• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 9, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇന്ത്യൻ വിദ്യാർഥിനി പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ടു, പൊട്ടിച്ചിരിച്ച് യുഎസ് പോലീസ്; നടപടി വേണമെന്ന് ഇന്ത്യ

by Web Desk 06 - News Kerala 24
September 14, 2023 : 11:32 am
in India, News, World
Reading Time: 1 min read
0
A A
0
ഇന്ത്യൻ വിദ്യാർഥിനി പോലീസ് വാഹനമിടിച്ച് കൊല്ലപ്പെട്ടു, പൊട്ടിച്ചിരിച്ച് യുഎസ് പോലീസ്; നടപടി വേണമെന്ന് ഇന്ത്യ

സാന്‍ഫ്രാന്‍സിസ്കോ: പോലീസ് പട്രോള്‍ വാഹനം ഇടിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി കൊല്ലപ്പെട്ടപ്പോള്‍ പോലീസ് ഓഫീസര്‍ പൊട്ടിച്ചിരിക്കുന്ന ദൃശ്യം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ദൃശ്യത്തെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥിനിയുടെ മരണം പോലീസ് കൈകാര്യം ചെയ്ത രീതി ആഴത്തില്‍ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതികരിച്ചു.

2023 ജനുവരി 23നാണ് ഇന്ത്യൻ വിദ്യാര്‍ത്ഥിനിയായ ജാഹ്നവി കണ്ടുല, അമിത വേഗതയിലെത്തിയ യുഎസ് പോലീസിന്‍റെ പട്രോളിങ് വാഹനമിടിച്ച് സിയാറ്റിലില്‍ വെച്ച് കൊല്ലപ്പെട്ടത്. നോർത്ത് ഈസ്റ്റേൺ യൂണിവേഴ്സിറ്റിയുടെ സിയാറ്റിൽ കാമ്പസിൽ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായിരുന്നു 23കാരിയായ ജാഹ്നവി. സിയാറ്റില്‍ പോലീസ് ഓഫീസര്‍ ഡാനിയൽ ഓഡറിന്‍റെ ബോഡി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ജാഹ്നവി ആന്ധ്രാപ്രദേശിലെ കുർണൂൽ സ്വദേശിനിയാണ്.

ഡാനിയൽ ഓഡറിന്‍റെ സഹപ്രവർത്തകനായ പോലീസ് ഓഫീസര്‍ കെവിൻ ഡേവ് ഓടിച്ച വാഹനമിടിച്ചാണ് ജാഹ്നവി കൊല്ലപ്പെട്ടത്. ‘അവള്‍ മരിച്ചു’ എന്നു പറഞ്ഞ് ഡാനിയൽ പൊട്ടിച്ചിരിക്കുന്ന വീഡിയോ ആണ് പുറത്തുവന്നത്. സിയാറ്റിൽ പോലീസ് ഓഫീസേഴ്‌സ് ഗില്‍ഡ് വൈസ് പ്രസിഡന്റാണ് ഡാനിയൽ. ഇദ്ദേഹം ഗില്‍ഡ് പ്രസിഡന്‍റിനോട് ഫോണില്‍ സംസാരിക്കുമ്പോഴാണ് ഇന്ത്യന്‍ വംശജയെ പരിഹസിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്തത്. അവളൊരു സാധാരണക്കാരിയാണെന്നും പതിനൊന്നായിരം ഡോളറിന്‍റെ ചെക്ക് എഴുതാനും അത്രയും വിലയേ അവള്‍ക്കുള്ളൂവെന്നും ഡാനിയല്‍ പറഞ്ഞു.

സാന്‍ഫ്രാന്‍സിസ്കോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഭവത്തില്‍ സമഗ്ര അന്വേഷണം ആവശ്യപ്പെട്ടു-  “ജനുവരിയിൽ സിയാറ്റിലിലുണ്ടായ വാഹനാപകടത്തിൽ ജാഹ്‌നവി കണ്ടുല മരിച്ച സംഭവം പൊലീസ് കൈകാര്യം ചെയ്തതിനെക്കുറിച്ചുള്ള റിപ്പോർട്ടുകൾ വളരെ വിഷമിപ്പിക്കുന്നതാണ്. സിയാറ്റിൽ & വാഷിംഗ്ടൺ സ്റ്റേറ്റിലെ അധികാരികളോടും വാഷിംഗ്ടൺ ഡിസിയിലെ മുതിർന്ന ഉദ്യോഗസ്ഥരോടും ഞങ്ങൾ വിഷയം ഉന്നയിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ടവർക്കെതിരെ സമഗ്രമായ അന്വേഷണവും നടപടിയുമെടുക്കണം. കോൺസുലേറ്റും എംബസിയും ഈ വിഷയം കൃത്യമായി നിരീക്ഷിക്കും”

