• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, July 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുല്ലപ്പെരിയാറിലെ രണ്ട് ഷട്ടറുകൾ കൂടി വൈകിട്ട് തുറക്കും ; ജാഗ്രതാ നിർദ്ദേശം

by Web Desk 01 - News Kerala 24
December 7, 2021 : 5:02 pm
in Kerala, News
Reading Time: 1 min read
0
A A
0
മുല്ലപ്പെരിയാറിലെ രണ്ട് ഷട്ടറുകൾ കൂടി വൈകിട്ട് തുറക്കും ;  ജാഗ്രതാ നിർദ്ദേശം

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ  രണ്ടു ഷട്ടറുകൾ കൂടി ഇന്ന് വൈകിട്ട് തുറക്കും. വൈകിട്ട് 5 മണി  മുതൽ നിലവിൽ തുറന്നിരിക്കുന്ന 3 ഷട്ടർ കൂടാതെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തുമെന്നാണ് തമിഴ്നാട്   അറിയിച്ചത്. സെക്കന്റിൽ 2099 ഘനയടി വെള്ളം ഒഴുക്കും. ഈ സാഹചര്യത്തിൽ പെരിയാർ നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല  ജില്ലാ ഭരണകൂടം എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു. രാത്രി അണക്കെട്ട് തുറക്കുന്നതിനെതിരെ കേരളം പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് തമിഴ്നാട് ഇന്നും വൈകിട്ട് കൂടുതൽ ഷട്ടറുകൾ തുറക്കാൻ തീരുമാനിച്ചത്.

അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ട്  മുന്നറിയിപ്പില്ലാതെ തമിഴ്നാട് തുറക്കുന്നതിനെതിരെ സുപ്രീം കോടതിയിൽ ഡോ. ജോ ജോസഫ് സത്യവാങ്മൂലം നൽകി. ജനങ്ങളുടെ ആശങ്ക സുപ്രീം കോടതിയുടെ മുന്നിൽ കൊണ്ടുവരുന്നതിന് വേണ്ടിയാണ് ജോ ജോസഫ് അധിക സത്യവാങ്മൂലം നൽകിയത്. രാത്രി സമയങ്ങളിൽ മുന്നറിയിപ്പ് പോലും നൽകാതെ തമിഴ്നാട് സർക്കാർ വെള്ളം തുറന്നുവിടുന്നത് ജനങ്ങൾക്കിടയിൽ പരിഭ്രാന്തി ഉണ്ടാക്കുന്നതാണെന്നും തമിഴ്നാട് ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് സത്യവാങ് മൂലത്തിലെ ആവശ്യം. അണക്കെട്ടുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ മേൽനോട്ട സമിതിയുടെ നേരിട്ടുള്ള ഇടപെടൽ വേണമെന്നും മേൽനോട്ടസമിതി സ്വതന്ത്രമായി കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകണമെന്നും സത്യവാങ്മൂലത്തിൽ ആവശ്യപ്പെടുന്നു.

അതേ സമയം മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് തുടർച്ചയായി രാത്രി വെള്ളം തുറന്നുവിട്ടിട്ടും സംസ്ഥാന സർക്കാർ വിഷയത്തിൽ ഇന്നും ഒരു നടപടിയും ഇതുവരേയും സ്വീകരിച്ചിട്ടില്ല. സുപ്രീം കോടതിയെ ഇന്ന് തന്നെ പരാതി അറിയിക്കുമെന്ന ജലവിഭവമന്ത്രിയുടെ പ്രഖ്യാപനവും നടന്നില്ല. മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വരി പ്രസ്താവന പോലും ഇറക്കിയിട്ടുമില്ല. ഇന്നലെ രാത്രിയിലേതടക്കം രണ്ട് മാസത്തിനിടെ തമിഴ്നാട് ഒരു മുന്നറിയിപ്പും ഇല്ലാതെ വെള്ളം തുറന്ന് വിട്ടത് അഞ്ച് തവണയാണ്. ഇക്കാര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കഴിഞ്ഞ വ്യാഴാഴ്ച തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് കത്തയച്ചിരുന്നു. ചീഫ് സെക്രട്ടറിയും ഒരു തവണ തമിഴ്നാട് ചീഫ് സെക്രട്ടറിക്ക് കത്തയക്കുകയും  ഫോണിൽ വിളിച്ച് ബുദ്ധിമുട്ട് അറിയിക്കുകയും ചെയ്തു. എന്നിട്ടും തമിഴ്നാട് മുന്നറിയിപ്പില്ലാതെ രാത്രിയിൽ വെള്ളം തുറന്ന് വിടുന്നത് തുടരുകയാണ്. മുഖ്യമന്ത്രിയുടെ കത്തിന് പുല്ലുവില പോലും കല്പിക്കാതെ തമിഴ്നാട് തോന്നുംപടി വെള്ളം തുറക്കുമ്പോൾ കേരള സർക്കാറിന് അനക്കമില്ല. ജലവിഭവമന്ത്രി പതിവ് അപലപിക്കൽ ആവർത്തിക്കുമ്പോൾ അന്തർസംസ്ഥാനവ നദീജലം സ്വന്തം വകുപ്പായിട്ടും മുഖ്യമന്ത്രി മൗനത്തിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പീഡനക്കേസിൽ മധുര സ്വദേശി പിടിയില്‍

Next Post

ഒമിക്രോണിന്‍റെ പേരിൽ ഒറ്റപ്പെടുത്തരുത് ; 10 ആഫ്രിക്കൻ രാജ്യങ്ങളുടെ യാത്രാനിരോധനം നീക്കി കംബോഡിയ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഒമിക്രോണിന്‍റെ പേരിൽ ഒറ്റപ്പെടുത്തരുത് ; 10 ആഫ്രിക്കൻ രാജ്യങ്ങളുടെ യാത്രാനിരോധനം നീക്കി കംബോഡിയ

ഒമിക്രോണിന്‍റെ പേരിൽ ഒറ്റപ്പെടുത്തരുത് ; 10 ആഫ്രിക്കൻ രാജ്യങ്ങളുടെ യാത്രാനിരോധനം നീക്കി കംബോഡിയ

കോഴിക്കോട്‌ ലഹരിമരുന്നുമായി രണ്ട്‌ പേർ പിടിയിൽ

കോഴിക്കോട്‌ ലഹരിമരുന്നുമായി രണ്ട്‌ പേർ പിടിയിൽ

കർണാടകയിൽ കോവിഡ് ക്ലസ്റ്ററുകളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ; ആകെ 19 ക്ലസ്റ്ററുകൾ

കർണാടകയിൽ കോവിഡ് ക്ലസ്റ്ററുകളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ ; ആകെ 19 ക്ലസ്റ്ററുകൾ

വാക്സീൻ എടുക്കാത്തവർ പോസിറ്റീവായാൽ ചികിത്സ ചെലവ് സ്വയം വഹിക്കണം ;  നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

വാക്സീൻ എടുക്കാത്തവർ പോസിറ്റീവായാൽ ചികിത്സ ചെലവ് സ്വയം വഹിക്കണം ; നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി

വിവാഹ ആഘോഷങ്ങള്‍ക്ക് ഒന്നിച്ചു ചുവടുവയ്‍ക്കാൻ വിക്കി കൗശലും കത്രീന കൈഫും

വിവാഹ ആഘോഷങ്ങള്‍ക്ക് ഒന്നിച്ചു ചുവടുവയ്‍ക്കാൻ വിക്കി കൗശലും കത്രീന കൈഫും

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021