തിരുവനന്തപുരം: ഇന്നോവ കാർ 11 ഇരുചക്ര വാഹനങ്ങളെ ഇടിച്ച് തെറിപ്പിച്ചു. ആര്യനാട് ബാങ്കിന് സമീപം വഴി യാത്രക്കാരൻറെ കാലിലൂടെ വണ്ടി കയറിയിറങ്ങി. ബാങ്കിന് മുന്നിൽ പാർക്ക് ചെയ്ത വാഹനങ്ങളാണ് ഇടിച്ച് തെറിപ്പിച്ചത്. കാറിൽ നിന്ന് മദ്യക്കുപ്പികൾ കണ്ടെത്തി. കാറിലുണ്ടായവരെ കസ്റ്റഡിയിലെടുത്ത് പോലീസ് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കുകയാണ്. കാറിലുണ്ടായിരുന്നവർ മദ്യലഹരിയിലായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
 
			
















 
                

