• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീണ്ടും കൊലവിളിയുമായി പിടി7 ; ധോണിയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി

by Web Desk 06 - News Kerala 24
December 28, 2022 : 8:30 am
in Kerala, News
Reading Time: 1 min read
0
A A
0
വീണ്ടും കൊലവിളിയുമായി പിടി7 ; ധോണിയിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി

പാലക്കാട്: ധോണിയിൽ വീണ്ടും കാട്ടാന ഇറങ്ങി. രാത്രി പത്ത് മണിയോടെ മായാപുരത്താണ് കാട്ടന ജനവാസ മേഖലയിൽ ഇറങ്ങിയത്. പിടി 7 എന്ന കൊലയാളി കാട്ടാനയാണ് എന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പ് ജീവനക്കാർ എത്തി ആനയെ ജനവാസ മേഖലയിൽ നിന്ന് അകറ്റി. പ്രദേശത്ത് ഭീതി പടർത്തുന്ന ആനയെ മയക്കുവെടി വച്ചു പിടിക്കുമെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും നടപടികൾ വൈകുകയാണ്.

അതേസമയം ആളെക്കൊല്ലിയായ പി.ടി സെവൻ  കാട്ടാനയെ മെരുക്കാൻ മുത്തങ്ങയിലെ ആന പരിശീലന കേന്ദ്രത്തിൽ കൂടൊരുങ്ങുകയാണ്. വയനാട്ടിൽ നിന്നുള്ള വനം വകുപ്പിന്റെ കുങ്കിയാനകളും കൊമ്പനെ പിടികൂടാനുള്ള ദൗത്യത്തിലുണ്ട്. പാലക്കാട് ധോണിയിലെ ജനവാസ മേഖലകളെ വിറപ്പിക്കുന്ന പിടി സെവനെ അച്ചടക്കം പഠിപ്പിക്കാനാണ് തീരുമാനം. അതിന്‍റെ ഭാഗമായാണ് മുത്തങ്ങയിലെ ആന പന്തിയിൽ ഈ കൂടൊരുക്കിയത്.

വയനാട്ടിൽ നിന്നുള്ള വിദഗദ്ധ സംഘത്തെ വച്ച് പിടി സെവനെന്ന കാട്ടാനയെ മയക്കുവെടിവച്ച് പിടികൂടാനാണ് നീക്കം. പിന്നീട് ഈ കൂട്ടിൽ നിന്ന് പുറത്തുകടക്കാൻ അനുവദിക്കില്ല. കൊലകൊമ്പനെ പ്രതിരോധത്തിലാക്കും വിധമാണ് കൂടിന്റെ നിർമ്മാണം. 4 അടിയോളം വണ്ണമുള്ള 24 മരത്തൂണുകൾ ഉപയോഗിച്ചാണ് കൂട് ഒരുക്കിയത്. മെരുങ്ങുന്നതു വരെ 18 അടി ഉയരമുള്ള ഈ കൂട്ടിലായിരിക്കും ആന ജീവിതം.

പിന്നീട് പിടിസെവനെ ലക്ഷണമൊത്ത കുങ്കിയാനയാക്കി മാറ്റും. അപ്പോൾ പിടി7 എന്ന പേര് മാറ്റി പുതിയൊരു പേരും കൂടി ഈ ആനയ്ക്ക് നൽകും . മുത്തങ്ങ ആനപന്തിയിലെ വടക്കനാട് കൊമ്പനും കല്ലൂർ കൊമ്പനുമാണ് PT സെവനെ തളയ്ക്കാൻ പാലാക്കാടെത്തുക. മുത്തങ്ങയിൽ ഇപ്പോൾ 11 കുങ്കിയാനകളാണ് ഉള്ളത്. നാട്ടിലിറങ്ങി ഭീതി വിതക്കുന്ന കാട്ടാനകളെയും കടുവകളെയും തുരത്താൻ വനംവകുപ്പിന്റെ എല്ലാ ദൗത്യങ്ങളിലും നാടിന്റെ കാവൽക്കാരായി ഈ രണ്ട് കൊമ്പൻമാരുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വർക്കലയില്‍ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊന്നു; ആണ്‍ സുഹൃത്ത് കസ്റ്റഡിയിൽ

Next Post

വീട്ടുകാർ തായ്ലന്റിന് പോയി, കോടികളുടെ ഫ്ലാറ്റിൽ കള്ളൻ കേറി; സുപ്രീംകോടതി അഭിഭാഷകന്റെ വീട്ടിലെ മോഷണം ഇങ്ങനെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

വീട്ടുകാർ തായ്ലന്റിന് പോയി, കോടികളുടെ ഫ്ലാറ്റിൽ കള്ളൻ കേറി; സുപ്രീംകോടതി അഭിഭാഷകന്റെ വീട്ടിലെ മോഷണം ഇങ്ങനെ

യുഎഇയില്‍ ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷം ശമ്പളത്തോടെ അവധി; ജനുവരി 2 മുതല്‍ പ്രാബല്യത്തില്‍ വരും

യുഎഇയില്‍ ബിസിനസ് തുടങ്ങാന്‍ ഒരു വര്‍ഷം ശമ്പളത്തോടെ അവധി; ജനുവരി 2 മുതല്‍ പ്രാബല്യത്തില്‍ വരും

ഭിന്നശേഷിക്കാരിയായി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ പിടിയില്‍

ഭിന്നശേഷിക്കാരിയായി 19 കാരിയെ കൂട്ടബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ പിടിയില്‍

അലര്‍ച്ച കേട്ട് ഓടിയെത്തി, മകള്‍ കണ്ടത് രക്തത്തില്‍ കുളിച്ച അച്ഛനെയും അമ്മയേയും; ദുര്‍മന്ത്രവാദമെന്ന് സംശയം

മന്ത്രവാദത്തിന്‍റെ മറവിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന് പരാതി; സ്ത്രീ ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്

‘ശബ്ദം കേട്ട് ജനല്‍ തുറന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെ’; അച്ഛന്‍റെ വാക്കുകള്‍

'ശബ്ദം കേട്ട് ജനല്‍ തുറന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മകളെ'; അച്ഛന്‍റെ വാക്കുകള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021