കോഴിക്കോട്: ഡോക്ടറുടെ സമയം അന്വേഷിച്ച് കോഴിക്കോട് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് വിളിച്ച രോഗിയോട് അപമര്യാദയായി സംസാരിച്ച ജീവനക്കാരിയെ പുറത്താക്കി. ചെങ്കോട്ടുകാവ് സ്വദേശിനിയായ താല്കാലിക ജീവനക്കാരിയെയാണ് പുറത്താക്കിയത്. വിളിച്ചതാരാണെന്ന് കണ്ടെത്തിയിട്ടില്ലെന്നും ഫോൺ സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച സാഹചര്യത്തിലാണ് നടപടിയെടുത്തതെന്നും കൊയിലാണ്ടി നഗരസഭാ അധികൃതര്‍ അറിയിച്ചു.
ഫോണ്‍ സംഭാഷണത്തിൽനിന്ന്:
രോഗി: ഹലോ, എല്ലിന്റെ ഡോക്ടര്‍ എന്നൊക്കെയാ ഉണ്ടാകുന്നത് എന്നറിയാന്‍ വേണ്ടിയിട്ടാണ്.
ജീവനക്കാരി: എല്ലിന്റെ ഡോക്ടര്‍ ലീവ് അല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും.
രോഗി: ഏതൊക്കെ ദിവസം. എല്ലാ ദിവസവും ഉണ്ടാകുമോ?
ജീവനക്കാരി: ഡോക്ടര്‍ ലീവ് അല്ലാത്ത ദിവസങ്ങളില്‍ ഉണ്ടാകും.
രോഗി: ഇന്നുണ്ടാകുമോ?
ജീവനക്കാരി: ഇന്നുണ്ടാകുമോയെന്ന് 2630142 ല്‍ വിളിച്ചുനോക്കൂ.