കൊച്ചി: കൊച്ചിയില്‍ ഡോക്ടറെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടിയ കേസില്‍ യുവതിയും സുഹൃത്തും അറസ്റ്റിലായി. ഗൂഡല്ലൂര്‍ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ് അമീന് എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കയ്യില്‍ നിന്ന് 5.44 ലക്ഷം രൂപയാണ് നസീമയും മുഹമ്മദ് അമീനും ചേര്‍ന്ന് തട്ടിയെടുത്തത്. ഡോക്ടറുമായി അടുപ്പം സ്ഥാപിച്ചാണ് നസീമയും മുഹമ്മദ് അമീനും ചേര്‍ന്ന് കെണിയൊരുക്കിയത്. ഡോക്ടറെ വിളിച്ചുവരുത്തിയശേഷം ഫോട്ടോയെടുത്ത് ഭീഷണിപ്പെടുത്തുകയായിരുന്നു. ആദ്യം നസീമയും മുഹമ്മദ് അമീനും ആവശ്യപ്പെട്ട 5.44 ലക്ഷം രൂപ ഡോക്ടര്‍ നല്കി.
എന്നാല്‍ വീണ്ടും അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ട് നസീമയും മുഹമ്മദ് അമീനും ഡോക്ടറെ സമീപിച്ചു. പണം നല്‍കിയില്ലെങ്കില്‍ കൈവശമുള്ള ഫോട്ടോ, സുഹൃത്തുക്കള്‍ക്കുംബന്ധുക്കള്‍ക്കും അയച്ചുനല്‍കുമെന്ന് പ്രതികള്‍ ഭീഷണിപ്പെടുത്തി. ഇതോടെ ഡോക്ടര്‍ എറണാകുളം സൗത്ത് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഡോക്ടറുടെ പരാതിയില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ് തന്ത്രപരമായാണ് പ്രതികളെ പിടികൂടിയത്.