ഡൽഹി> വിവാഹാഘോഷവേദികളിലും മറ്റും പാട്ടുകൾ പാടുന്നത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമല്ലെന്നും അതിന്റെ പേരിൽ റോയൽറ്റി ഈടാക്കാൻ അനുവാദമില്ലെന്നും കേന്ദ്ര സർക്കാർ. വിവാഹങ്ങളിൽ പാട്ടുകൾ കേൾപ്പിക്കുന്നത് പകർപ്പവകാശ നിയമത്തിന്റെ ലംഘനമല്ലെന്നും സർക്കാർ വ്യക്തമാക്കി.വിവാഹ ചടങ്ങുകളിൽ സംഗീത പരിപാടികൾ നടത്തിയതിന് പകർപ്പവകാശ സൊസൈറ്റികൾ റോയൽറ്റി പിരിച്ചെടുക്കുന്നതിനെക്കുറിച്ച് പൊതുജനങ്ങളിൽ നിന്നും മറ്റ് എജൻസികളിൽനിന്നും നിരവധി പരാതികൾ ലഭിച്ച സാചര്യത്തിലാണ് ഡിപ്പാർട്ട്‌മെന്റ് ഫോർ പ്രൊമോഷൻ ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (DPIIT) ഒരു പൊതു അറിയിപ്പിലൂടെ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. വിവാഹം, മതപരമായ ചടങ്ങുകൾ എന്നിവയിൽനിന്ന് പകർപ്പവകാശത്തിനുള്ള റോയൽട്ടി വാങ്ങാൻ എജൻസികൾക്ക് അനുവാദമില്ലെന്നും വ്യക്തമാക്കി.