• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോലീസ് പിന്തുടര്‍ന്ന യുവാവ് കനാലില്‍ മരിച്ച നിലയില്‍ ; അവിശ്വസനീയമെന്ന് ഹൈക്കോടതി , ഐജി അന്വേഷിക്കണം

by Web Desk 01 - News Kerala 24
February 9, 2022 : 4:19 pm
in Kerala, News
Reading Time: 1 min read
0
A A
0
പോലീസ് പിന്തുടര്‍ന്ന യുവാവ് കനാലില്‍ മരിച്ച നിലയില്‍ ;  അവിശ്വസനീയമെന്ന് ഹൈക്കോടതി , ഐജി അന്വേഷിക്കണം

കൊച്ചി : കോട്ടയം കുടവെച്ചൂർ വടപ്പുറത്തുചിറ ജിജോ ആന്റണിയെ (27) കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഐ.ജി. അന്വേഷിക്കണമെന്ന് ഹൈക്കോടതി. 35 സെന്റിമീറ്റർ മാത്രം ഉയരത്തിൽ വെള്ളമുള്ള കനാലിൽ ആരോഗ്യമുള്ളയാൾ മുങ്ങിമരിച്ചു എന്നത് അവിശ്വസനീയമാണെന്ന് വിലയിരുത്തിയാണ് ജസ്റ്റിസ് കെ. ഹരിപാലിന്റെ ഉത്തരവ്. സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ജിജോയുടെ പിതാവ് ആന്റണി നൽകിയ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ഉത്തരവ്.

നവംബർ ഏഴിന് രാത്രി ഒൻപത് മണിയോടെ കുമരകത്ത് കവണാറ്റിൻകരയിൽ ലക്ഷ്മി ഹോട്ടലിനു പിന്നിലെ ചെറിയ കനാലിലാണ് ജിജോയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പോലീസ് മർദിച്ചതിനെ തുടർന്ന് ജിജോ കൊല്ലപ്പെട്ടതാണെന്നായിരുന്നു ഹർജിയിൽ ആരോപിച്ചത്.ജിജോയെ പിന്തുടർന്ന് പോലീസ് ഹോട്ടലിലേക്ക് പോകുന്നതും പിന്നീട് മടങ്ങുന്നതും സി.സി.ടി.വി. ദൃശ്യങ്ങളിലുണ്ടെന്ന് കോടതി വിലയിരുത്തി. ഇതിനിടയിൽ എന്ത് സംഭവിച്ചു എന്നുമാത്രം അറിയില്ല. അതെന്തായാലും അതിനുശേഷം ആരും ജിജോയെ കണ്ടിട്ടില്ല. ആ രാത്രിതന്നെ ജിജോയുടെ മൃതദേഹം കനാലിൽ കണ്ടെത്തുകയും ചെയ്തു. മൃതദേഹത്തിൽ മുറിവുകൾ ഉണ്ടായിരുന്നു. അതു സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണ്.

സംഭവ ദിവസം രാത്രിതന്നെ പോലീസ് ജിജോയുടെ പിതാവിനെ ബന്ധപ്പെട്ട് തൊട്ടടുത്ത ദിവസം രാവിലെ 10-ന് മകനെ സ്റ്റേഷനിൽ ഹാജരാക്കണമെന്ന് പറഞ്ഞതിലും അസ്വാഭാവികതയുണ്ട്. സംഭവം നടക്കുമ്പോൾ ജിജോയോടൊപ്പം മറ്റൊരാളും ഉണ്ടായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ അയാളെക്കുറിച്ച് യാതൊന്നും കേസ് ഡയറിയിൽ പറയുന്നില്ലെന്നും കോടതി വിലയിരുത്തി.

പോലീസ് ഉദ്യോഗസ്ഥർക്കെതിരേയും ആരോപണം ഉയരുന്ന കേസിൽ ജില്ലയിൽ തന്നെയുള്ള ഉദ്യോഗസ്ഥർ അന്വേഷിക്കുന്നത് ശരിയാവില്ലെന്ന് വിലയിരുത്തിയാണ് ഐ.ജി.യുടെ നേതൃത്വത്തിൽ അന്വേഷിക്കണമെന്ന് നിർദേശിച്ചിരിക്കുന്നത്. കുമരകം കവണാറ്റിൻകരയിൽ വെച്ച് നവംബർ ഏഴിന് രാത്രി 8.20-ന് ജില്ല പോലീസ് മേധാവിയുടെ ഡ്രൈവർ സതീഷ് ചന്ദ്രനെ ജിജോ തടഞ്ഞുവെന്നായിരുന്നു ആരോപണം. ഇതിനുശേഷം ലക്ഷ്മി ഹോട്ടലിലേക്കു പോയ ജിജോയെ പോലീസ് പിന്തുടർന്നതിന്റെയും മടങ്ങുന്നതിന്റെയും ദൃശ്യങ്ങളാണ് കോടതിയിൽ ഹാജരാക്കിയത്. ഹോട്ടലിൽ തിരഞ്ഞെങ്കിലും കണ്ടെത്തിയില്ലെന്നായിരുന്നു സർക്കാർ അറിയിച്ചത്. ഹോട്ടലിന്റെ പിന്നിലെ ഗെയ്റ്റ് ചാടിക്കടന്ന ജിജോ കനാലിലേക്കു വീണ് മരിച്ചതായിരിക്കാമെന്നും വിശദീകരിച്ചു. മുങ്ങിമരണമാണെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നിര്‍മ്മാണത്തിനിടെ മണ്ണിടിഞ്ഞ് അഞ്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പരിക്ക്

Next Post

പോക്‌സോ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാള്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ചതിന് വീണ്ടും പിടിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പോക്‌സോ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാള്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ചതിന് വീണ്ടും പിടിയില്‍

പോക്‌സോ കേസില്‍ ജയില്‍ശിക്ഷ അനുഭവിച്ചയാള്‍ വിദ്യാര്‍ഥിനിയെ ആക്രമിച്ചതിന് വീണ്ടും പിടിയില്‍

കണ്ണൂർ വിസി നിയമന വിവാദം ;  ലോകായുക്തയിൽ മുഖ്യമന്ത്രിയെയും കക്ഷി ചേർക്കാൻ നീക്കം

മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം ആറ്‌ മണിക്ക്

ആലുവ കോടതിയില്‍ ഹാജരായി ദിലീപ് ;  ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാനെന്ന് സൂചന

ആലുവ കോടതിയില്‍ ഹാജരായി ദിലീപ് ; ജാമ്യവ്യവസ്ഥകള്‍ പൂര്‍ത്തിയാക്കാനെന്ന് സൂചന

അഹമ്മദാബാദ് ടൈറ്റന്‍സ് അല്ല ;  ഔദ്യോഗിക പേര് വെളിപ്പെടുത്തി ഗുജറാത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസി

അഹമ്മദാബാദ് ടൈറ്റന്‍സ് അല്ല ; ഔദ്യോഗിക പേര് വെളിപ്പെടുത്തി ഗുജറാത്തിന്റെ ഐപിഎല്‍ ഫ്രാഞ്ചൈസി

നിക്ഷേപങ്ങൾക്ക് പലിശ കൂട്ടി , വായ്പ പലിശ കുറച്ചു ; സഹകരണ ബാങ്കുകളുടെ പലിശ പുതുക്കി നിശ്ചയിച്ചു

നിക്ഷേപങ്ങൾക്ക് പലിശ കൂട്ടി , വായ്പ പലിശ കുറച്ചു ; സഹകരണ ബാങ്കുകളുടെ പലിശ പുതുക്കി നിശ്ചയിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021