• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹൈറിച്ച് മുതലാളിയും (high rich online shoppe) രാഷ്ട്രീയക്കാരും കോടികള്‍ വിഴുങ്ങി – നിക്ഷേപകര്‍ പെരുവഴിയില്‍ – നവകേരള സദസ്സിന് 10 കോടി സംഭാവനയെന്നും ആരോപണം

by Web Desk 04 - News Kerala 24
December 7, 2023 : 10:52 pm
0
A A
0
ഹൈറിച്ച് മുതലാളിയും (high rich online shoppe) രാഷ്ട്രീയക്കാരും കോടികള്‍ വിഴുങ്ങി – നിക്ഷേപകര്‍ പെരുവഴിയില്‍ – നവകേരള സദസ്സിന് 10 കോടി സംഭാവനയെന്നും ആരോപണം

തൃശൂര്‍ : കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പായി മാറുകയാണ് ഹൈറിച്ചിന്റെ മണിചെയിൻ തട്ടിപ്പ്. ഇതിൽ മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാരും സംശയത്തിന്റെ നിഴലിലായിക്കഴിഞ്ഞു. ഹൈറിച്ച് (high rich) എന്ന സ്ഥാപനം നടത്തുന്നത് മണിച്ചെയിൻ തട്ടിപ്പെന്ന് ആഭ്യന്തര വകുപ്പും കോമ്പിറ്റന്റ് അതോറിറ്റിയും നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇവരുടെ സ്വത്ത് വകകള്‍ കണ്ടുകെട്ടാനും ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കാനും കോമ്പിറ്റന്റ് അതോറിറ്റി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ (high rich online shoppe) നിക്ഷേപ തട്ടിപ്പ് സംബന്ധിച്ച്  മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചിരുന്നു. ഇതേസമയം കോഴിക്കോട് സെഷൻസ് കോടതിയുടെ അന്വേഷണ ഉത്തരവും ഇറങ്ങി. തുടര്‍ന്ന് ചേർപ്പ് പോലീസ് ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ (high rich online shoppe) സാമ്പത്തിക ഇടപാടുകള്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കി. 2019 ലെ ബഡ്സ് നിയമങ്ങള്‍ അനുസരിച്ച് തുടർ നടപടികള്‍ സ്വീകരിക്കുവാൻ ആഭ്യന്തര വകുപ്പ് അഡീ. ചീഫ് സെക്രട്ടറിയും കോമ്പീറ്റന്റ് അതോറിറ്റിയുടെ തലവനുമായ സഞ്ജയ് കൌൾ 2023 സെപ്തംബർ 25 ന് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ഇത് നടപ്പിലാക്കിയില്ല.

ഹൈറിച്ച് ഓൺലൈൻ ഷോപ്പിയുടെ (high rich online shoppe) സ്ഥാവര ജംഗമ സ്വത്തുക്കള്‍  താൽക്കാലികമായി മരവിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുവാൻ 2023 നവംബർ 22 ന് തൃശൂർ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി ഉത്തരവ് ഇറക്കിയെങ്കിലും ആ ഉത്തരവ് അട്ടിമറിച്ചു. ഉന്നത രാഷ്ട്രീയ ഇടപെടലായിരുന്നു കാരണം. കഴിഞ്ഞ ഒന്നര മാസമായി പ്രതികളുടെയും അവരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിന്റെയും സ്വത്തുവകകള്‍  കണ്ടുകെട്ടാതെ സര്‍ക്കാര്‍ ഒത്തുകളിക്കുകയായിരുന്നു. സംസ്ഥാന GST വിഭാഗത്തെക്കൊണ്ട് റെയിഡ് നടത്തി കേസ് അട്ടിമറിക്കാൻ നടത്തിയ നീക്കം കേരളത്തിലെ ധനകാര്യ – റവന്യൂ വകുപ്പ് മന്ത്രിമാരുടെ ഒത്താശയോടെയാണെന്ന് ശക്തമായ ആരോപണം ഉയരുകയാണ്.

ഇപ്പോള്‍ നടന്ന GST റെയിഡ് പ്രതികൾക്കെതിരായ നീക്കമാണെന്ന് ജനങ്ങളെ തെറ്റിധരിപ്പിക്കുകയായിരുന്നു ഉന്നതരുടെ ലക്‌ഷ്യം. നികുതി  കുടിശ്ശിഖയായി കോടികള്‍ പ്രതികളില്‍ നിന്നും ഈടാക്കിയതിന്റെ ക്രഡിറ്റ് സര്‍ക്കാരിന് ലഭിക്കുകയും ചെയ്യും. വളരെ ബുദ്ധിപരമായ ഒരു നീക്കമായിരുന്നു ഇത്. ” ഗ്രീൻകോ സെക്യൂരിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് ” എന്ന സ്ഥാപനം വഴി സമാനമായ രീതിയില്‍ തട്ടിപ്പ് നടത്തിയ പ്രതികൾ പിഴയും ജയിൽവാസവും അനുഭവിച്ചവരാണ്. കാര്യങ്ങള്‍ പകല്‍പോലെ വ്യക്തമാണെങ്കിലും ഇവരെ വെള്ളപൂശാനും രക്ഷിച്ചെടുക്കുവാനും ഉന്നത തലങ്ങളില്‍ ഗൂഡാലോചന നടന്നിട്ടുണ്ട്, ഇപ്പോഴും നടക്കുകയാണ്.

