കോഴിക്കോട്> വ്യവസായി, പൊതുപ്രവര്‍ത്തകന്‍ എന്നീ നിലകളില്‍ പലതും പഠിക്കാനുള്ള മാതൃകാജീവിതമാണ് വി കെ സിയുടേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഷ്ട്രീയ പക്ഷപാതിത്തം നിലനിര്‍ത്തിയുള്ളതാണ് വി കെ സി എന്ന വ്യവസായിയുടെ വളര്‍ച്ച. എന്നാല്‍ അകറ്റിനിര്‍ത്തേണ്ട വ്യക്തിത്വമാണ് അദ്ദേഹമെന്ന് മറ്റു രാഷ്ട്രീയപ്രവര്‍ത്തകരും കണ്ടില്ല. അത്രമാത്രം വേറിട്ട വ്യക്തിത്വമാണ് വി കെ സിയുടേത്.മുന്‍ എംഎല്‍എയും വ്യവസായിയുമായ വി കെ സി മമ്മത്‌കോയയുടെ ആത്മകഥ ‘ഇനിയും നടക്കാം’ പ്രകാശിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു.
തന്റെ വളര്‍ച്ചക്ക് സഹായിച്ചത് കമ്യൂണിസ്റ്റ് പ്രസ്ഥാനമാണെന്ന് വി കെ സി ഇന്നും പറയുന്നുണ്ട്. സാധാരണ നല്ലനിലയില്‍ ശോഭിക്കുന്ന വ്യവസായികള്‍ രാഷ്ട്രീയ അഭിപ്രായം പറയാറില്ല.ഇതും വി കെ സിയുടെ സവിശേഷതയാണ്-മുഖ്യമന്ത്രി പറഞ്ഞു. കഥാകൃത്ത് ടി പത്മനാഭന്‍ പുസ്തകം ഏറ്റുവാങ്ങി. അന്യജീവനുതകി സവജീവിതം ധന്യമാക്കുന്ന വിവേകിയാണ് വി കെ സി എന്ന് പത്മനാഭന്‍ പറഞ്ഞു. ശ്രീനാരായണ ഹാളില്‍ നടന്ന ചടങ്ങില്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് അധ്യക്ഷനായി.
എംപിമാരായ എളമരം കരീം, എം കെ രാഘവന്‍, എംഎല്‍എമാരായ ടി പി രാമകൃഷ്ണന്‍, അഹമ്മദ് ദേവര്‍കോവില്‍ , സി പിഐ എം ജില്ലാസെക്രട്ടറി പി മോഹനന്‍, പി വി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. വി കെ സി മറുപടി പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കര്‍ സി പി മുസാഫര്‍ അഹമ്മദ് സ്വാഗതവും ടി രാധാഗോപി നന്ദിയും പറഞ്ഞു.
ആഗോള ചെരിപ്പ് നിര്‍മ്മാണ ബ്രാന്‍ഡായ വി കെ സിയുടെ ഉടമയായ വി കെ സി മമ്മത്‌കോയയുടെ വ്യവസായി, സിപിഐ എം നേതാവ് എന്നീ നിലകളിലുള്ള പ്രവര്‍ത്തനങ്ങളും ജീവിതകഥയുമാണ് ‘ഇനിയും നടക്കാം’ ആത്മകഥയിലെ ഉള്ളടക്കം. മേയര്‍ , എംഎല്‍എ, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങി വവിധതലങ്ങളില്‍ ജനപ്രിനിധിയായി നാടിന്റെ വികസനത്തിന് നല്‍കിയ സംധാവനകളും സമരാനുഭവങ്ങളും വിവരിക്കുന്നുണ്ട്. കെ ഉദയന്‍ തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രസാധകര്‍ മാതൃഭൂമി ബുക്‌സാണ്.