തിരുവനന്തപുരം: എൽഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജയനെ തണുപ്പിക്കാൻ ഇന്റിഗോ വിമാനക്കമ്പനി. നിസഹകരണ തീരുമാനം പിന്‍വലിക്കണമെന്ന് വിമാനക്കമ്പനി ഇപി ജയരാജനോട് ആവശ്യപ്പെട്ടു. ഫോണിലൂടെയാണ് ഇന്റിഗോ ഇക്കാര്യം ആവശ്യപ്പെട്ടത്. ഉന്നത ഉദ്യോഗസ്ഥർ ഫോണിൽ വിളിച്ചെന്ന് ഇപി പറയുന്നു. രേഖാമൂലം ആവശ്യപ്പെട്ടാൽ പരിഗണിക്കാമെന്നായിരുന്നു ഇപി ജയരാജന്റെ മറുപടി.