• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

ഉയർന്ന രക്തസമ്മർദ്ദം; ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്…

by Web Desk 06 - News Kerala 24
February 18, 2023 : 12:02 pm
in Health, News
Reading Time: 1 min read
0
A A
0
ഉയർന്ന രക്തസമ്മർദ്ദം; ഈ ലക്ഷണങ്ങളെ അവ​ഗണിക്കരുത്…

നിശബ്ദ കൊലയാളിയായ രക്തസമ്മർദ്ദം ഇന്ന് പലരെയും കീഴ്പ്പെടുത്തിയിരിക്കുകയാണ്. രക്തസമ്മര്‍ദ്ദം അല്ലെങ്കില്‍ ഹൈപ്പര്‍ടെന്‍ഷന്‍ യഥാസമയം കണ്ടുപിടിക്കാതിരിക്കുന്നതും ചികിത്സ തേടാതിരിക്കുന്നതുമാണ് പലപ്പോഴും അപകടകരമാകുന്നത്. രക്തസമ്മർദ്ദം മൂലം ഹൃദയാഘാതം, സ്‌ട്രോക്ക് പോലെയുള്ള നിരവധി പ്രശ്നങ്ങളാണ് പലരേയും പിടിപെടുന്നത്.

രക്തസമ്മർദ്ദം ഇന്ന് ചെറുപ്പക്കാരിലും കൂടുതലായി കണ്ടുവരുന്നു. മദ്യം, മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിന്‍റെ ഉപയോഗം, അമിതവണ്ണം, പുകവലി,  എന്നിവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കുന്നു എന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം മൂലം കാലുകളിലേയ്ക്കും കൈകളിലേയ്ക്കുമുള്ള സുഗമമായ രക്തപ്രവാഹം  തടസപ്പെടാനുള്ള സാധ്യത ഏറെയാണ്. നടക്കുമ്പോള്‍ കാലുവേദന, തണുത്ത കൈകാലുകള്‍ തുടങ്ങിയ ലക്ഷണങ്ങള്‍ ഇതുമൂലം ഉണ്ടാകാം.

ഉയര്‍ന്ന രക്തസമ്മർദ്ദമുള്ള ഭൂരിഭാഗം ആളുകൾക്കും തലവേദന വരാനുള്ള സാധ്യത കൂടുതലാണ്. അതിരാവിലെ തന്നെ തലവേദന അനുഭവപ്പെടുന്നത് ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ലക്ഷണമാകാം. മൂക്കിൽ നിന്ന് രക്തസ്രാവം ഉണ്ടാകുന്നത് സൈനസൈറ്റിസ് കൊണ്ട് മാത്രമല്ല ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് വിദ​ഗ്ധർ പറയുന്നത്.

ക്ഷീണം പല രോഗങ്ങളുടെയും ലക്ഷണമാണെങ്കിലും  ഉയർന്ന രക്തസമ്മർദ്ദത്തിന്റെ മറ്റൊരു ലക്ഷണമായാണ് ഇതിനെ വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. രക്തസമ്മർദ്ദം കൂടുതലായിരിക്കുമ്പോൾ ഒരാൾക്ക് ശ്വസിക്കാൻ പ്രയാസമുണ്ടാകാം. ഹൈപ്പർടെൻഷന്റെ സാധാരണ ലക്ഷണങ്ങളിൽ ഒന്നാണിത്.  കാഴ്ച മങ്ങൽ, നെഞ്ചുവേദന, തലക്കറക്കം തുടങ്ങിയവയും  ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്‍റെ ലക്ഷണങ്ങളാണ്.

രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം… 

1. രക്തസമ്മർദ്ദമുള്ളവർ ഉപ്പ് അധികം കഴിക്കരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഉപ്പിന്റെ ഉപയോഗം ദിനംപ്രതി ആറ് ഗ്രാമിൽ താഴെ ആയിരിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

2. മദ്യപാനം മൂലം രക്തസമ്മർദ്ദം കൂടാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ മദ്യപാനത്തില്‍ നിയന്ത്രണം കൊണ്ടുവരാന്‍ ശ്രമിക്കുക.

3. പുകവലിക്കുന്നതിലൂടെ രക്തസമ്മർദ്ദം ഉയരാനുള്ള സാധ്യത വളരെ കൂടുതലാണ്.