മണി ചെയിൻ ബിസിനസ് വഴി 750 കോടി രൂപയാണ് 10000 രൂപയുടെ മൾട്ടിപ്ലിക്കേഷനായി ശേഖരിച്ചിട്ടുള്ളത്. മാത്രമല്ല ഒടിടി വഴിയും മറ്റുമായി ഏകദേശം പതിനായിരത്തിലധികം കോടി രൂപയാണ് ഇവർ സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി തട്ടിയെടുത്തത്. ഇങ്ങനെ  തുക ശേഖരിച്ച്  ബിസിനസ് നടത്തുന്നത് 1978 ലെ പ്രൈസ് ചിറ്റ്സ് ആൻഡ് മണി സെർക്യൂലേഷൻ സ്കീംസ് (BANNING) നിയമത്തിലെ 3,4,5,6 വകുപ്പനുസരിച്ച് കുറ്റകരമാണ്. അങ്ങനെയുള്ള ഒരു കേസിൽ കേസ് രജിസ്റ്റർ ചെയ്ത് ആഭ്യന്തരവകുപ്പ് അന്വേഷണം നടത്തി പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയെങ്കിലും പ്രതികളുടെ സ്വത്ത്‌ മരവിപ്പിക്കാനുള്ള ഒരു തീരുമാനവും സര്‍ക്കാര്‍ കൈക്കൊണ്ടില്ല. ഉന്നത ഇടപെടലോടെ തുടര്‍നടപടികള്‍ അട്ടിമറിക്കുകയായിരുന്നു. ഇതിന് പ്രത്യുപകാരമായി  നവകേരള സദസിന് 10 കോടി നൽകിയെന്നും ആരോപണമുണ്ട്. പ്രതികളുടെ സ്വത്ത്‌ കണ്ടുകെട്ടാനുള്ള നടപടികൾ ആഭ്യന്തരവകുപ്പ് നടത്തുമ്പോൾ എങ്ങനെയാണ് GST വകുപ്പ് റെയിഡ് നടത്തി പ്രതികളിൽ ഒരാളെ മാത്രം അറസ്റ്റ് ചെയ്യുന്നത്? രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് നിലനിൽക്കുമ്പോൾ പ്രതികളിൽ ഒരാളെ മാത്രം അറസ്റ്റ് ചെയ്ത് കൂട്ടുപ്രതിക്ക് കേസുകൾ ഒതുക്കിതീർക്കാൻ അവസരം കൊടുക്കുകയാണ് ഉന്നത ഇടപെടൽ വഴി ഇവിടെ നടന്നത്.

പ്രത്യക്ഷത്തിൽത്തന്നെ കണ്ടെത്തിയ 750 കോടി രൂപയുടെ തട്ടിപ്പ് ധനകാര്യമന്ത്രി അറിയാതെ GST വകുപ്പ് ഇത്തരത്തിൽ നടപടി സ്വീകരിക്കില്ല, റവന്യു മന്ത്രി അറിയാതെ കഴിഞ്ഞ ഒരു മാസമായി പ്രതികളുടെ സ്വത്ത്‌ മരവിപ്പിക്കാനുള്ള സർക്കാർ നിർദേശം തൃശ്ശൂർ കളക്ടറേറ്റിൽ പൂഴ്ത്തിവെയ്ക്കില്ല. മുഖ്യമന്ത്രി പറയാതെ ഇവിടെ ഒരിലപോലും അനങ്ങില്ല. അതിനാല്‍ തന്നെ മന്ത്രിമാരായ ബാലഗോപാൽ, കെ രാജൻ, മുഖ്യമന്ത്രി പിണറായി വിജയൻ എന്നിവർ സംശത്തിന്റെ കരിനിഴലിലാണ്. high rich എന്ന സ്ഥാപനം നടത്തുന്നത് ഒരു മണി ചെയിൻ സ്കീം ആണ്. മണിച്ചെയിൻ ബിസിനസ് ബഡ്സ് ആക്ടിന്റെ എല്ലാവിധ നിർവചനങ്ങളിലും വരുന്ന ഒന്നാണ്. അതായത് അടിമുടി നിയമവിരുദ്ധം. വ്യക്തമായ സാമ്പത്തിക തട്ടിപ്പ് തന്നെ. ഡെപ്പോസിറ്റ് ചെയ്യുമ്പോൾ നൽകുന്ന കൂപ്പണിൽ യാതൊരുവിധ സേവനവും ഇവർ നൽകുന്നില്ല. സ്കീം പഠിച്ചാൽ തന്നെ അറിയാം ഈ കൂപ്പണ് യാതൊരുവിധ പ്രസക്തിയുമില്ലെന്ന്. എന്നിട്ടും GST വകുപ്പ് ഇതൊരു സപ്ലൈ ആയി കണക്കാക്കി നികുതി അടപ്പിച്ചു. അതിന്റെ അർത്ഥം ബാക്കി തുക കമ്പനിക്ക് സ്വന്തമായി എന്നുള്ളതാണ്. ബഡ്‌സ് ആക്ട് പ്രകാരം നടപടിയെടുത്ത് ബാങ്ക് അക്കൗണ്ടുകളും മറ്റു വസ്തുവകകളും അറ്റാച്ച് ചെയ്ത് ലേലം ചെയ്തിരുന്നെങ്കില്‍ നിക്ഷേപകര്‍ക്ക് പണം തിരികെ ലഭിക്കുമായിരുന്നു.

