പള്ളുരുത്തി: 12 വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ തമിഴ്നാട് മധുര സ്വദേശി ഫിനോയെ (30) പള്ളുരുത്തി പോലീസ് പിടികൂടി. ഒരു വർഷം മുമ്പാണ് സംഭവം. കുട്ടിയുടെ അമ്മയുമായി പരിചയത്തിലായ പ്രതി ഇവർക്കൊപ്പം കൂടുകയായിരുന്നു. ഒരുമിച്ച് താമസം തുടങ്ങിയ ഘട്ടത്തിൽ വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടിയെ ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തിനു ശേഷം തമിഴ്നാട്ടിലേക്ക് കടന്ന പ്രതിയെ പള്ളുരുത്തി എസ്.ഐ വൈ. ദീപുവിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. തമിഴ്നാട്ടിൽ ഇയാൾക്ക് ഭാര്യയും രണ്ട് കുട്ടികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. പോക്സോ നിയമപ്രകാരം കേസെടുത്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.