• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശക്തമായ മഴ; തിരുവനന്തപുരം ജില്ലയിൽ തുറന്നത് 21 ദുരിതാശ്വാസ ക്യാമ്പുകൾ

by Web Desk 06 - News Kerala 24
October 15, 2023 : 8:46 pm
in Kerala, News
Reading Time: 1 min read
0
A A
0
വടക്കൻ ജില്ലകളിൽ അതിശക്തമായ മഴ തുടരുന്നു ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം: ശക്തമായ മഴയെ തുടർന്ന് തിരുവനന്തപുരം ജില്ലയിൽ ആകെ 21 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നു. ക്യാമ്പുകളിൽ ആകെയുള്ളത് 875 പേരാണ്. ഏറ്റവും കൂടുതൽ ക്യാമ്പുകൾ തിരുവനന്തപുരം താലൂക്കിലാണ് (16 കമ്പുകൾ). ഇവിടെ 580 പേരാണുള്ളത്. ജില്ലയിൽ 6 വീടുകൾ പൂർണ്ണമായും 11 വീടുകൾ ഭാഗികമായും തകർന്നെന്നാണ് ഔദ്യോഗിക കണക്ക്. ചിറയിൻകീഴ് താലൂക്കിൽ നാല് ക്യാമ്പുകളിലായി 249 പേരെയും വർക്കല താലൂക്കിൽ ഒരു ക്യാമ്പിലായി 46 പേരെയും മാറ്റിപാർപ്പിച്ചു.

തിരുവനന്തപുരം താലൂക്ക്

കടകംപള്ളി വില്ലേജിൽ മൂന്ന് ക്യാമ്പുകളാണുള്ളത്. വെട്ടുകാട് സെന്റ് മേരീസ് എൽ.പി.എസ്, കരിക്കകം ഗവ.എച്ച്.എസ്, വേളി യൂത്ത് ഹോസ്റ്റൽ എന്നിവിടങ്ങളിലായി 36 പേരെ മാറ്റിപാർപ്പിച്ചു.

പട്ടം വില്ലേജിൽ കേദാരം ലൈൻ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ 56 പേരെയും തേക്കുംമൂട് താത്കാലിക ക്യാമ്പിൽ 260 പേരെയും, കുന്നുകുഴി ഗവൺമെന്റ് എൽപിഎസിൽ 26 പേരെയും മാറ്റി പാർപ്പിച്ചിട്ടുണ്ട്. മേക്കേപ്പട്ടം ഗവൺമെന്റ് എൽ.പി.എസിലും ക്യാമ്പ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല.

ആറ്റിപ്ര വില്ലേജിൽ കാട്ടിൽ എൽ.പി.എസിൽ 10 പേരെയും പൗണ്ട്കടവ് മോസ്‌കിൽ 38 പേരെയും മാറ്റി പാർപ്പിച്ചു. കല്ലിയൂർ വില്ലേജിൽ പൂങ്കുളം സ്‌കൂളിൽ 18 കുടുംബങ്ങളിലെ 40 പേരും വെള്ളായണി എം.എൻ.എൽ.പി.എസിൽ 40 പേരും ക്യാമ്പിലുണ്ട്. തിരുവല്ലം വില്ലേജിൽ പാച്ചല്ലൂർ ഗവൺമെന്റ് എൽ.പി.എസിൽ 6 പേരെ മാറ്റി പാർപ്പിച്ചു.

