ഇന്ത്യൻ നേവിക്കു കീഴിലെ നേവൽ ആർമമെന്റ് ഡിപ്പോകളിൽ 248 ട്രേഡ്സ്മാൻ സ്കിൽഡ് ഒഴിവ്. ജനറൽ സെൻട്രൽ സർവീസ്, ഗ്രൂപ്പ് സി, നോൺ ഗസറ്റഡ്, ഇൻഡസ്ട്രിയൽ തസ്തികയാണ്. വെസ്റ്റേൺ നേവൽ കമാൻഡിനു കീഴിൽ മുംബൈ, കാർവാർ, ഗോവ എന്നിവിടങ്ങളിലും ഈസ്റ്റേൺ നേവൽ കമാൻഡിനു കീഴിൽ ആന്ധ്രപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിലുമാണു നിയമനം. മാർച്ച് 5 വരെ ഓൺലൈനായി അപേക്ഷിക്കാം.
∙ തസ്തികകൾ: മെഷിനിസ്റ്റ്, ഡ്രൈവർ ക്രെയിൻ മൊബൈൽ, ഷിപ്റൈറ്റ് (ജോയിനർ), പെയിന്റർ, ഫിറ്റർ ആർമമെന്റ്, ഫിറ്റർ ജനറൽ മെക്കാനിക്, ഫിറ്റർ ഇലക്ട്രോണിക്, ഫിറ്റർ ഇലക്ട്രിക്കൽ, ഇലക്ട്രിക്, ഇലക്ട്രിക്കൽ ഫിറ്റർ, ഇലക്ട്രോണിക് ഫിറ്റർ, ജനറൽ മെക്കാനിക് ഫിറ്റർ, സ്കിൽഡ് (അമ്യൂണിഷൻ മെക്കാനിക്), ഇലക്ട്രിക് ഫിറ്റർ, ടോർപിഡോ ഫിറ്റർ.
∙ യോഗ്യത: സ്കിൽഡ് (അമ്യൂണിഷൻ മെക്കാനിക്): പത്താം ക്ലാസ് / തത്തുല്യം, ഇലക്ട്രിഷ്യൻ / ഇലക്ട്രോണിക് മെക്കാനിക് / ഇലക്ട്രോപ്ലേറ്റർ / ഫിറ്റർ / ഇൻസ്ട്രുമെന്റ് മെക്കാനിക് / മെഷിനിസ്റ്റ് / മെക്കാനിക്, കമ്യൂണിക്കേഷൻ എക്വിപ്മെന്റ് മെയിന്റനൻസ് ട്രേഡിൽ ഐടിഐ.
∙ മറ്റു തസ്തികകളിൽ: പത്താം ക്ലാസ്, ഇംഗ്ലിഷ് പരിജ്ഞാനം, ബന്ധപ്പെട്ട ട്രേഡിൽ അപ്രന്റിസ്ഷിപ് പരിശീലനം അല്ലെങ്കിൽ മെക്കാനിക് / തത്തുല്യം, ആർമി / നേവി /എയർ ഫോഴ്സിന്റെ ബന്ധപ്പെട്ട ടെക്നിക്കൽ ബ്രാഞ്ചിൽ 2 വർഷത്തെ റഗുലർ സർവീസ്.
∙ പ്രായം: 18-25. അർഹർക്ക് ഇളവ്.
∙ ശമ്പളം: 19,900-63,200 രൂപ.
∙ഫീസ്: 205 രൂപ. പട്ടികവിഭാഗം, വിമുക്തഭടർ, സ്ത്രീകൾ എന്നിവർക്കു ഫീസില്ല. ഓൺലൈനായി അടയ്ക്കാം. www.joinindiannavy.gov.in