റിയാദ് : സൗദി അറേബ്യയില്‍ ഡ്രൈവിങ് സ്‌കൂള്‍, എന്‍ജിനീയറിങ്, കസ്റ്റംസ് ക്ലിയറന്‍സ് എന്നീ 3 മേഖലകളില്‍ കൂടി നാളെ മുതല്‍ സ്വദേശിവല്‍ക്കരണം നടപ്പാക്കുന്നു. ജനറല്‍ മാനേജര്‍, ഗവണ്‍മെന്റ് റിലേഷന്‍സ് ഓഫിസര്‍, കസ്റ്റംസ് ക്ലിയറന്‍സ് ക്ലാര്‍ക്ക്, കസ്റ്റംസ് ഏജന്റ്, കസ്റ്റംസ് ബ്രോക്കര്‍, വിവര്‍ത്തകന്‍, ഡ്രൈവിങ് പരിശീലകന്‍, നിരീക്ഷകന്‍ എന്നീ തൊഴിലുകളില്‍ 22,000 സ്വദേശികളെയാണു നിയമിക്കുക. ഇതോടെ മലയാളികള്‍ അടക്കം ആയിരക്കണക്കിനു വിദേശികള്‍ക്കു ജോലി നഷ്ടമാകും. ഇവര്‍ നാട്ടിലേക്കു മടങ്ങുകയോ മറ്റു രാജ്യങ്ങളില്‍ ജോലി തേടുകയോ ചെയ്യേണ്ടിവരും.
കസ്റ്റംസ് ക്ലിയറന്‍സ്, ഡ്രൈവിങ് സ്‌കൂള്‍ മേഖലകളില്‍ 100% സ്വദേശിവല്‍ക്കരണമാണു ലക്ഷ്യം. ഈ വര്‍ഷം 3.78 ലക്ഷം സൗദി പൗരന്മാര്‍ക്കു ജോലി നല്‍കുന്നതിന്റെ ഭാഗമായി 20 മേഖലകളില്‍ സ്വദേശിവല്‍ക്കരണം ഊര്‍ജിതമാക്കുമെന്നു നേരത്തേ അറിയിച്ചിരുന്നു.