തിരുവനന്തപുരം: കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ പരാതികളിൽ ഹൈക്കമാന്‍ഡ് നിലപാട് കാത്ത് എതിർ ചേരി. അനാരോഗ്യ പ്രശ്നം ഉയർത്തിയാണ് കെ സി വിഭാഗത്തിന്റെയും എം പിമാരുടെയും നീക്കങ്ങൾ. എ ഐ ഗ്രൂപ്പുകൾ വിഷയത്തിൽ ഇത് വരെ കൃത്യമായ നിലപാട് സ്വീകരിച്ചിട്ടില്ല. സുധാകരനെ മാറ്റിയാൽ സാമൂദായിക സമവാക്യങ്ങൾ അനുസരിച്ച് പകരക്കാരനെ കണ്ടെത്താൻ ആകാത്തതാണ് എഐസിസി നേതൃത്വത്തിന്റ പ്രശ്നം. എന്നാൽ അനാരോഗ്യ പരാതി തള്ളുന്ന സുധാകരൻ അനുകൂലികൾ എല്ലാ വിഭാഗങ്ങളും സഹകരിക്കാത്തതാണ് സംഘടനാ പ്രശ്നങ്ങൾക്ക് കാരണം എന്നാണ് കുറ്റപ്പെടുത്തുന്നത്.