പള്ളിപ്പുറം വില്ലേജിൽ ആലുംമൂട് എൽ.പി.എസിൽ 14 കുടുംബങ്ങളിൽ നിന്നായി 46 പേരുണ്ട്. 25 പുരുഷന്മാരും 16 സ്ത്രീകളും അഞ്ച് കുട്ടികളും ഉൾപ്പെടുന്നു. കരിച്ചാൽ സ്‌കൂളിൽ ക്യാമ്പ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല. വെയിലൂർ വില്ലേജിൽ പഞ്ചായത്ത് ഇൻഡോർ സ്‌റ്റേഡിയത്തിൽ 14 പുരുഷന്മാരും ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ 22 പേരെ മാറ്റി പാർപ്പിച്ചു. പേട്ട വില്ലേജിൽ ഈഞ്ചക്കൽ ഗവൺമെന്റ് യു.പി.എസിൽ ക്യാമ്പ് തുറന്നെങ്കിലും ആളുകൾ എത്തിയിട്ടില്ല.

ചിറയിൻകീഴ് താലൂക്ക്

ആറ്റിങ്ങൽ വില്ലേജിൽ മുല്ലേശ്ശേരി എൽ.പി.എസിൽ നാല് കുടുംബങ്ങളിലായി 15 പേരാണ് ക്യാമ്പിലുള്ളത്. കിഴുവില്ലം വില്ലേജിൽ പുറവൂർ എസ്.വി യു.പി.എസിൽ ആറ് കുടുംബങ്ങളിലെ 28 പേരാണുള്ളത്. പടനിലം എൽ.പി.എസിൽ രണ്ട് കുടുംബങ്ങളിലെ ആറ് പേർ ക്യാമ്പിലുണ്ട്. ചിറയിൻകീഴ് വില്ലേജിൽ ശാർക്കര യു.പി.എസിൽ 41 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

വർക്കല താലൂക്ക്

ഇടവ വില്ലേജിൽ വെൺകുളം ഗവൺമെന്റ് എൽ.പി.എസിൽ ഒൻപത് കുടുംബങ്ങളിലായി 46 പേരെ മാറ്റിപാർപ്പിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘കേരളത്തിന് അസാധ്യം എന്നൊരു വാക്കില്ലെന്ന് തെളിഞ്ഞു, ഏത് പ്രതിസന്ധിയും അതിജീവിച്ചിട്ടുണ്ട്’: മുഖ്യമന്ത്രി

Next Post

ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച; മോഷ്ടാക്കൾ തട്ടിയത് 3.2 കോടി രൂപ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച; മോഷ്ടാക്കൾ തട്ടിയത് 3.2 കോടി രൂപ

ഇ.ഡി ഉദ്യോഗസ്ഥർ ചമഞ്ഞ് കവർച്ച; മോഷ്ടാക്കൾ തട്ടിയത് 3.2 കോടി രൂപ

‘കെ മുരളീധരന് പ്രസംഗിക്കാന്‍ അവസരം നല്‍കാത്തത് തെറ്റ്’; അപമാനിച്ചത് ശരിയായില്ലെന്ന് ശശി തരൂര്‍

വിഴിഞ്ഞം: പദ്ധതി പ്രഖ്യാപിച്ചത് 1992ല്‍ കരുണാകരന്‍, പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ എല്ലാ സര്‍ക്കാരുകളും ശ്രമിച്ചു: ശശി തരൂര്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ് ; അസം സ്വദേശി അറസ്റ്റില്‍

ദുരാത്മാക്കളെ തുരത്താനെന്ന പേരിൽ 18 കാരിയെ പീഡിപ്പിച്ചു; യുപിയിൽ 52 കാരൻ അറസ്റ്റിൽ

സംസ്ഥാനത്ത് നാളെയും ശക്തമായ മഴയുണ്ടാകും; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത് നാളെയും ശക്തമായ മഴയുണ്ടാകും; തിരുവനന്തപുരം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

പിണറായി വിജയന്‍ ആഭ്യന്തരമന്ത്രി സ്ഥാനം രാജിവയ്ക്കണമെന്ന് കെ സുധാകരന്‍

ഉമ്മന്‍ ചാണ്ടിയെ അനുസ്മരിക്കാനുള്ള മാന്യത പിണറായി കാട്ടിയില്ല; വിമര്‍ശിച്ച് കെ സുധാകരന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021