• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home cinema

‘എനിക്ക് എയ്ഡ്സ് ആണെന്ന് പറഞ്ഞു പരത്തി, വിശദീകരണം ചോദിച്ച മാധ്യമങ്ങളോട് പറഞ്ഞത്’: വെളിപ്പെടുത്തി മോഹന്‍

by Web Desk 06 - News Kerala 24
June 6, 2024 : 12:32 pm
0
A A
0
‘എനിക്ക് എയ്ഡ്സ് ആണെന്ന് പറഞ്ഞു പരത്തി, വിശദീകരണം ചോദിച്ച മാധ്യമങ്ങളോട് പറഞ്ഞത്’: വെളിപ്പെടുത്തി മോഹന്‍

ചെന്നൈ: തമിഴ് സിനിമ ലോകത്തില്‍ ഒരുകാലത്ത് റൊമാന്‍റിക് ഹീറോയായി വന്ന് ഏറെ വിജയങ്ങള്‍ നേടിയ താരമാണ് മോഹന്‍. 1980 ല്‍ മൂടുംപനി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര രംഗത്ത് എത്തിയ മോഹന്‍റെ രണ്ടാമത്തെ ചിത്രം നെഞ്ചത്തെ കിള്ളാതെ ആക്കാലത്ത് ഒരുവര്‍ഷത്തോളം തീയറ്ററില്‍ ഓടി. മഹേന്ദ്രനായിരുന്നു ഈ ചിത്രം സംവിധാനം ചെയ്തത്. തമിഴ് സിനിമ ലോകം ബോക്സോഫീസ് വിജയങ്ങളാല്‍ ഇദ്ദേഹത്തെ സില്‍വര്‍ ജൂബിലി സ്റ്റാര്‍ എന്നാണ് അന്ന് വിളിച്ചിരുന്നത്.

പലചിത്രങ്ങളും കൈയ്യില്‍ മൈക്ക് പിടിച്ച് ഗാന രംഗങ്ങളില്‍ അഭിനയിച്ചതിനാല്‍ ‘മൈക്ക് മോഹന്‍’ എന്ന പേരും ഇദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ സ്ഥിരം പാറ്റേണിലുള്ള റൊമാന്‍റിക് ചിത്രങ്ങളില്‍ തുടര്‍ച്ചയായി അഭിനയിച്ചുവന്നതോടെ ഇദ്ദേഹത്തിന്‍റെ ചിത്രങ്ങള്‍ 80കളുടെ രണ്ടാം പാദത്തോടെ ബോക്സോഫീസില്‍ നിരന്തരം പരാജയപ്പെട്ടു. ഈ സമയത്ത് മലയാളത്തിലും, തെലുങ്കിലും ഒക്കെ ഭാഗ്യം പരീക്ഷിച്ചിരുന്നെങ്കിലും 80കളുടെ അവസാനത്തോടെ മോഹന്‍ ശരിക്കും നായകന്‍ എന്ന നിലയില്‍ സിനിമയില്‍ നിന്നും പുറത്തായി.

1990 കളോടെ മോഹൻ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കാന്‍ ആരംഭിച്ചപ്പോള്‍ അദ്ദേഹത്തിന് എയ്ഡ്‌സ് ബാധിച്ചതായി ഗോസിപ്പ് വന്നിരുന്നു. അന്ന് ഈ വാര്‍ത്ത വലിയ കോളിളക്കമുണ്ടാക്കിയിരുന്നു. എന്നാല്‍ മോഹൻ ഈ വിഷയത്തെക്കുറിച്ച് പരസ്യമായി ഒരു പ്രതികരണവും നടത്തിയിരുന്നില്. ഇപ്പോഴിതാ പതിറ്റാണ്ടുകള്‍ക്കിപ്പുറം വരാനിരിക്കുന്ന “ഹര” എന്ന ചിത്രത്തിന്‍റെ പ്രൊമോഷനിടെ  അദ്ദേഹം അന്ന് പ്രചരിച്ച കിംവദന്തിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ്.

എയ്ഡ്‌സ് പിടിപെട്ടുവെന്ന അഭ്യൂഹങ്ങൾ അന്ന് കാട്ടുതീ പോലെ പടർന്നപ്പോൾ താൻ നേരിട്ട ദുരനുഭവം മോഹൻ വിവരിച്ചു. വാർത്തയറിഞ്ഞ് എന്‍റെ ആരാധകർ വീട്ടിലേക്ക് കൂട്ടത്തോടെ എത്തി. ചിലര്‍ കുഴഞ്ഞുവീഴുന്നതും മറ്റും കണ്ടിട്ടുണ്ടെന്ന് മോഹന്‍ പറയുന്നു. അന്നത്തെ ഈ കിംവദന്തി അദ്ദേഹത്തെയും കുടുംബത്തെയും വളരെയധികം വിഷമിപ്പിച്ചു.

