ചുണ്ട് വരണ്ട് പൊട്ടുന്നത് പലരേയും അലട്ടുന്ന പ്രശ്നമാണ്. മഞ്ഞുകാലത്താണ് ഇത് കൂടുതൽ രൂക്ഷമാകുന്നത്. വെളിച്ചെണ്ണയേയും പെട്രോളിയം ജെല്ലിയേയും മോയ്ചറൈസറുകളേയും കൂട്ടുപിടിച്ചായിരിക്കും പലരും മഞ്ഞുകാലത്തോട് പൊരുതുന്നത്. ചുണ്ട് വരണ്ട് പൊട്ടുന്നത് തടയാൻ ഇതാ ചില ടിപ്സ്. ദിവസവും അൽപം തേൻ ചുണ്ടിൽ പുരട്ടി മസാജ് ചെയ്യുന്നത് ചുണ്ട് വരണ്ട് പൊട്ടുന്നത് തടയുക മാത്രമല്ല ചർമ്മം ലോലമാകാനും സഹായിക്കും. ചുണ്ടില്‍ തേന്‍ പുരട്ടി മുപ്പത് മിനിട്ടിന് ശേഷം ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഉരസുന്നത് ചുണ്ടിലെ മൃതചര്‍മത്തെ നീക്കാനും ചുണ്ടിന്റെ സ്വാഭാവിക നിറം നിലനിര്‍ത്താനും സഹായിക്കും. ഒലിവ് ഓയില്‍ വരണ്ട ചര്‍മത്തിന് നല്ലൊരു പ്രതിവിധിയാണ്. ചുണ്ടിന് ആവശ്യമായ പോഷണം നല്‍കാന്‍ ഇത് സഹായിക്കും. ലിപ്സ്റ്റിക്കോ ലിപ്ഗ്ലോയോ ഇടുന്നതിന് മുമ്പായി ചുണ്ടില്‍ ഒലിവ് ഓയില്‍ പുരട്ടുന്നത് ചുണ്ട് മനോഹരമായിരിക്കാൻ സഹായിക്കും.
നാരങ്ങാനീരിൽ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ നെയ്യ് സഹായിക്കുന്നു. നെയ്യിൽ അൽപം റോസ് വാട്ടർ ചേർത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറവും വര്‍ധിപ്പിക്കും.നാരങ്ങാനീരിൽ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. നാരാങ്ങ നീര് ഗ്ലിസറിനുമായി കലര്‍ത്തി ചുണ്ടില്‍ പുരട്ടുന്നത് നല്ലതാണ്. ചുണ്ടിന് ആവശ്യമായ പരിപോഷണം നല്‍കാന്‍ നെയ്യ് സഹായിക്കുന്നു. നെയ്യിൽ അൽപം റോസ് വാട്ടർ ചേർത്ത് ചുണ്ടില്‍ പുരട്ടുന്നത് ചുണ്ടിന്റെ നിറവും വര്‍ധിപ്പിക്കും.പാലില്‍ ലാക്ടിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ചുണ്ടിലെ കറുപ്പ് അകറ്റാന്‍ ഇത് സഹായിക്കും. ദിവസവും പാൽപ്പാട ഉപയോഗിച്ച് ചുണ്ട് മസാജ് ചെയ്യുന്നത് ചുണ്ടിന് നിറം ലഭിക്കാനും വരണ്ട് പൊട്ടുന്നത് തടയാൻ സഹായിക്കും.