തിരുവനന്തപുരം∙ ക്ഷേമപെന്ഷന് വീട്ടില്‍ എത്തിക്കുന്നതിനുളള ഇന്‍സെന്റിവ് വെട്ടിക്കുറച്ചു. സഹകരണ സംഘങ്ങള്‍ക്ക് അന്‍പത് രൂപ നല്‍കിയിരുന്നത് 30 രൂപയാക്കി. 25 രൂപ ഏജന്റിനും അഞ്ച് രൂപ സംഘത്തിനും ലഭിക്കും. 2021 നവംബര്‍ മുതല്‍ മുന്‍കാലപ്രാബല്യത്തോടെയാണു ധനവകുപ്പ് ഉത്തരവിറക്കിയത്. 2021 മുതല്‍ ഇന്സന്റിവ് കുടിശ്ശിക ആയിരുന്നു.
ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണ് സഹകരണ സംഘങ്ങൾ മുഖേന പെൻഷൻ വീടുകളിൽ എത്തിക്കാൻ തുടങ്ങിയത്. സാമ്പത്തിക പ്രതിസന്ധി കടുത്തതോടെ ഇൻസെന്റിവ് വെട്ടിക്കുറയ്ക്കുകയായിരുന്നു. സഹകരണ–ധന മന്ത്രിമാർ നടത്തിയ ചർച്ചയിലാണ് ഇൻസെന്റിവ് വെട്ടിക്കുറയ്ക്കാൻ തീരുമാനമായത്.