എയ്ഡ്‌സ് അഭ്യൂഹങ്ങൾ പരസ്യമായി നിഷേധിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു മാധ്യമപ്രവർത്തകൻ തന്നെ സമീപിച്ചതായി മോഹൻ പറഞ്ഞു. വാർത്തകൾ തെറ്റാണെന്ന് മാധ്യമങ്ങള്‍ക്ക് തന്നെ ബോധ്യമുണ്ടല്ലോ, അത് തെറ്റാണ് എന്ന് പറഞ്ഞാല്‍പ്പോരെ  എന്തിന് താന്‍ പ്രസ്താവന നടത്തണമെന്ന് അദ്ദേഹം മാധ്യമപ്രവർത്തകനോട് തിരിച്ചുചോദിച്ചത്.

അന്നത്തെ സാഹചര്യത്തിൽ  നിരാശയും രോഷവും കൊണ്ടാണ് അന്ന് അങ്ങനെ ചോദിച്ചത്. അടിസ്ഥാനരഹിതമായ ഇത്തരം ഗോസിപ്പുകള്‍ നിരസിക്കാനുള്ള ഉത്തരവാദിത്തം തനിക്കില്ലെന്ന് മോഹന്‍ വിശ്വസിച്ചു. പ്രത്യേകിച്ച് മാധ്യമങ്ങള്‍ക്ക് തന്നെ ഇത്തരം കാര്യങ്ങള്‍ നുണയാണെന്ന് വ്യക്തമായി അറിയാവുന്ന സ്ഥിതിക്ക് താന്‍ പ്രസ്താവന നടത്തില്ലെന്ന നിലപാടില്‍ അടിയുറച്ചു നിന്നെന്ന്  “ഹര” എന്ന ചിത്രത്തിന്‍റെ പ്രൊമോഷനിടെ വ്യക്തമാക്കി.

വിജയ് നായകനായി വെങ്കിട്ട് പ്രഭു സംവിധാനം ചെയ്യുന്ന ‘ഗോട്ട്’ ചിത്രത്തില്‍ സുപ്രധാന വേഷത്തില്‍ മോഹന്‍ എത്തുന്നുണ്ട്. വളരെക്കാലത്തിന് ശേഷമാണ് മോഹന്‍ പ്രധാന വേഷത്തില്‍ ഒരു പ്രമുഖ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. അതിന് മുന്‍പാണ് ഈ മാസം ഇദ്ദേഹം അഭിനയിക്കുന്ന  “ഹര” റിലീസാകുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഉദയനിധി സ്റ്റാലിനെ തമിഴ്നാട് ഉപമുഖ്യമന്ത്രിയാക്കാന്‍ നീക്കം, കൂടുതൽ ചുമതല ഏല്‍പിക്കണമെന്ന് ഡിഎംകെ യുവജനവിഭാഗം

Next Post

പക്ഷിപ്പനിയുടെ പുതിയ വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
പക്ഷിപ്പനിയുടെ പുതിയ വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

പക്ഷിപ്പനിയുടെ പുതിയ വൈറസ് വകഭേദം ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യ സംഘടന

തൃശൂര്‍ കുന്നംകുളത്ത് ആന ഇടഞ്ഞു; രണ്ടാം പാപ്പാനെ എടുത്തെറിഞ്ഞു

നെല്ലിയാമ്പതിയിൽ ബൈക്ക് യാത്രക്കാർക്ക് നേരെ പാഞ്ഞടുത്ത് കാട്ടാനക്കൂട്ടം; രക്ഷപ്പെട്ടത് അത്ഭുതകരമായി

സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

വമ്പൻ വർദ്ധനവ്; സ്വർണവില ജൂണിലെ ഏറ്റവും ഉയർന്ന നിരക്കിൽ

‘നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നു’; ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍, പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യം

'നീറ്റ് പരീക്ഷയില്‍ അട്ടിമറി നടന്നു'; ഗുരുതര ആരോപണവുമായി വിദ്യാര്‍ത്ഥികള്‍, പരീക്ഷ വീണ്ടും നടത്തണമെന്നാവശ്യം

കേന്ദ്രം നികുതി വിഹിതം നൽകിയിട്ടുണ്ട്, ഓണം അവതാളത്തിൽ ആക്കിയത് കേന്ദ്രം ആണെന്ന ധനമന്ത്രിയുടെ വാദം തെറ്റ്; കെ.സുരേന്ദ്രൻ

പ്രചാരണത്തിനെത്തിയത് ഒടുവിൽ, ക്രിസ്ത്യൻ മേഖലകളിലടക്കം നേട്ടമുണ്ടാക്കി കെ സുരേന്ദ്രൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In