• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വൃദ്ധ ദമ്പതികളെ അബോധാവസ്ഥയിലാക്കി വീട്ടുജോലിക്കാര്‍ കവര്‍ന്നത് ഒന്നര കോടിയുടെ ആഭരണങ്ങളും 35 ലക്ഷം രൂപയും കാറും

by Web Desk 06 - News Kerala 24
October 29, 2023 : 1:44 pm
in India, News
Reading Time: 1 min read
0
A A
0
മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

ഗുരുഗ്രാം: വീട്ടുജോലിക്കാര്‍ പ്രായമായ ദമ്പതികള്‍ക്ക് ഭക്ഷണത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കി കവര്‍ച്ച നടത്തിയെന്ന് പരാതി. ഒന്നര കോടി രൂപയുടെ ആഭരണങ്ങളും 35 ലക്ഷം രൂപയും കാറും മോഷ്ടിച്ചെന്നാണ് പരാതി. നേപ്പാൾ സ്വദേശികളായ വീരേന്ദ്ര, യശോദ എന്നിവര്‍ക്കെതിരെ കേസെടുത്തു. ഗുരുഗ്രാമിലെ ഡിഎല്‍എഫ് ഫേസ് 1ലാണ് സംഭവം. മാതാപിതാക്കള്‍ വീട്ടിൽ തനിച്ചായിരുന്നപ്പോഴാണ് മോഷണം നടന്നതെന്ന് മകന്‍ അചല്‍ ഗാര്‍ഗ് നല്‍കിയ പരാതിയില്‍ പറയുന്നു. ദില്ലിയില്‍ വ്യവസായിയാണ് അചല്‍. താന്‍ ഭാര്യയ്ക്കും കുട്ടികൾക്കുമൊപ്പം വ്യാഴാഴ്ച ജയ്പൂരില്‍ പോയപ്പോഴാണ് വീട്ടുജോലിക്കാര്‍ കവര്‍ച്ച നടത്തിയതെന്ന് അചല്‍ പറഞ്ഞു. സഹോദരി നികിതയാണ് മാതാപിതാക്കളെ ബോധം കെടുത്തി വീട്ടുജോലിക്കാര്‍ കവര്‍ച്ച നടത്തിയ സംഭവം തന്നെ അറിയിച്ചതെന്നും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

വ്യാഴാഴ്ച രാത്രി വീട്ടുജോലിക്കാര്‍ വിളമ്പിയ ഭക്ഷണം കഴിച്ചു. ഇതോടെ അബോധാവസ്ഥയിലായെന്ന് അചലിന്‍റെ പിതാവ് പറഞ്ഞു. വീരേന്ദ്ര രണ്ടാഴ്ച മുന്‍പും യശോദ ഒരാഴ്ച മുന്‍പുമാണ് ജോലിക്കെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഡിഎല്‍എഫ് ഫേസ് 1 പൊലീസ് കേസെടുത്തു. കവര്‍ച്ചയുടെ ദൃശ്യങ്ങള്‍ വീട്ടിലെ സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ദമ്പതികളുടെ ബോധം നഷ്ടമായതോടെ വേറെ രണ്ട് പേരുടെ സഹായത്തോടെയാണ് വീട്ടുജോലിക്കാര്‍ കവര്‍ച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഇലക്‌ട്രോണിക് സംവിധാനം ഉപയോഗിച്ച് പൂട്ടിയിരുന്ന അലമാര അടിച്ച് തകർത്താണ് മോഷണം നടത്തിയത്. കവർച്ച ചെയ്ത ആഭരണങ്ങളും പണവുമായി സംഘം പുറത്തുനിര്‍ത്തിയിട്ടിരുന്ന ഇന്നോവ കാറിലാണ് മുങ്ങിയത്.

പ്രതികളെ പിടികൂടാൻ തെരച്ചില്‍ നടത്തുകയാണെന്ന് ഈസ്റ്റ് ഗുരുഗ്രാം ഡിസിപി മായങ്ക് ഗുപ്ത പറഞ്ഞു. പ്രതികളെ കുറിച്ച് ചില സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വൈകാതെ അവരെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു. ദമ്പതികള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർവ്വകാല റെക്കോർഡിൽ സ്വർണവില

Next Post

കോണ്‍ഗ്രസ് നേതാവിന്റെ കുടുംബ വീട്ടില്‍ 24കാരന്റെ മൃതദേഹം, സംഭവം ബിഹാറില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്

കോണ്‍ഗ്രസ് നേതാവിന്റെ കുടുംബ വീട്ടില്‍ 24കാരന്റെ മൃതദേഹം, സംഭവം ബിഹാറില്‍

കളമശ്ശേരി സ്ഫോടനം ; സംസ്ഥാനത്ത് ജാഗ്രത നിർദേശം, സംസ്ഥാന തീവ്രവാദ വിരുദ്ധ സ്ക്വാഡ് സ്ഥലത്തെത്തി

ഭീകരാക്രമണ സാധ്യത ഈ ഘട്ടത്തിൽ പറയാനാകില്ല , അന്വേഷണത്തിന് ശേഷം മാത്രമേ പറയാനാകൂ ; ഡിജിപി

‘ചാന്‍സലറെ മാറ്റാനുള്ള ബില്ലിനെ എതിര്‍ക്കും’, ബില്‍ പാസായാല്‍ ഉന്നതവിദ്യഭ്യാസ രംഗം തകരുമെന്ന് സതീശന്‍

കളമശേരി സ്‌ഫോടനത്തിൽ ദുരൂഹത, ഊഹാപോഹങ്ങൾ പ്രചരിപ്പിക്കരുതെന്ന് വി.ഡി സതീശന്‍

നെല്ല് സംഭരണത്തിൽ നിന്ന് സപ്ലൈകോ പിന്മാറിയിട്ടില്ല, കർഷകർക്ക് വേഗത്തിൽ പണമെത്തിക്കാനാണ് ശ്രമം: മന്ത്രി

ശബരിമല സീസണില്‍ അമിതവില ഈടാക്കിയാല്‍ കടുത്ത നടപടി ; ഹോട്ടലുകള്‍ക്കും കടകള്‍ക്കും നിര്‍ദേശം

സൈനികര്‍ക്കിടയില്‍ സ്വവർ​ഗ രതി പാടില്ല ; നിരോധനം ശരിവെച്ച് ദക്ഷിണകൊറിയൻ കോടതി

സൈനികര്‍ക്കിടയില്‍ സ്വവർ​ഗ രതി പാടില്ല ; നിരോധനം ശരിവെച്ച് ദക്ഷിണകൊറിയൻ കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021