ന്യൂഡല്‍ഹി : വിമാനങ്ങളിലും വിമാനത്താവളങ്ങളിലും പാട്ട് വയ്ക്കുമ്പോള്‍ ഇന്ത്യന്‍ സംഗീതം പരിഗണിക്കണമെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം. ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് കള്‍ച്ചറല്‍ റിലേഷന്‍സാണ് (ഐസിസിആര്‍) കഴിഞ്ഞ ദിവസം ഈ ആവശ്യവുമായി കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയെ സമീപിച്ചത്. തുടര്‍ന്നാണ് മന്ത്രാലയം ഇക്കാര്യം ആവശ്യപ്പെട്ട് വിമാനക്കമ്പനികള്‍ക്കും വിമാനത്താ വളങ്ങള്‍ക്കും കത്തയച്ചത്. ലോകമെങ്ങുമുള്ള മിക്ക വിമാനക്കമ്പനികളും അവരവരുടെ രാജ്യങ്ങളിലെ സംഗീതമാണ് വിമാനങ്ങളില്‍ ഉപയോഗിക്കുന്നതെങ്കിലും ഇന്ത്യന്‍ വിമാനക്കമ്പനികള്‍ വിരളമായി മാത്രമേ ഇന്ത്യന്‍ സംഗീതം ഉപയോഗിക്കാറുള്ളൂ എന്ന് കത്തില്‍ പറയുന്നു.