• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കൊളംബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ഹിപ്പോപ്പൊട്ടാമസുകൾ? ‘എസ്കോബാറി’ന്റെ ഓമനമൃ​ഗങ്ങളെത്തുക ​ഗുജറാത്തിലേക്ക്

by Web Desk 06 - News Kerala 24
March 4, 2023 : 12:12 pm
in India, News, World
Reading Time: 1 min read
0
A A
0
കൊളംബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ഹിപ്പോപ്പൊട്ടാമസുകൾ? ‘എസ്കോബാറി’ന്റെ ഓമനമൃ​ഗങ്ങളെത്തുക ​ഗുജറാത്തിലേക്ക്

ദില്ലി: കൊളംബിയയിൽ നിന്ന് ഇന്ത്യയിലേക്ക് ഉടൻ തന്നെ ഹിപ്പോപ്പൊട്ടാമസുകളെയെത്തിക്കുമെന്ന് റിപ്പോർട്ട്. 1980 കളിൽ, മയക്കുമരുന്ന് രാജാവ് പാബ്ലോ എസ്കോബാറിന്റെ  വളർത്തുമൃ​ഗങ്ങളായിരുന്ന ഹിപ്പോകളുടെ പിൻ​ഗാമികളാണ് ഇന്ത്യയിലേക്ക് എത്തുക. എസ്കോബാറിന്റെ മുൻ കൃഷിയിടത്തിന് സമീപത്തു നിന്ന് 70 ഹിപ്പോപ്പൊട്ടാമസുകളെയെങ്കിലും ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കും എത്തിക്കുമെന്നാണ് വിവരം. എസ്കോബാർ ആഫ്രിക്കയിൽ നിന്ന് അനധികൃതമായി ഇറക്കുമതി ചെയ്ത നാല് ഹിപ്പോകളുടെ പിൻഗാമികളാണിത്. ഹിപ്പോകളുടെ ജനസംഖ്യ നിയന്ത്രിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഇവയെ ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കും മാറ്റാൻ കൊളംബിയ തീരുമാനിച്ചതെന്നാണ് വിവരം. നിലവിൽ 130 ഹിപ്പോപ്പൊട്ടാമസുകൾ ഈ പ്രദേശത്തുണ്ടെന്നും ഇവ എട്ടുവർഷത്തിനുള്ളിൽ 400 എണ്ണമായി പെരുകുമെന്നുമാണ് കൊളംബിയൻ അധികൃതരുടെ കണക്കുകൂട്ടൽ.

1993ലാണ്  എസ്കോബാർ കൊല്ലപ്പെട്ടത്. അതിനു ശേഷമുള്ള വർഷങ്ങളിൽ എസ്കോബാറിന്റെ ഹസീൻഡ നെപ്പോൾസ് കൃഷിയിടവും ഹിപ്പോകളും  വിനോദസഞ്ചാരികളുടെ ആകർഷണമായി മാറിയിരുന്നു. കൃഷിയിടം ഉപേക്ഷിക്കപ്പെട്ടെങ്കിലും ഹിപ്പോകൾ അവ അതിജീവിച്ചു. ഹിപ്പോകൾക്ക് കൊളംബിയയിൽ പ്രകൃതിദത്ത വേട്ടക്കാരില്ലെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അവയുടെ മലം നദികളുടെ ഘടനയിൽ മാറ്റം വരുത്തുകയും ആവാസ വ്യവസ്ഥയെ ബാധിക്കുകയും ചെയ്യുമെന്നതിനാൽ  ജൈവവൈവിധ്യത്തിനും ഭീഷണിയാണ്. കഴിഞ്ഞ വർഷം, കൊളംബിയ സർക്കാർ ഇവയെ വിഷബാധയുള്ള ആക്രമണകാരിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ഹിപ്പോകളെ ഇന്ത്യയിലേക്കും മെക്‌സിക്കോയിലേക്കും കൊണ്ടുപോകാനുള്ള പദ്ധതി ഒരു വർഷത്തിലേറെയായി ചർച്ചയിലാണെന്ന് ആന്റിയോക്വിയയിലെ പരിസ്ഥിതി മന്ത്രാലയത്തിലെ മൃഗസംരക്ഷണ, ക്ഷേമ ഡയറക്ടർ ലിന മാർസെല ഡി ലോസ് റിയോസ് മൊറേൽസ് പറഞ്ഞതായി ടൈംസ് നൗ റിപ്പോർട്ട് ചെയ്യുന്നു. “ഹിപ്പോകളെ വലിയ ഇരുമ്പ് പാത്രങ്ങളിൽ ഭക്ഷണവും നൽകി  ട്രക്കിൽ 150 കിലോമീറ്റർ അകലെയുള്ള റിയോനെഗ്രോ നഗരത്തിലെ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് മാറ്റും. അവിടെ നിന്ന് അവരെ ഇന്ത്യയിലേക്കും മെക്സിക്കോയിലേക്കും കൊണ്ടുപോകും. ​​അവിടെ മൃഗങ്ങളെ ഏറ്റെടുക്കാനും പരിപാലിക്കാനും സൗകര്യമുള്ള സങ്കേതങ്ങളും മൃഗശാലകളും ഉണ്ട്”. മൊറേൽസ് പറഞ്ഞു.

