• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് ഫീ ഇനത്തിൽ വൻ വർദ്ധന

by Web Desk 06 - News Kerala 24
June 27, 2024 : 11:40 am
in Kerala, News
0
A A
0
തിരുവനന്തപുരത്ത് തിരക്ക് കൂടുന്നു; യാത്രക്കാരോട് നേരത്തെ വരാന്‍ ആവശ്യപ്പെട്ട് വിമാന കമ്പനികള്‍

തിരുവനന്തപുരം:  തിരുവനന്തപുരം വിമാനത്താവളത്തിൽ യൂസർ ഡെവലപ്മെന്‍റ് ഫീ ഇനത്തിൽ വൻ വർദ്ധന. ജൂലൈ മുതൽ തിരുവനന്തപുരത്ത് നിന്നുള്ള ആഭ്യന്തര യാത്രക്കാർ 770 രൂപയും വിദേശ യാത്രികർ 1540 രൂപയും യൂസർ ഫീയായി നൽകണം. അടുത്ത വർഷങ്ങളിലും യൂസർ ഫീ കുത്തനെ ഉയരും. തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നുള്ള യാത്രകൾക്ക് ഇനി ചിലവേറും. ആഭ്യന്തര യാത്രകൾക്കുള്ള 506 രൂപ യൂസർ ഫീ ആണ് 770 ആയി ഉയരുന്നത്. വിദേശ യാത്രികർക്കുള്ള യൂസർ ഫീ 1069ൽ നിന്ന് 1540 ആയി. തിരുവനന്തപുരം വിമാനത്താവളത്തിൽ വന്നിറങ്ങുന്ന വിദേശ യാത്രികർ 660 രൂപയും ആഭ്യന്തര യാത്രികർ 330 രൂപയും ഇനി യൂസർ ഫീയായി നൽകണം.

ജൂലൈ മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വരും. എയർപോർട്ട് ഇക്നോമിക് റെഗുലേറ്ററി അതോറിറ്റി തിരുവനന്തപുരം വിമാനത്താവളത്തിന് പുതുക്കി നിശ്ചയിച്ച താരിഫ് അനുസരിച്ചാണ് യൂസർ ഫീ നിരക്ക് ഉയരുന്നത്. 2021ൽ അദാനി ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം ഇതാദ്യമായാണ് തിരുവനന്തപുരത്ത് യൂസർ ഫീ കൂട്ടുന്നത്. ഓരോ 5 വർഷം കൂടുമ്പോഴാണ് എയർപോർട്ട് ഇക്കണോമിക് റെഗുലേറ്ററി അതോറിറ്റി, വിമാനത്താവളങ്ങളിലെ യൂസർ ഡെവലപ്മെന്റ് ഫീ പുതുക്കി നിശ്ചയിക്കുന്നത്. 2022ൽ താരിഫ് പുതുകേണ്ടിയിരുന്നെങ്കിലും രണ്ട് വർഷം വൈകി ഇപ്പോഴാണ് പുതുക്കിയത്.

കൊവിഡ് കാലത്തെ നഷ്ടം കണക്കിലെടുത്ത് 900 കോടി രൂപ അദാനി ഗ്രൂപ്പ് എയർപോർട്ട് അതോറിറ്റിക്ക് നൽകണം. ഇത് മൂലമാണ് ഈ തുക ഇത്രയും ഉയർന്നത് എന്നാണ് അദാനി ഗ്രൂപ്പ് വിശദീകരിക്കുന്നത്. അഞ്ച് വർഷത്തേക്ക് തിരുവനന്തപുരം വിമാനത്താവളത്തിൽ 1200 കോടി രൂപ ചെലവഴിക്കാനാണ് അദാനി ഗ്രൂപ്പിന് അനുമതി ലഭിച്ചത്. ഇത് രണ്ടും കണക്കിലെടുത്ത് യൂസർ ഫീ പുതുക്കി നിശ്ചയിച്ചതോടെയാണ് കുത്തനെയുള്ള വർധന. ഡൊമസ്റ്റിക് യാത്രക്കാരെ ലക്ഷ്യമിട്ട് തിരുവനന്തപുരം കേന്ദ്രീകരിച്ച് വിമാനക്കമ്പനികൾ തമ്മിൽ കടുത്ത മത്സരം ഉണ്ട്. അതിനാൽ ഡൊമസ്റ്റിക്ക് യാത്ര നിരക്കുകളിൽ വലിയ മാറ്റം ഉണ്ടായേക്കില്ല. എന്നാൽ അന്താരാഷ്ട്ര യാത്രികർക്ക് കുത്തനെ കൂട്ടിയ യൂസർ ഫീ അമിത ഭാരമാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മോഷ്ടിക്കാൻ കയറിയ കള്ളൻ ദമ്പതികളുടെ ദൃശ്യങ്ങൾ പകർത്തി ബ്ലാക്മെയിൽ ചെയ്തു; ഫോൺ നമ്പർ പിന്തുടർന്ന് അറസ്റ്റ്

Next Post

കാര്‍ പുഴയിലേക്ക് മറിഞ്ഞു; മരണത്തിനും ജീവിതത്തിനുമിടയിൽ മരത്തിൽ അള്ളിപ്പിടിച്ച് 2 യാത്രക്കാര്‍; രക്ഷപ്പെടുത്തി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാര്‍ പുഴയിലേക്ക് മറിഞ്ഞു; മരണത്തിനും ജീവിതത്തിനുമിടയിൽ മരത്തിൽ അള്ളിപ്പിടിച്ച് 2 യാത്രക്കാര്‍; രക്ഷപ്പെടുത്തി

കാര്‍ പുഴയിലേക്ക് മറിഞ്ഞു; മരണത്തിനും ജീവിതത്തിനുമിടയിൽ മരത്തിൽ അള്ളിപ്പിടിച്ച് 2 യാത്രക്കാര്‍; രക്ഷപ്പെടുത്തി

പനമ്പിള്ളി നഗറിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ

പനമ്പിള്ളി നഗറിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതികൾ പിടിയിൽ

നാല് വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് രണ്ട് നാണയങ്ങൾ; എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

നാല് വയസ്സുകാരി അബദ്ധത്തിൽ വിഴുങ്ങിയത് രണ്ട് നാണയങ്ങൾ; എൻഡോസ്‌കോപ്പിയിലൂടെ പുറത്തെടുത്തു

കനത്ത മഴയിൽ വയനാട്ടിൽ റിസോട്ടിന് മുന്നിൽ നിന്ന 20 വർഷം പഴക്കമുള്ള ചന്ദനം മുറിച്ചു കടത്തി

കനത്ത മഴയിൽ വയനാട്ടിൽ റിസോട്ടിന് മുന്നിൽ നിന്ന 20 വർഷം പഴക്കമുള്ള ചന്ദനം മുറിച്ചു കടത്തി

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം, കേന്ദ്രം അടിച്ചേൽപ്പിച്ചതെന്ന് മന്ത്രി

തദ്ദേശസ്ഥാപനങ്ങളുടെ പദ്ധതിപ്രവര്‍ത്തനം പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം, കേന്ദ്രം അടിച്ചേൽപ്പിച്ചതെന്ന് മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021