പൊണ്ണത്തടി ഇന്ന് ലോകത്ത് നിരവധി ആളുകളെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നമാണ്. സ്‌ക്രീനിനു മുന്നിൽ തുടർച്ചയായി മണിക്കൂറുകളോളം ഇരിക്കുക, വ്യായാമമില്ലായ്മ, അനാരോഗ്യകരമായ ഭക്ഷണശീലം എന്നിവ അമിതവണ്ണത്തിനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. എല്ലാ വർഷവും മാർച്ച് 4ന് ലോക പൊണ്ണത്തടി ദിനം ആചരിക്കുന്നു.
ശരീരത്തിലെ കൊഴുപ്പിന്റെ ശതമാനം അനുസരിച്ചാണ് പൊണ്ണത്തടി നിർവചിക്കുന്നത്. ഒരു ബോഡി മാസ് ഇൻഡിക്കേറ്റർ (ബിഎംഐ) 30 അല്ലെങ്കിൽ അതിൽ കൂടുതലാണെങ്കിൽ പൊണ്ണത്തടിയുടെ കീഴിൽ തരം തിരിച്ചിരിക്കുന്നു. പൊണ്ണത്തടി പ്രമേഹം, ഹൃദയ സംബന്ധമായ പ്രശ്‌നങ്ങൾ തുടങ്ങി നിരവധി ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിച്ചേക്കാം.
ഈ വർഷത്തെ ലോക പൊണ്ണത്തടി ദിനത്തിന്റെ പ്രമേയം “മാറുന്ന കാഴ്ചപ്പാടുകൾ: പൊണ്ണത്തടിയെക്കുറിച്ച് നമുക്ക് സംസാരിക്കാം” എന്നതാണ്. ജങ്ക് ഫുഡിന്റെ അമിതമായ ഉപഭോഗം പൊണ്ണത്തടിയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു.
പൊണ്ണത്തടി നിയന്ത്രിക്കാൻ ഇതാ ചില ഡയറ്റ് ടിപ്പ്സുകൾ…
ഒന്ന്…
കൃത്യമായ ഇടവേളകളിൽ ചെറുതും എന്നാൽ ഇടയ്ക്കിടെയുള്ളതുമായ ഭക്ഷണം കഴിക്കുന്നത് ഒരു നിശ്ചിത സമയത്ത് കുറച്ച് കലോറി ഉപഭോഗം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ്. ഒരു ദിവസം മൂന്ന് ആരോഗ്യകരമായ ഭക്ഷണങ്ങളും രണ്ട് ചെറിയ ലഘുഭക്ഷണങ്ങളും ഉൾപ്പെടുത്താൻ ശ്രമിക്കുക.
രണ്ട്…
ഉയർന്ന പഞ്ചസാരയുള്ള ഭക്ഷണങ്ങളും കൊഴുപ്പുള്ള ഭക്ഷണങ്ങളും ഒഴിവാക്കിക്കൊണ്ട് അമിതവണ്ണത്തിനെതിരെ പോരാടുക, അല്ലെങ്കിൽ കുറഞ്ഞത് അവയുടെ ഉപഭോഗം പരിമിതപ്പെടുത്തുക. ഷാലോ ഫ്രൈ, ഡീപ്പ് ഫ്രൈ ചെയ്യരുത്, കുറഞ്ഞ എണ്ണയിൽ വേവിക്കുക, ജങ്ക് ഫുഡ് ഒഴിവാക്കുക, പഴങ്ങൾ പോലുള്ള ഭക്ഷണങ്ങൾ കഴിക്കുക.
മൂന്ന്…
ശരീരത്തിൽ നിന്ന് അധിക വിഷവസ്തുക്കളെ പുറന്തള്ളാൻ സഹായിക്കുന്നതിനാൽ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് മാത്രമല്ല, വിശപ്പ് നിയന്ത്രിക്കാനും സഹായിക്കും. ഇതുകൂടാതെ, നല്ല ഉറക്കചക്രം പ്രധാനമാണ്. എല്ലാ മുതിർന്നവർക്കും കുറഞ്ഞത് 7-8 മണിക്കൂറെങ്കിലും നല്ല ഉറക്കം ലഭിക്കാൻ നിർദ്ദേശിക്കുന്നു.
നാല്…
പായ്ക്ക് ചെയ്തതോ സംസ്കരിച്ചതോ ആയ ഭക്ഷണ സാധനങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തണം. മധുര പാനീയങ്ങളും ലഘുഭക്ഷണങ്ങളും ഒഴിവാക്കാനും ഡോക്ടർമാർ ശുപാർശ ചെയ്യുന്നു.
അഞ്ച്…
പായ്ക്ക് ചെയ്തതോ ശീതീകരിച്ചതോ ആയ ഭക്ഷണങ്ങളെക്കാൾ ഭാരം നിയന്ത്രിക്കാൻ പഴങ്ങളും പച്ചക്കറികളും സഹായിക്കുന്നു. അതിനാൽ, പായ്ക്ക് ചെയ്ത ലഘുഭക്ഷണങ്ങൾക്ക് പകരം പഴങ്ങൾ തിരഞ്ഞെടുക്കുക, ഫ്രോസൺ പച്ചക്കറികളേക്കാൾ സീസണൽ പച്ചക്കറികൾ ഉപയോഗിക്കുക.
ആറ്…
വ്യായാമം ചെയ്യുന്നത് ശരീരഭാരം വർദ്ധിപ്പിക്കാനുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കും, കൂടാതെ നല്ല മെറ്റബോളിസം നിരക്ക് നിലനിർത്താനും സഹായിക്കും.
ഏഴ്…
തീവ്രമായ പിരിമുറുക്കം ഭക്ഷണത്തോടുള്ള ആസക്തിയിൽ തലച്ചോറിനെ പ്രേരിപ്പിക്കുന്നു. അതിനാൽ, യോഗ, ധ്യാനം എന്നിവ ശീലമാക്കുക.