• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 12, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

റഷ്യയില്‍ നിശാ ക്ലബില്‍ തീ പിടിത്തം; 13 മരണം

by Web Desk 04 - News Kerala 24
November 7, 2022 : 2:55 pm
0
A A
0
റഷ്യയില്‍ നിശാ ക്ലബില്‍ തീ പിടിത്തം; 13 മരണം

കോസ്ട്രോമ:  റഷ്യയില്‍ നിശാ ക്ലബിലെ ഡാന്‍സ് ബാറില്‍ മദ്യപിച്ച ഒരാള്‍ ഫ്ലെയർ ഗണില്‍ നിന്നും വെടിയുയര്‍ത്തിയതിനെ തുടര്‍ന്ന് തീ പിടിത്തം. തീ പിടിത്തത്തെ തുടര്‍ന്ന് 13 പേര്‍ മരിച്ചു. തീപിടിക്കുമ്പോള്‍ ബാറില്‍ എത്ര പേര്‍ ഉണ്ടായിരുന്നെന്ന് അറിയില്ലെന്നും കുറഞ്ഞത് 250 പേരെങ്കിലും ബാറില്‍ ഈ സമയം ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്നും പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്കോയില്‍ നിന്നും 300 കിലോമീറ്റര്‍ അകലെയുള്ള കോസ്ട്രോമ നഗരത്തിലെ നിശാ ക്ലബിലാണ് തീ പിടിത്തം. ഫെയര്‍ ഗണില്‍ നിന്നും തീയുതിര്‍ത്തതിന് പിന്നാലെ ഡാന്‍സ് ബാറിലെ വയറുകള്‍ക്ക് തീ പിടിക്കുകയായിരുന്നു.  നിമിഷനേരത്തിനുള്ളില്‍ ഡാന്‍സ് ബാറിലെ മുകള്‍തട്ടിലെ അലങ്കാരങ്ങള്‍ കത്തുകയും തീ ആളിപ്പടരുകയുമായിരുന്നെന്ന് റഷ്യന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

തീപിടിത്തം ശക്തമായതോടെ മുറികളില്‍ പുക നിറഞ്ഞ് ആളുകള്‍ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു. തീപിടിത്തത്തെ തുടര്‍ന്ന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തതായി റിപ്പോര്‍ട്ടുണ്ട്.  പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു അപകടം. അഗ്നിശമന സേന നിരവധി മണിക്കൂറുകള്‍ പരിശ്രമിച്ചാണ് തീ അണയ്ക്കാന്‍ കഴിഞ്ഞത്. തീ പിടിത്തത്തെ തുടര്‍ന്ന് 23 വയസുകാരനെ അറസ്റ്റ് ചെയ്തതായി അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു. ഇയാള്‍  കുറ്റം സമ്മതിച്ചതായി അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.  സംഭവത്തില്‍ ക്ലബ്ബിന്‍റെ മാനേജരെയും അറസ്റ്റു ചെയ്തു.

23 വയസുകാരനായ യുവാവ് ഡാന്‍സ് ബാറില്‍ ഒരു സ്ത്രീയുമായി സമയം ചെലവഴിക്കുകയായിരുന്നു. ഇതിനിടെ ഇയാള്‍ സ്ത്രീയ്ക്കായി കുറച്ച് പൂക്കള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് ഡാന്‍സ് ഫ്ലോറില്‍ ചാടിക്കയറിയ ഇയാള്‍ മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഒറ്റ നിലക്കെട്ടിടം മുഴുവനായും തീ  വിഴുന്ന ദൃശ്യങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രിത ടെലിവിഷനില്‍ പ്രക്ഷേപണം ചെയ്തു. ബാറില്‍ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ലെന്നും ടെലിവിഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഒരു പ്രാദേശിക രാഷ്ട്രീയക്കാരന്‍റെ ഉടമസ്ഥതയിലാണ് ക്ലബ്ബെന്ന് ബിബിസി റഷ്യ റിപ്പോര്‍ട്ട് ചെയ്തു. 2009 ല്‍ റഷ്യയിലെ പ്രേം നഗരത്തിലെ നിശാ ക്ലബ്ബിലുണ്ടായ തീ പിടിത്തത്തില്‍ 159 പേരാണ് മരണത്തിന് കീഴടങ്ങിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മുന്നാക്ക സംവരണം ശരിവച്ച് സുപ്രീംകോടതി; അഞ്ചില്‍ മൂന്ന് ജഡ്ജിമാരും സംവരണം ശരിവച്ചു

Next Post

‘ആശങ്ക ഉയർത്തുന്നു’, സാമ്പത്തിക സംവരണ വിധിയോട് വിയോജിച്ച് മുസ്ലിം ലീ​ഗും സമസ്തയും

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
‘ആശങ്ക ഉയർത്തുന്നു’, സാമ്പത്തിക സംവരണ വിധിയോട് വിയോജിച്ച് മുസ്ലിം ലീ​ഗും സമസ്തയും

'ആശങ്ക ഉയർത്തുന്നു', സാമ്പത്തിക സംവരണ വിധിയോട് വിയോജിച്ച് മുസ്ലിം ലീ​ഗും സമസ്തയും

‘മധുവിൻ്റേത് കസ്റ്റഡി മരണമല്ല’, മജിസ്റ്റീരിയൽ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

'മധുവിൻ്റേത് കസ്റ്റഡി മരണമല്ല', മജിസ്റ്റീരിയൽ റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്

ഗവർണറാണ് ശരിയെന്ന് ജനങ്ങൾക്ക് ബോധ്യമായി, കേരളത്തിലെ നീതിന്യായവ്യവസ്ഥ തകർന്നു: കെ.സുരേന്ദ്രൻ

ഗവർണറാണ് ശരിയെന്ന് ജനങ്ങൾക്ക് ബോധ്യമായി, കേരളത്തിലെ നീതിന്യായവ്യവസ്ഥ തകർന്നു: കെ.സുരേന്ദ്രൻ

കേരള സർവകലാശാല വിസി നിയമനം; ‘നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണം’: ഹൈക്കോടതിയിൽ ഹര്‍ജി

കേരള സർവകലാശാല വിസി നിയമനം; 'നടപടി സ്വീകരിക്കാൻ സെർച്ച് കമ്മിറ്റിക്ക് നിർദേശം നൽകണം': ഹൈക്കോടതിയിൽ ഹര്‍ജി

‘രാജി ആവശ്യം തമാശ,എന്നെ മേയറാക്കിയത് പാർട്ടിയാണ്, എല്ലാം തീരുമാനിക്കേണ്ടത് പാർട്ടിയാണ് ‘ ആര്യ രാജേന്ദ്രന്‍

'രാജി ആവശ്യം തമാശ,എന്നെ മേയറാക്കിയത് പാർട്ടിയാണ്, എല്ലാം തീരുമാനിക്കേണ്ടത് പാർട്ടിയാണ് ' ആര്യ രാജേന്ദ്രന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In