്തിച്ചു. റിയാദ് കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗിക്ക് വേണ്ടിയാണ് യുഎഇയില്‍ നിന്ന് ഹൃദയം എയര്‍ ആംബുലന്‍സില്‍ എത്തിച്ചത്. രോഗിയുടെ ഹൃദയമാറ്റ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി.

ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് യുഎഇയില്‍ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം കിങ് ഫൈസല്‍ ആശുപത്രിയിലെത്തിച്ച് രോഗിയില്‍ മാറ്റിവെക്കുന്നത്. ആ മാസം ആദ്യവും സമാനരീതിയില്‍ ശസ്ത്രക്രിയ നടന്നിരുന്നു. സൗദി സെന്റര്‍ ഫോര്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷനുമായും യുഎഇയിലെ നാഷണല്‍ ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റേഷന്‍ പ്രോഗ്രാമുമായും എയര്‍ ആംബുലന്‍സ് വിഭാഗവുമായും സഹകരിച്ചുമാണ് യുഎഇയില്‍ നിന്ന് ഹൃദയം റെക്കോര്‍ഡ് സമയത്തില്‍ റിയാദിലെത്തിച്ചത്. ഇതിനായി മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ബന്ധുക്കളുടെ അനുമതി വാങ്ങുകയും നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.

വ്യാഴാഴ്ച രാവിലെയാണ് റിയാദിലെ കിങ് ഫൈസല്‍ സ്‌പെഷ്യലിസ്റ്റ് ആശുപത്രിയിലെ കാര്‍ഡിയാക് സര്‍ജറി കണ്‍സള്‍ട്ടന്റ് ഡോ. ഫൈസല്‍ അല്‍ ഒമാരിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം അബുദാബി ക്ലീവ്‌ലാന്‍ഡ് ആശുപത്രിയിലെത്തിയാണ് 38കാരനായ മസ്തിഷ്‌ക മരണം സംഭവിച്ച രോഗിയുടെ ഹൃദയം നീക്കം ചെയ്തത്. രാവിലെ 11.30ന് എയര്‍ ആംബുലന്‍സില്‍ ഹൃദയം റിയാദില്‍ എത്തിച്ചു. 54കാരനായ രോഗിയില്‍ ഉടന്‍ തന്നെ ഹൃദയമാറ്റശസ്ത്രക്രിയ ആരംഭിച്ചു. അഞ്ചു മണിക്കൂറാണ് ശസ്ത്രക്രിയ നീണ്ടുനിന്നത്. ശസ്ത്രക്രിയ വിജയകരമായതായി വൈകിട്ട് 4.30ന് മെഡിക്കല്‍ സംഘം അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അപേക്ഷയിൽ സുപ്രീംകോടതി ജഡ്ജിയെ ഭീകരനെന്ന് വിളിച്ചു, ഹര്‍ജിക്കാരന് ഷോ കോസ് നോട്ടീസ് അയക്കാൻ നിർദേശം

Next Post

മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോ​ഗിക്കാം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോ​ഗിക്കാം

മുടികൊഴിച്ചിൽ കുറയ്ക്കാൻ നെല്ലിക്ക ഇങ്ങനെ ഉപയോ​ഗിക്കാം

പ്രളയകാലത്ത് അനുവദിച്ച അരിയുടെ പണം വേണമെന്ന് കേന്ദ്രം, സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാനം, 205.81 കോടി അടയ്ക്കും

പ്രളയകാലത്ത് അനുവദിച്ച അരിയുടെ പണം വേണമെന്ന് കേന്ദ്രം, സമ്മർദ്ദത്തിന് വഴങ്ങി സംസ്ഥാനം, 205.81 കോടി അടയ്ക്കും

തൊഴിലാളികള്‍ക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ നടപടി; വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുമെന്ന് മന്ത്രാലയം

തൊഴിലാളികള്‍ക്ക് അർഹമായ താമസ സൗകര്യമൊരുക്കിയില്ലെങ്കിൽ നടപടി; വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കുമെന്ന് മന്ത്രാലയം

ലൈവ് സംപ്രേക്ഷണം: വീഡിയോ ക്ലിപ്പുകൾ ദുരുപയോഗം ചെയ്യപ്പെടുമോ? ആശങ്ക പങ്കുവച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ലൈവ് സംപ്രേക്ഷണം: വീഡിയോ ക്ലിപ്പുകൾ ദുരുപയോഗം ചെയ്യപ്പെടുമോ? ആശങ്ക പങ്കുവച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

അഞ്ചാംപനി പ്രതിരോധം ശക്തമാക്കും: മന്ത്രി

അഞ്ചാംപനി പ്രതിരോധം ശക്തമാക്കും: മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021