• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ദുരിതത്തിലായ ഇന്ത്യൻ പൗരന്മാർക്ക് ജിദ്ദ കോൺസുലേറ്റ് 6.5 ലക്ഷം റിയാൽ സഹായം നൽകി

by Web Desk 04 - News Kerala 24
April 4, 2023 : 8:57 pm
in News, World
0
A A
0
ദുരിതത്തിലായ ഇന്ത്യൻ പൗരന്മാർക്ക് ജിദ്ദ കോൺസുലേറ്റ് 6.5 ലക്ഷം റിയാൽ സഹായം നൽകി

റിയാദ്: സൗദി അറേബ്യയുടെ പടിഞ്ഞാറൻ മേഖലയില്‍ പലവിധ കാരണങ്ങളാൽ ദുരിതത്തിലായ ഇന്ത്യൻ പൗരന്മാർക്ക് കഴിഞ്ഞ സാമ്പത്തിക വർഷം ഏകദേശം 6.5 ലക്ഷം റിയാൽ സഹായം നൽകിയതായി കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം. കൂടാതെ കോൺസുലേറ്റ് ഇടപെട്ട് സൗദി കോടതി വഴി ഇന്ത്യക്കാർക്ക് മരണാനന്തര നഷ്ടപരിഹാരമായി 3.72 കോടി രൂപ ലഭ്യമാക്കിയതായും അദ്ദേഹം അറിയിച്ചു.

ജിദ്ദ അൽഹംറയിലെ കോൺസുൽ ജനറലിന്റെ ഔദ്യോഗിക വസതിയായ ‘ഇന്ത്യ ഹൗസി’ൽ ഇന്ത്യൻ മാധ്യമ പ്രവർത്തകർക്ക് ഒരുക്കിയ ഇഫ്താർ വിരുന്നിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ ഹുറൂബ്, കാലഹരണപ്പെട്ട എക്സിറ്റ് വിസ എന്നിവ മൂലം കെട്ടിക്കിടക്കുന്ന ഏകദേശം 4,000 ഇഖാമ കേസുകൾ തീർപ്പാക്കി. ഈ കാലയളവിൽ റിപ്പോർട്ട് ചെയ്ത 604 തൊഴിൽ പ്രശ്‌നങ്ങളിൽ 325 എണ്ണം പരിഹരിച്ചു. മറ്റ് പരാതികളിൽ പെട്ടെന്ന് തന്നെ പരിഹാരം കാണുന്നതിനായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. വിജയകരമായ ‘ഓപൺ ഹൗസ്’ സെഷനുകളുടെ ഒരു പരമ്പര തന്നെ ഈ കാലയളവിൽ കോൺസുലേറ്റിൽ നടന്നു. ഇതിലൂടെ ഏകദേശം 500 ഇന്ത്യൻ പൗരന്മാർക്ക് അവരുടെ പരാതികൾ പരിഹരിക്കാനായി.കോൺസുലേറ്റിൽ നേരിട്ട് എത്താതെ തന്നെ സൗദിയിലെയും ഇന്ത്യയിലെയും ഏകദേശം 400 പ്രവാസികളുടെ പരാതികൾ വെർച്വൽ മീറ്റിങ്ങുകളിലൂടെ പരിഹരിക്കാൻ സാധിച്ചു. ഈ കാലയളവിൽ ആകെ 1,126 ഇന്ത്യക്കാർ സൗദിയിൽ മരിച്ചു. അതിൽ 926 മൃതദേഹങ്ങൾ സൗദിയിൽ തന്നെ ഖബറടക്കം ചെയ്യാനും 197 മൃതദേഹങ്ങൾ നാട്ടിലയക്കാനും കോൺസുലേറ്റ് എൻ‌.ഒ‌.സി ഇഷ്യൂ ചെയ്തു.

ഇതേ കാലയളവിൽ കോൺസുലേറ്റ് ഏകദേശം 50,000 പാസ്‌പോർട്ടുകൾ, 5,000 വിസകൾ, 5,000 എമർജൻസി സർട്ടിഫിക്കറ്റുകൾ എന്നിവ ഇഷ്യൂ ചെയ്തു. 10,000 ത്തിലധികം അപേക്ഷകർക്ക് രേഖകൾ അറ്റസ്റ്റേഷൻ ചെയ്തു നൽകിയെന്നും കോൺസുൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം അറിയിച്ചു. ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിലെ വിവിധ കോണ്‍സുല്‍മാരും ഇഫ്താർ വിരുന്നിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നിങ്ങൾക്ക് പുനഃസംഘടന വേണ്ടെങ്കിൽ എനിക്കും വേണ്ട’; വൈകാരിക പ്രസംഗവുമായി കെ സുധാകരന്‍

Next Post

വ്യാജ ഒപ്പിട്ട്​ ‘കാസ’യിൽ നിന്ന്​ ലക്ഷങ്ങൾ തട്ടി;​ കെവിൻ പീറ്ററിനെതിരെ പരാതിയുമായി നേതൃത്വം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വ്യാജ ഒപ്പിട്ട്​ ‘കാസ’യിൽ നിന്ന്​ ലക്ഷങ്ങൾ തട്ടി;​ കെവിൻ പീറ്ററിനെതിരെ പരാതിയുമായി നേതൃത്വം

വ്യാജ ഒപ്പിട്ട്​ 'കാസ'യിൽ നിന്ന്​ ലക്ഷങ്ങൾ തട്ടി;​ കെവിൻ പീറ്ററിനെതിരെ പരാതിയുമായി നേതൃത്വം

വിദേശ​ ജോലി വാഗ്ദാനം ചെയ്ത്​ ദമ്പതികൾ ലക്ഷങ്ങൾ തട്ടിയതായി പരാതി

വിദേശ​ ജോലി വാഗ്ദാനം ചെയ്ത്​ ദമ്പതികൾ ലക്ഷങ്ങൾ തട്ടിയതായി പരാതി

ആരോഗ്യകരമായി ജീവിക്കാൻ അവകാശം നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ

ആരോഗ്യകരമായി ജീവിക്കാൻ അവകാശം നിഷേധിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ

എ. രാജക്ക് തിരിച്ചടി; സ്റ്റേ നീട്ടണമെന്ന ആവശ്യം ഹൈകോടതി തള്ളി

എ. രാജക്ക് തിരിച്ചടി; സ്റ്റേ നീട്ടണമെന്ന ആവശ്യം ഹൈകോടതി തള്ളി

നി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടുന്ന വാഹനങ്ങൾ ഇനി കരിമ്പട്ടികയിൽ

നി​യ​മ ന​ട​പ​ടി​ക​ൾ നേ​രി​ടുന്ന വാഹനങ്ങൾ ഇനി കരിമ്പട്ടികയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021