• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സെഞ്ചുറിക്ക് പിന്നാലെ ബൗളിംഗിലും തിളങ്ങി മുഷീര്‍! അണ്ടര്‍ 19 ലോകകപ്പില്‍ കിവിസീനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

by Web Desk 04 - News Kerala 24
January 30, 2024 : 8:19 pm
in News, World
Reading Time: 1 min read
0
A A
0
സെഞ്ചുറിക്ക് പിന്നാലെ ബൗളിംഗിലും തിളങ്ങി മുഷീര്‍! അണ്ടര്‍ 19 ലോകകപ്പില്‍ കിവിസീനെതിരെ ഇന്ത്യക്ക് കൂറ്റന്‍ ജയം

ബ്ലോംഫോന്റൈന്‍: അണ്ടര്‍ 19 ഏകദിന ലോകകപ്പ് സൂപ്പര്‍ സിക്‌സില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യക്ക് 214 റണ്‍സിന്റെ കൂറ്റന്‍ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ മുഷീര്‍ ഖാന്റെ (126 പന്തില്‍ 131) സെഞ്ചുറി കരുത്തില്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 295 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിംഗില്‍ ന്യൂസിലന്‍ഡ് 28.1 ഓവറില്‍ 81 റണ്‍സിന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ സൗമി പാണ്ഡെയാണ് ന്യൂസിലന്‍ഡിനെ തകര്‍ത്തത്. സൂപ്പര്‍ സിക്‌സിലെ അടുത്ത മത്സരത്തില്‍ വെള്ളിയാഴ്ച്ച ഇന്ത്യ നേപ്പാളിനെ നേരിടും. മുഷീര്‍, രാജ് ലിംബാനി എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്.

സ്‌കോര്‍ സൂചിപ്പിക്കും പോലെ മോശം തുടക്കമായിരുന്നു ന്യൂസിലന്‍ഡിന്. ക്യാപ്റ്റന്‍ ഒസ്‌കാര്‍ ജാക്‌സണ്‍ (19), സാക് കമ്മിന്‍സ് (16), അലക്‌സ് തോംപ്‌സണ്‍ (12), ജെയിംസ് നെല്‍സണ്‍ (10) എന്നിവര്‍ക്ക് മാത്രമാണ് രണ്ടക്കം കാണാന്‍ സാധിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ റണ്‍സാവും മുമ്പ് തന്നെ രണ്ട് വിക്കറ്റുകള്‍ കിവീസിന് നഷ്ടമായി. ടോം ജോണ്‍സ് (0), സ്‌നേഹിത് റെഡ്ഡി (0) എന്നിവരാണ് മടങ്ങിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ കിവീസിന് വിക്കറ്റുകള്‍ നഷ്ടമായി. ലച്‌ളാന്‍ സ്റ്റാക്‌പോള്‍ (5), ഒലിവര്‍ തെവാട്ടിയ (7), ഇവാള്‍ഡ് ഷ്ര്യൂഡര്‍ (7), റ്യാന്‍ സൗര്‍ഗസ് (0) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. മാസണ്‍ ക്ലാര്‍ക്ക് (0) പുറത്താവാതെ നിന്നു.

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. അഞ്ചാം ഓവറില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. അര്‍ഷിന്‍ കുല്‍ക്കര്‍ണിയെ (9) ക്ലാര്‍ക്ക് പുറത്താക്കുകയായിരുന്നു. തുടര്‍ന്ന് ക്രീസില്‍ ഒത്തുചേര്‍ന്ന മുഷീര്‍ – ആദര്‍ഷ് സഖ്യം മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 77 റണ്‍സ് കൂട്ടിചേര്‍ന്നു. എന്നാല്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കിയ ഉടനെ ആദര്‍ശിനെ, സാക് കമ്മിന്‍സ് മടക്കി. 58 പന്തുകള്‍ നേരിട്ട താരം ആറ് ബൗണ്ടറികള്‍ നേടിയിരുന്നു. തുടര്‍ന്ന് ഉദയ് സഹാരണ്‍ (34) ക്രീസിലിലേക്ക്. ക്യാപ്റ്റനൊപ്പം 87 റണ്‍സ് കൂട്ടിചേര്‍ക്കാന്‍ മുഷീറിന് സാധിച്ചു. എന്നാല്‍ 37-ാം ഓവറില്‍ കൂട്ടൂകെട്ട് പൊളിഞ്ഞു.

പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായികൊണ്ടിരുന്നു. അരവെല്ലി അവനിഷ് (17), പ്രിയാന്‍ മോലിയ (10), സച്ചിന്‍ ദാസ് (15) മുരുകന്‍ അഭിഷേക് (4) എന്നിവര്‍ക്ക് പിടിച്ചുനില്‍ക്കാനായില്ല. ഇതിനിടെ മുഷീര്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. 126 പന്തുകള്‍ നേരിട്ട താരം മൂന്ന് സിക്‌സും 13 ഫോറും നേടി. 48-ാം ഓവറിലാണ് മുഷീര്‍ മടങ്ങുന്നത്. ടൂര്‍ണമെന്റില്‍ മുഷീറിന്റെ രണ്ടാം സെഞ്ചുറിയാണിത്. അയര്‍ലന്‍ഡിനെതിരെയും മുഷീര്‍ സെഞ്ചുറി നേടിയിരുന്നു. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ ഒന്നാമതെത്താനും താരത്തിന് സാധിച്ചു.

സൂപ്പര്‍ സിക്‌സില്‍ ഗ്രൂപ്പ് ഒന്നിലാണ് ഇന്ത്യ. ന്യൂസിലന്‍ഡിനെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍, അയര്‍ലന്‍ഡ് ടീമുകളാണ് ഗ്രൂപ്പിലുള്ളത്. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്, സിംബാബ്‌വെ ടീമുകളാണ് കളിക്കുന്നത്.

ടീം ഇന്ത്യ: ആദര്‍ശ് സിംഗ്, അര്‍ഷിന്‍ കുല്‍ക്കര്‍ണി, മുഷീര്‍ ഖാരന്‍, ഉദയ് സഹാരണ്‍, പ്രിയാന്‍ഷു മൊലിയ, സച്ചിന്‍ ദാസ്, അരവെല്ലി അവനിഷ്, മുരുകന്‍ അഭിഷേക്, നമന്‍ തിവാരി, രാജ് ലിംബാനി, സൗമി പാണ്ഡെ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കരിപ്പൂരിലെ ഹജ്ജ് നിരക്ക് വർധനവിൽ ആശങ്ക,നിർണായക തീരുമാനവുമായി ലീഗ്,ടെന്‍ഡർ നടപടിയിൽ കള്ളക്കളിയെന്ന് പിഎംഎ സലാം

Next Post

മദ്റസകളിൽ രാമായണം പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മദ്റസകളിൽ രാമായണം പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

മദ്റസകളിൽ രാമായണം പഠിപ്പിക്കുമെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി

മുസ്ലിം യുവാവിനെ പ്രണയിച്ചതിന് 19-കാരിയെ സഹോദരൻ കൊലപ്പെടുത്തി

‘നിതീഷിനെ പുറത്താക്കാതെ മാസ്ക് മാറ്റില്ല’; ജെ.ഡി.യു നേതാവ് വീണ്ടും യുടേണടിക്കുമ്പോൾ പ്രതികരിച്ച് പുഷ്പം പ്രിയ

'നിതീഷിനെ പുറത്താക്കാതെ മാസ്ക് മാറ്റില്ല'; ജെ.ഡി.യു നേതാവ് വീണ്ടും യുടേണടിക്കുമ്പോൾ പ്രതികരിച്ച് പുഷ്പം പ്രിയ

ക്രിസ്ത്യൻ മിഷനറിമാർ സജീവമാകുന്നുണ്ട്, ഇത് ഉടൻ അവസാനിപ്പിക്കും -ഛത്തീസ്ഗഡ് ബി.ജെ.പി മുഖ്യമന്ത്രി

ക്രിസ്ത്യൻ മിഷനറിമാർ സജീവമാകുന്നുണ്ട്, ഇത് ഉടൻ അവസാനിപ്പിക്കും -ഛത്തീസ്ഗഡ് ബി.ജെ.പി മുഖ്യമന്ത്രി

അഭിഭാഷകർ​ക്കെതിരായ കേസും പൊലീസ്​ പെരുമാറ്റവും: ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം ​​തേടി

അഭിഭാഷകർ​ക്കെതിരായ കേസും പൊലീസ്​ പെരുമാറ്റവും: ഹൈകോടതി സർക്കാറിന്‍റെ വിശദീകരണം ​​തേടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021