ഗുജറാത്തിലെ ഗ്രീൻസ് സുവോളജിക്കൽ റെസ്‌ക്യൂ & റീഹാബിലിറ്റേഷൻ കിംഗ്ഡത്തിലേക്ക് 60 ഹിപ്പോകളെ അയയ്ക്കാനാണ് പദ്ധതി.  ഇതിനായി കണ്ടെയ്‌നറുകളുടെയും എയർലിഫ്റ്റിന്റെയും ചെലവ് വഹിക്കുമെന്നും ഡി ലോസ് റിയോസ് മൊറേൽസ് പറഞ്ഞു.  10 ഹിപ്പോകളെ മെക്സിക്കോയിലേക്കും അയയ്ക്കും.  കൊളംബിയയില്‍ മനുഷ്യരും വന്യജീവികളും തമ്മിലുള്ള സംഘര്‍ഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് ഹിപ്പൊപ്പൊട്ടാമസുകളാണെന്നാണ് റിപ്പോർട്ട്. നിലവില്‍ രാജ്യത്തിന്റെ ആവാസവ്യവസ്ഥയ്ക്ക് തന്നെ ഭീഷണിയായി തീര്‍ന്നിരിക്കുകയാണ് ഈ ഹിപ്പൊപ്പൊട്ടാമസുകള്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാൻസർ രോ​ഗത്തിൽ നിന്നും മുക്തനായി അമേരിക്കൻ പ്രസിഡന്റ്; ജോ ബൈഡൻ സുഖമായിരിക്കുന്നുവെന്ന് ഡോക്ടർ

Next Post

വീണ്ടും മുകളിലേക്ക് തന്നെ; സ്വർണ വില കുതിക്കുന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സ്വർണവില വീണ്ടും ഇടിഞ്ഞു

വീണ്ടും മുകളിലേക്ക് തന്നെ; സ്വർണ വില കുതിക്കുന്നു

മേഘാലയയിൽ അർദ്ധരാത്രി രാഷ്ട്രീയ നാടകം; മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് മുകുൾ സാംഗ്മയും

മേഘാലയയിൽ അർദ്ധരാത്രി രാഷ്ട്രീയ നാടകം; മന്ത്രിസഭ രൂപീകരിക്കാൻ അവകാശവാദം ഉന്നയിച്ച് മുകുൾ സാംഗ്മയും

‘മോഹൻലാലിന് ഇപ്പോഴും ടീമില്‍ പങ്കാളിത്തമുണ്ട്’, കേരള സ്‍ട്രൈക്കേഴ്‍സ് ഉടമ രാജ്‍കുമാര്‍

'മോഹൻലാലിന് ഇപ്പോഴും ടീമില്‍ പങ്കാളിത്തമുണ്ട്', കേരള സ്‍ട്രൈക്കേഴ്‍സ് ഉടമ രാജ്‍കുമാര്‍

എന്തുകൊണ്ടാണ് നമുക്ക് വനിതാ ജഡ്ജിമാർ കുറവായിരിക്കുന്നത്? കാരണം പറഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റിസ്

ട്രോളുകളിൽ നിന്ന് ജഡ്ജിമാർക്കും രക്ഷയില്ല, ആളുകൾക്ക് ക്ഷമയും സഹിഷ്ണുതയും കുറവ്; ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്

തലച്ചോര്‍ ഭക്ഷിക്കുന്ന അമീബ ; ഒരു മരണം, എന്താണ് നെഗ്ലേരിയ ഫൗലേരി?

തലച്ചോര്‍ ഭക്ഷിക്കുന്ന അമീബ ; ഒരു മരണം, എന്താണ് നെഗ്ലേരിയ ഫൗലേരി?

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021