വിദേശരാജ്യങ്ങളിലെ നിക്ഷേപകരുമായി ബന്ധമുണ്ടെന്നു തോന്നിയാല്‍ കേസ് CBI ക്ക് റഫർ ചെയ്യാനുള്ള പ്രൊവിഷൻസും ബഡ്സ് ആക്ടിൽ ഉണ്ട്. ഇപ്പോൾ ഇവിടെ പ്രതികളുടെയും അവരുടെ കമ്പിനികളുടെയും ബാങ്ക് അക്കൗണ്ടുകളുടെ ഫ്രീസിംഗ് നടന്നിട്ടില്ല. നോൺ ബയിലബിള്‍ ആയിട്ടുള്ള ഈ GST ഒഫൻസിൽ കമ്പനി എംഡി ആയ ഭാര്യയുടെ അറസ്റ്റും നടത്തിയിട്ടില്ല. കേരളീയം, നവകേരള സദസ്സ് എന്നിവയിലേക്ക് ഇവർ പത്ത് കോടി വീതം സ്പോൺസർഷിപ്പായി നൽകിയെന്ന ആരോപണം കൂടുതൽ ദുരൂഹയുണർത്തുകയാണ്. ഈ തട്ടിപ്പിൽ കൂട്ടുനിന്നു എന്ന തരത്തിൽ മുഖ്യമന്ത്രിയടക്കം സംശയനിഴലിലായിക്കഴിഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവാവിനെ കൊല്ലാൻ 25,000ത്തിന്റെ ക്വട്ടേഷൻ; രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ വീണ് പരുക്ക്, പിടികൂടി നാട്ടുകാർ

Next Post

പ്രതിസന്ധികള്‍ മറികടന്ന് വിഡാ മുയര്‍ച്ചി, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
പ്രതിസന്ധികള്‍ മറികടന്ന് വിഡാ മുയര്‍ച്ചി, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

പ്രതിസന്ധികള്‍ മറികടന്ന് വിഡാ മുയര്‍ച്ചി, ചിത്രത്തിന്റെ പുതിയ അപ്‍ഡേറ്റ്

കേരളം ഏത് നാടിനോടും കിടപിടിക്കുന്നതാക്കും : മുഖ്യമന്ത്രി

കേരളം ഏത് നാടിനോടും കിടപിടിക്കുന്നതാക്കും : മുഖ്യമന്ത്രി

കോഴിക്കോടിനെയും സ്വകാര്യവൽക്കരിക്കും ; 25 വിമാനത്താവളം പട്ടികയിൽ

കോഴിക്കോടിനെയും സ്വകാര്യവൽക്കരിക്കും ; 25 വിമാനത്താവളം പട്ടികയിൽ

കേന്ദ്രസർവകലാശാലയിലെ ലൈംഗിക പീഡനം ; അധ്യാപകനെതിരെ 
കേസെടുത്തു

കേന്ദ്രസർവകലാശാലയിലെ ലൈംഗിക പീഡനം ; അധ്യാപകനെതിരെ 
കേസെടുത്തു

ജിയോ ബേബിയുടെ പരാതിയിൽ നടപടിയുണ്ടാകും : 
മന്ത്രി ആർ ബിന്ദു

ജിയോ ബേബിയുടെ പരാതിയിൽ നടപടിയുണ്ടാകും : 
മന്ത്രി ആർ ബിന്ദു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In