വീഡിയോ പുറത്തുവന്നതിന് പിന്നാലെ സിയാറ്റിൽ കമ്മ്യൂണിറ്റി പോലീസ് കമ്മീഷൻ (സിപിസി) പ്രസ്താവന പുറത്തിറക്കി. ആ സംഭാഷണം ഹൃദയഭേദകവും ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സുരക്ഷ ഉറപ്പാക്കാന്‍ നിയോഗിക്കപ്പെട്ട പോലീസില്‍ നിന്ന് ഇതല്ല ജനങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും സിപിസി പ്രസ്താവനയില്‍ വിമര്‍ശിച്ചു. അതേസമയം അന്വേഷണത്തിന് ശേഷം പ്രതികരിക്കാമെന്ന് സിയാറ്റില്‍ പോലീസ് ഡിപാര്‍ട്ട്‍മെന്‍റ് അറിയിച്ചു.

https://x.com/CGISFO/status/1701961201884795055?s=20

https://x.com/salonivxrse/status/1701786417805054311?s=20

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശബരിമല അന്നദാനത്തിന് അനുമതി വേണം; അഖില ഭാരത അയ്യപ്പ സേവാ സംഘം സുപ്രീംകോടതിയിൽ

Next Post

പരിശോധിക്കുന്ന ഓരോ ആളിനും 50 രൂപ വീതം; ഡോക്ടറില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ആർടിഒ ചെക്പോസ്റ്റിൽ കണക്കിൽപ്പെടാത്ത 8300 രൂപ; പണം ഒളിപ്പിച്ചിരുന്നത് പെൻസിൽ കൂടിനകത്തും അഗർബത്തി സ്റ്റാൻഡിലും

പരിശോധിക്കുന്ന ഓരോ ആളിനും 50 രൂപ വീതം; ഡോക്ടറില്‍ നിന്ന് കൈക്കൂലി ആവശ്യപ്പെട്ട ഉദ്യോഗസ്ഥനെതിരെ നടപടി

പാർട്ടി തീരുമാനം എല്ലാവർക്കും ബാധകം, സെമിനാറിൽ ആരെയും പ്രത്യേകം ക്ഷണിക്കേണ്ടതില്ല: എംവി ഗോവിന്ദൻ

സോളാര്‍: ആഭ്യന്തരകലാപം ഭയന്നാണ് അന്വേഷണം വേണ്ടെന്ന് യുഡിഎഫ് പറയുന്നതെന്ന് ഗോവിന്ദന്‍

ഇടുക്കി അണക്കെട്ട് സന്ദര്‍ശിക്കാന്‍ അവസരം; അനുമതി 31 വരെ മാത്രം

ഇടുക്കി ഡാമിൽ താഴിട്ട് പൂട്ടിയ സംഭവം: വിദേശത്തേക്ക് കടന്നയാൾ തിരിച്ചെത്തിയില്ല, ലുക്ക് ഔട്ട് നോട്ടീസ് ഇന്ന്

നെല്ല് സംഭരണം: ‘ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാന്‍ ശ്രമിച്ചു’; നിയമസഭയില്‍ വിമര്‍ശിച്ച് കൃഷിമന്ത്രി

നെല്ല് സംഭരണം: 'ജയസൂര്യ പുതിയ തിരക്കഥ ഉണ്ടാക്കാന്‍ ശ്രമിച്ചു'; നിയമസഭയില്‍ വിമര്‍ശിച്ച് കൃഷിമന്ത്രി

മദ്യലഹരിയിൽ ഔദ്യോഗിക വാഹനം ഓടിച്ച പൊലീസുകാര്‍ അഞ്ച് ബൈക്കുകളും ഒരു കാറും ഇടിച്ചുതെറിപ്പിച്ചു

ആട് മേയ്ക്കുന്നതിനെ ചൊല്ലി തർക്കം, പ്രശ്ന പരിഹാരത്തിന് ചേർന്ന യോഗത്തിനിടെ വെടിവെപ്പ്, അഞ്ച് പേർ കൊല്ലപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021