• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

50 ട്രക്കില്‍ 2500 മെട്രിക്ടണ്‍ ഗോതമ്പ് ; ക്ഷാമം മൂലം ദുരിതത്തിലായ അഫ്ഗാന് സഹായവുമായി ഇന്ത്യ

by Web Desk 01 - News Kerala 24
February 25, 2022 : 4:33 pm
0
A A
0
50 ട്രക്കില്‍ 2500 മെട്രിക്ടണ്‍ ഗോതമ്പ് ; ക്ഷാമം മൂലം ദുരിതത്തിലായ അഫ്ഗാന് സഹായവുമായി ഇന്ത്യ

ദില്ലി : ഭക്ഷ്യക്ഷാമവും സാമ്പത്തിക പ്രതിസന്ധിയും നേരിടുന്ന അഫ്ഗാനിസ്ഥാനിലേക്ക് ഭക്ഷ്യധാന്യം കയറ്റിയയച്ച് ഇന്ത്യ. കഴിഞ്ഞ ആഴ്ച സഹായമായി 2500 മെട്രിക് ടണ്‍ ഗോതമ്പാണ് പാകിസ്ഥാന്‍ വഴി ഇന്ത്യ കയറ്റി അയച്ചത്. 50 ട്രക്കുകളിലാണ് ഇത്രയും ധാന്യം കയറ്റിയയച്ചത്. വാഹനവ്യൂഹം ഇന്ത്യ-പാകിസ്ഥാന്‍ ഇന്റഗ്രേറ്റഡ് ചെക്ക് പോസ്റ്റില്‍ (ഐസിപി) വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് ശ്രിംഗ്ല ഫ്‌ലാഗ് ഓഫ് ചെയ്തു. ക്ഷാമം നേരിടുന്ന അഫ്ഗാന് സഹായം നല്‍കണമെന്ന ഐക്യരാഷ്ട്ര സഭയുടെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടിയെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ-പാകിസ്ഥാന്‍ വ്യാപാര അതിര്‍ത്തി തുറക്കുന്നത്. അതിര്‍ത്തി തുറന്നതിനെ അമൃത്സറിലെ വ്യാപാരികളും ട്രക്കര്‍മാരും സ്വാഗതം ചെയ്തു. അഫ്ഗാന്‍ സഹായത്തിനാണെങ്കിലും അതിര്‍ത്തി തുറക്കുന്നത് ഇന്ത്യയുടെയും പാക്കിസ്ഥാന്റെയും വ്യാപാരം വീണ്ടും ആരംഭിക്കാന്‍ ഇടയാക്കുമെന്നും ഇവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

അഫ്ഗാനിസ്ഥാനിലെ ജനങ്ങള്‍ക്ക് 50,000 മെട്രിക് ടണ്‍ ഗോതമ്പ് വിതരണം ചെയ്യാന്‍ ഇന്ത്യന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്നും ഭക്ഷ്യധാന്യം ജലാലാബാദിലുള്ള ഐക്യരാഷ്ട്രസഭയുടെ വേള്‍ഡ് ഫുഡ് പ്രോഗ്രാമിന് (ഡബ്ല്യുഎഫ്പി) കൈമാറുകയും ചെയ്യുമെന്നും അധികൃതര്‍ വ്യക്തമാക്കി.  അഫ്ഗാന് സഹായം നല്‍കുന്നതിനായി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കിയ വേള്‍ഡ് ഫുഡ് പ്രോഗ്രാം കണ്‍ട്രി ഡയറക്ടര്‍ ബിഷോ പരാജുലി, അഫ്ഗാന്‍ അംബാസഡര്‍ ഫാരിദ് മമുണ്ടസായി എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്സിഐ) സംഭരിച്ച ഗോതമ്പാണ് കയറ്റി അയച്ചത്. ധാന്യം കേടുകൂടാതിരിക്കാനായി മലിനീകരണത്തില്‍ നിന്നും ഈര്‍പ്പത്തില്‍ നിന്നും സംരക്ഷിക്കുന്നതിനായി പ്രത്യേകം പാക്ക് ചെയ്താണ് അയച്ചത്.

അഫ്ഗാന് സഹായം നല്‍കാന്‍ ഇന്ത്യ തയ്യാറായിരുന്നെങ്കിലും പാകിസ്ഥാന്‍ വഴിയുള്ള ചരക്കുനീക്കം തര്‍ക്കത്തിലായതിനാല്‍ സഹായം എത്തിക്കാനായിരുന്നില്ല. കശ്മീരില്‍ 370 വകുപ്പ് ഇന്ത്യ എടുത്തുകളഞ്ഞ ശേഷം  ഇന്ത്യയില്‍ നിന്നുള്ള എല്ലാ വ്യാപാരങ്ങളും പാകിസ്ഥാന്‍ റദ്ദാക്കിയിരുന്നു. ഇരുരാജ്യങ്ങള്‍ക്കിടയില്‍ ചരക്കുനീക്കം അനുവദിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നെങ്കിും നടപ്പായില്ല. ഭക്ഷ്യധാന്യം അയച്ചതിന് ഐക്യരാഷ്ട്ര സംഘടന ഇന്ത്യക്ക് നന്ദി അറിയിച്ചു.  13 ടണ്‍ അവശ്യ മരുന്നുകളും ശീതകാല വസ്ത്രങ്ങളും 500,000 ഡോസ് കൊവിഡ് വാക്‌സിനും ഇന്ത്യ അഫ്ഗാനിസ്ഥാനിലേക്ക് വിതരണം ചെയ്തിരുന്നു. താലിബാന്‍ ഏറ്റെടുക്കുന്നതിന് മുമ്പ്, അഫ്ഗാനിസ്ഥാനിലേക്ക് ഒരു ദശലക്ഷം ടണ്‍ ഗോതമ്പ് എത്തിക്കാന്‍ ഇന്ത്യ ഇറാനിലൂടെയുള്ള ചബഹാര്‍ തുറമുഖ പാത ഉപയോഗിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതിച്ചോറ് കവര്‍ന്നെടുക്കാന്‍ ശ്രമം ; തടസം നിന്ന വയോധികന് കുത്തേറ്റു – പ്രതി പിടിയില്‍

Next Post

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം

യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ യാത്ര സൗജന്യം

റോസ്‌റ്റോവില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്ന് യുക്രൈന്‍

റോസ്‌റ്റോവില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്തിയെന്ന് യുക്രൈന്‍

ദീപുവിനെ മർദിച്ച് കൊലപ്പെടുത്തിയത് സിപിഐഎം പ്രവർത്തകർ –  വി ഡി സതീശൻ

ഗ്രൂപ്പുയോഗത്തില്‍ കെപിസിസിയുടെ മിന്നല്‍ പരിശോധന ; വാര്‍ത്തകള്‍ തള്ളി വി.ഡി.സതീശന്‍

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 252 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വയനാട് ജില്ലയില്‍ 129 പേര്‍ക്ക് കൂടി കോവിഡ്

യുദ്ധം വേണ്ടേ വേണ്ട ; യൂറോപ്പ ലീഗ് മത്സരത്തിനു മുമ്പ് ബാനറുകളുമായി ബാഴ്‌സയും നാപ്പോളിയും

യുദ്ധം വേണ്ടേ വേണ്ട ; യൂറോപ്പ ലീഗ് മത്സരത്തിനു മുമ്പ് ബാനറുകളുമായി ബാഴ്‌സയും നാപ്പോളിയും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In