4.  ദിവസവും 30 മിനിറ്റ് വ്യായാമം ചെയ്യുന്നത് രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുമെന്നാണ് ലോകാരോ​ഗ്യ സംഘടന വ്യക്തമാക്കുന്നത്.

5. ‘സ്‌ട്രെസ്’ ആണ് രക്തസമ്മര്‍ദ്ദം ഉയരാന്‍ ഇടയാക്കുന്ന മറ്റൊരു നിത്യ പ്രശ്‌നം. യോഗ, ധ്യാനം, പ്രാർത്ഥന, വിനോദം, ക്രിയാത്മക ചിന്ത തുടങ്ങിയ വഴികളിലൂടെ ടെൻഷൻ ഒഴിവാക്കുക.

6. എണ്ണയിൽ വറുത്ത വസ്തുക്കൾ, ഡ്രൈ മീറ്റ്, ബേക്കറി സാധനങ്ങൾ, മായം കലർന്ന വസ്തുക്കൾ, അച്ചാറുകൾ തുടങ്ങിയവ ഒഴിവാക്കി പഴങ്ങളും പച്ചക്കറികളും കൂടുതലുള്ള ആഹാരം ശീലമാക്കുക.

ശ്രദ്ധിക്കുക:  മേൽപ്പറഞ്ഞ ലക്ഷണങ്ങൾ കാണുന്നപക്ഷം സ്വയം രോഗ നിർണയത്തിന് ശ്രമിക്കാതെ നിർബന്ധമായും ഡോക്ടറെ ‘കൺസൾട്ട്’ ചെയ്യുക. ഇതിന് ശേഷം മാത്രം രോഗം സ്ഥിരീകരിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിമാനത്തില്‍ നിന്ന് ഇറങ്ങുമ്പോള്‍ സഹയാത്രികന്‍റെ പണവും ഫോണും അടങ്ങിയ ക്യാബിന്‍ ബാഗ് അടിച്ചുമാറ്റി യുവാവ്

Next Post

ഏഴാം ദിവസം കുതിച്ചു ചാടി സ്വർണവില; വെള്ളിയുടെ വിലയും കത്തിക്കയറുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുഎഇയില്‍ സ്വര്‍ണവില മൂന്ന് മാസത്തെ ഏറ്റവും താഴ്‍ന്ന നിരക്കില്‍

ഏഴാം ദിവസം കുതിച്ചു ചാടി സ്വർണവില; വെള്ളിയുടെ വിലയും കത്തിക്കയറുന്നു

യുക്രേനിയൻ കുട്ടികളെ മുക്കിക്കൊല്ലാൻ ആഹ്വാനം ചെയ്തു; റഷ്യൻ മാധ്യമപ്രവർത്തകന് തടവ് ശിക്ഷ വിധിച്ച് കോടതി

യുക്രേനിയൻ കുട്ടികളെ മുക്കിക്കൊല്ലാൻ ആഹ്വാനം ചെയ്തു; റഷ്യൻ മാധ്യമപ്രവർത്തകന് തടവ് ശിക്ഷ വിധിച്ച് കോടതി

കേരളത്തിന് അവകാശപ്പെട്ടത് കേന്ദ്രം ഇല്ലാതാക്കുന്നു ; വായ്പാ പരിധി വെട്ടിക്കുറച്ചതിനെതിരെ ധനമന്ത്രി

ജിഎസ്ടി നഷ്ടപരിഹാരം: കാലാവധി നീട്ടണമെന്നാവശ്യപ്പെടുമെന്ന് മന്ത്രി ബാലഗോപാൽ

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും ഈ പച്ചക്കറികള്‍…

ശരീരത്തിലെ കൊഴുപ്പിനെ പുറംതള്ളാനും പ്രതിരോധശേഷി കൂട്ടാനും കഴിക്കാം പ്രോട്ടീൻ അടങ്ങിയ ഈ ഭക്ഷണങ്ങൾ...

മഹാത്മാഗാന്ധിയെ ബോധപൂര്‍വം നിന്ദിക്കുന്നു ; ബി.ജെ.പിക്കെതിരെ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

തെരഞ്ഞെടുപ്പ് നടന്നാൽ പ്രവർത്തക സമിതിയിലേക്ക് മത്സരിക്കാൻ പ്രിയങ്ക ഗാന്ധി, നോമിനേഷൻ രീതിയിൽ എതിർപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021