• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ മാധ്യമപ്രവർത്തകർക്ക് സ്വഭാവസർട്ടഫിക്കറ്റ്’; ഉത്തരവ് പിൻവലിച്ചു

by Web Desk 04 - News Kerala 24
October 4, 2022 : 3:50 pm
in India, News
Reading Time: 1 min read
0
A A
0
‘പ്രധാനമന്ത്രിയുടെ പരിപാടിയിൽ പങ്കെടുക്കാൻ മാധ്യമപ്രവർത്തകർക്ക് സ്വഭാവസർട്ടഫിക്കറ്റ്’; ഉത്തരവ് പിൻവലിച്ചു

ദില്ലി: ഹിമാചൽപ്രദേശിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന റാലി റിപ്പോർട്ട് ചെയ്യാൻ മാധ്യമപ്രവർത്തകർ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ഉത്തരവ്. സംഭവം വിവാദമായതിന് പിന്നാലെ അധികൃതർ ഉത്തരവ് പിൻവലിച്ചു. സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുള്ള നോട്ടീസ് കടുത്ത വിമർശനം നേരിട്ടതോടെയാണ് അധികൃതർ പിൻവലിച്ചത്. സെപ്റ്റംബർ 29-ന് അയച്ച കത്തിൽ റാലി റിപ്പോർട്ട് ചെയ്യാൻ എത്തുന്ന എല്ലാ ലേഖകരുടെയും ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും ലിസ്റ്റ് തയ്യാറാക്കാനും അവരുടെ സ്വഭാവം പരിശോധിച്ചതിന്റെ സർട്ടിഫിക്കറ്റും ആവശ്യപ്പെട്ടിരുന്നു.

സർക്കാർ ഉടമസ്ഥതയിലുള്ള ദൂരദർശനിലെയും ആകാശവാണിയിലെയും പത്രപ്രവർത്തകർ പോലും സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് നിർദേശമുണ്ടായി. ഒക്ടോബർ ഒന്നിനകം സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. സർട്ടിഫിക്കറ്റ് അടിസ്ഥാനപ്പെടുത്തിയാ‌യിരിക്കും പ്രവേശനം തീരുമാനിക്കുകയെന്നും അറിയിപ്പിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, നോട്ടീസിനെതിരെ സംസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകർ രം​ഗത്തെത്തിയതോടെ നോട്ടീസ് പിൻവലിക്കാൻ തീരുമാനിച്ചു. ഓഫീസ് അശ്രദ്ധമായി കത്ത് നൽകിയതിൽ ഖേദമുണ്ടെന്നും കത്ത് പിൻവലിക്കുന്നുവെന്നും എല്ലാ മാധ്യമങ്ങളെയും പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അധികൃതർ പുതിയതായി പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കി.

പിആർഡി ശുപാർശ ചെയ്യുന്ന എല്ലാവർക്കും പാസുകൾ നൽകും. വിവാദത്തിൽ ഹിമാചൽ പ്രദേശ് പോലീസ് മേധാവിയും പ്രകടിപ്പിച്ചു. മോശം കാലാവസ്ഥയെ തുടർന്ന് ഹിമാചൽ പ്രദേശിലെ മാണ്ഡിയിൽ പ്രധാനമന്ത്രി മോദിയുടെ റാലി കഴിഞ്ഞ മാസം റദ്ദാക്കിയിരുന്നു. ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഈ വർഷം അവസാനമാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. കോൺ​ഗ്രസും എഎപിയും ശക്തമായ വെല്ലുവിളി‌‌യുയർത്തുമെന്നാണ് നി​ഗമനം.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റാലിയോടനുബന്ധിച്ച് ജമ്മുവിൽ മൊബൈൽ ഇന്റർനെറ്റിന് നിരോധനമേർപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ട ജമ്മുവിലെ ചില ഭാഗങ്ങളിലും അയൽ ജില്ലയായ രജൗരിയിലുമാണ് ഇന്റർനെറ്റ് താത്കാലികമായി നിരോധിച്ചിരിക്കുന്നത്. അക്രമികൾ ദുരുപയോഗം ചെയ്യാനുള്ള സാധ്യത കണക്കിലെടുത്താണ് നടപടി. ഇന്ന് വൈകീട്ട് ഏഴ് മണിവരെയാണ് നിരോധനം. ജയിലുകളുടെ ചുമതലയുള്ള ഡയറക്ടർ ജനറൽ ഓഫ് പൊലീസ് (ഡിജിപി) ഹേമന്ത് ലോഹ്യയെ വീട്ടുജോലിക്കാരൻ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് അമിത് ഷാ ജമ്മുവിൽ എത്തിയത് ഇതോടെയാണ് സുരക്ഷ ശക്തമാക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

800 രൂപയും ചെലവും തരൂ, കെഎസ്ആർടിസി ഞങ്ങളോടിക്കാം, കളക്ഷൻ ഉണ്ടാക്കുന്നത് കാണിക്കാം; വൈറൽ കുറിപ്പ്

Next Post

ആശ്രിത നിയമനം അവകാശമല്ല, ആനുകൂല്യം മാത്രം: നി‍ര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആശ്രിത നിയമനം അവകാശമല്ല, ആനുകൂല്യം മാത്രം: നി‍ര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

ആശ്രിത നിയമനം അവകാശമല്ല, ആനുകൂല്യം മാത്രം: നി‍ര്‍ണായക ഉത്തരവുമായി സുപ്രീംകോടതി

കൈക്കുഞ്ഞ് ഉൾപ്പെടെ ഇന്ത്യൻ വംശജരായ 4 പേരെ യുഎസിൽ തട്ടിക്കൊണ്ടുപോയി

കൈക്കുഞ്ഞ് ഉൾപ്പെടെ ഇന്ത്യൻ വംശജരായ 4 പേരെ യുഎസിൽ തട്ടിക്കൊണ്ടുപോയി

ഉത്തരാഖണ്ഡിലെ ദണ്ഡ കൊടുമുടിയിൽ ഹിമപാതം; വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു

ഉത്തരാഖണ്ഡിലെ ദണ്ഡ കൊടുമുടിയിൽ ഹിമപാതം; വിദ്യാർഥികൾ കുടുങ്ങിക്കിടക്കുന്നു

പോപ്പുലര്‍ ഫ്രണ്ടിന് പൊലീസ് ബന്ധം: എൻ.ഐ.എ റിപ്പോര്‍ട്ട് കൈമാറിയെന്ന വാർത്ത അടിസ്ഥാനരഹിതം

പോപ്പുലര്‍ ഫ്രണ്ടിന് പൊലീസ് ബന്ധം: എൻ.ഐ.എ റിപ്പോര്‍ട്ട് കൈമാറിയെന്ന വാർത്ത അടിസ്ഥാനരഹിതം

ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റ് -മമ്മൂട്ടി

ശ്രീനാഥ് ഭാസിയെ വിലക്കിയത് തെറ്റ് -മമ്മൂട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021