• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ആവശ്യമായ ചടങ്ങുകളില്ലാത്ത ഹിന്ദു വിവാഹം അസാധുവാണെന്ന് സുപ്രീംകോടതി

by Web Desk 04 - News Kerala 24
May 2, 2024 : 8:44 pm
in India, News
Reading Time: 1 min read
0
A A
0
ആവശ്യമായ ചടങ്ങുകളില്ലാത്ത ഹിന്ദു വിവാഹം അസാധുവാണെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ഹിന്ദു വിവാഹ നിയമം 1955 പ്രകാരം സാധുവാകണമെങ്കിൽ ഉചിതമായ ആചാരങ്ങളോടും ചടങ്ങുകളോടും കൂടി വിവാഹം നടത്തണമെന്ന് സുപ്രീംകോടതി. തർക്കങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ അഗ്നിക്ക് ചുറ്റും ഏഴ് തവണ വലംവെക്കൽ പോലുള്ള ചടങ്ങുകളുടെ തെളിവ് അത്യാവശ്യമാണെന്ന് ഒരു വിധിന്യായത്തിൽ കോടതി വ്യക്തമാക്കി. ഹിന്ദുവിവാഹം പാട്ടും നൃത്തവും നടത്താനുള്ള പരിപാടിയല്ലെന്നും അത് മതപരമായ ആചാരമാണെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌നയുടെ നേതൃത്വത്തിലുള്ള ബെഞ്ച് പറഞ്ഞു.

‘ഹിന്ദു വിവാഹം ഒരു സംസ്‌കാരവും കൂദാശയുമാണ്. ഇന്ത്യൻ സമൂഹത്തിൽ വലിയ മൂല്യമുള്ള കാര്യമെന്ന നിലയിൽ അതിന് അതിന്‍റേതായ പദവി നൽകേണ്ടതുണ്ട്. അതിനാൽ, വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ അതേക്കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ ഞങ്ങൾ യുവാക്കളോടും യുവതികളോടും അഭ്യർഥിക്കുന്നു. വിവാഹം എത്ര പവിത്രമാണ്. ഇന്ത്യൻ സമൂഹത്തിൽ വിവാഹം എന്നത് പാട്ടിനും നൃത്തത്തിനും വിരുന്നിനും വേണ്ടിയുള്ള സംഭവമല്ല. അതുപോലെ സ്ത്രീധനവും സമ്മാനങ്ങളും ആവശ്യപ്പെടാനും കൈമാറാനുമുള്ള അവസരവുമല്ല -കോടതി പറഞ്ഞു.

വിവാഹം ഒരു വാണിജ്യ ഇടപാടല്ലെന്നും സമൂഹത്തിലെ അടിസ്ഥാന യൂനിറ്റായ കുടുംബം സ്ഥാപിക്കാൻ ഭാര്യാഭർത്താക്കന്മാരാകുന്ന പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധം സ്ഥാപിക്കുന്നതിനായി നടത്തുന്ന ഗൗരവമേറിയ ചടങ്ങാണെന്നും കോടതി വ്യക്തമാക്കി.

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷൻ 8 പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യുന്നത് വിവാഹത്തിന്‍റെ തെളിവ് സുഗമമാക്കുന്നതിനാണെന്നും നിയമത്തിലെ സെക്ഷൻ 7 അനുസരിച്ച് വിവാഹം നടന്നില്ലെങ്കിൽ അതിന് നിയമസാധുത നൽകുന്നതല്ലെന്നും ജസ്റ്റിസുമാരായ ബി.വി. നാഗരത്‌ന, അഗസ്റ്റിൻ ജോർജ്ജ് മസിഹ് എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.

വിവാഹം കഴിക്കുന്നവർക്കിടയിൽ ചടങ്ങ് ഉണ്ടായിരിക്കണമെന്നും ചടങ്ങുകൾ ഇല്ലെങ്കിൽ കക്ഷികൾ നിയമത്തിന്‍റെ സെക്ഷൻ 5 പ്രകാരം സാധുവായ ഹിന്ദു വിവാഹത്തിന് ആവശ്യമായ വ്യവസ്ഥകൾ പാലിച്ചിരിക്കാമെങ്കിലും നിയമത്തിന്‍റെ മുന്നിൽ വിവാഹം അസാധുവാകാമെന്നും കോടതി വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുൽ ഗാന്ധി അമേത്തിയിൽ മത്സരിച്ചേക്കും; ഔദ്യോഗിക പ്രഖ്യാപനം ഇന്ന് രാത്രിയിൽ

Next Post

ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിച്ചുകൊണ്ട് എത്രകാലം ഭരണം തുടരും? മോദിയോട് രേവന്ത് റെഡ്ഡി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിച്ചുകൊണ്ട് എത്രകാലം ഭരണം തുടരും? മോദിയോട് രേവന്ത് റെഡ്ഡി

ജനങ്ങൾക്കിടയിൽ ഭയം ജനിപ്പിച്ചുകൊണ്ട് എത്രകാലം ഭരണം തുടരും? മോദിയോട് രേവന്ത് റെഡ്ഡി

‘എ.ഐ വക്താവി’നെ നിയമിച്ച് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം

‘എ.ഐ വക്താവി’നെ നിയമിച്ച് യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയം

ഐ.പി.എൽ വാതുവെപ്പ്: ചെന്നൈയിൽ ആറുപേർ അറസ്റ്റിൽ; ഹെഡ് കോൺസ്റ്റബിളിന് സസ്​പെൻഷൻ

ഐ.പി.എൽ വാതുവെപ്പ്: ചെന്നൈയിൽ ആറുപേർ അറസ്റ്റിൽ; ഹെഡ് കോൺസ്റ്റബിളിന് സസ്​പെൻഷൻ

ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച ഡീൽ ഉറപ്പിക്കാനെന്ന് കെ. മുരളീധരൻ

ജയരാജൻ-ജാവദേക്കർ കൂടിക്കാഴ്ച ഡീൽ ഉറപ്പിക്കാനെന്ന് കെ. മുരളീധരൻ

രാജ്യത്തെ പെൺമക്കൾ തോറ്റു, ബ്രിജ്ഭൂഷൺ ജയിച്ചു -സാ‍ക്ഷി മാലിക്

രാജ്യത്തെ പെൺമക്കൾ തോറ്റു, ബ്രിജ്ഭൂഷൺ ജയിച്ചു -സാ‍ക്ഷി മാലിക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021