ദോഹ: ഖത്തറില്‍ ഇനി രണ്ടാഴ്ച ചൂടേറിയ വരണ്ട കാറ്റ് വീശുമെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിന്റെ മുന്നറിയിപ്പ്. പ്രാദേശികമായി ‘സിമൂം’ എന്നാണ് ഈ കാറ്റ് അറിയപ്പെടുന്നത്. സിമൂം സീസണിലെ കാറ്റ് അന്തരീക്ഷത്തില്‍ കനത്ത പൊടിപടലങ്ങള്‍ ഉയര്‍ത്തും. അതുകൊണ്ട് തന്നെ ദൂരക്കാഴ്ച കുറയും.
അറേബ്യന്‍ മേഖലയിലെ ഏറ്റവും പ്രശസ്തമായ മണ്‍സൂണ്‍ കാറ്റുകളില്‍ ഒന്നാണിത്. ഈ കാറ്റ് മനുഷ്യര്‍ക്കും ചെടികള്‍ക്കും ഹാനികരമാണ്. ജൂലൈ 29 വരെ രണ്ടാഴ്ച കാറ്റ് വീശുമെന്നാണ് ഖത്തര്‍ കലണ്ടര്‍ ഹൗസ് മുന്നറിയിപ്പ് നല്‍കുന്നത്.