• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഇതൊക്കെയല്ലേ 2002 ല്‍ നിങ്ങള്‍ പഠിപ്പിച്ച പാഠം…; അമിത് ഷായ്ക്ക് മറുപടിയുമായി ഒവൈസി

by Web Desk 06 - News Kerala 24
November 26, 2022 : 11:39 am
in India, News
Reading Time: 1 min read
0
A A
0
അസദുദ്ദീന്‍ ഒവൈസിയെ വധിക്കാന്‍ പദ്ധതിയിട്ടിരുന്നുവെന്ന് പ്രതികള്‍ ; ചോദ്യം ചെയ്യല്‍ തുടരുന്നു

ജുഹാപുര: അമിത് ഷായ്ക്കെതിരെ പോര്‍മുഖം തുറന്ന് എഐഎംഐഎം നേതാവ് അസദുദ്ദീൻ ഒവൈസി രംഗത്ത്. അടുത്ത മാസം ഗുജറാത്ത് തെരഞ്ഞടുപ്പിന് മുന്നോടിയായി നടക്കുന്ന പ്രചാരണത്തിനിടെ,  2002 ല്‍ സംസ്ഥാത്ത് കലാപകാരികളെ അടിച്ചമര്‍ത്തി ശാശ്വത സമാധനം കൊണ്ടുവന്നുവെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രസ്താവനയ്ക്കെതിരെയാണ് ഒവൈസി രംഗത്തെത്തിയത്. ഗുജറാത്തിലെ ജുഹാപുരയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു ഒവൈസിയുടെ പ്രതികരണം.

“എനിക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് സംസാരിക്കാനുണ്ട്.  ബിൽക്കിസ് ബാനുവിനെ ബലാത്സംഗം ചെയ്തവരെ നിങ്ങൾ മോചിപ്പിച്ചതാണ് 2002ൽ നിങ്ങൾ പഠിപ്പിച്ച പാഠം, ബിൽക്കീസിന്‍റെ മൂന്ന് വയസ്സുള്ള മകൾ അഹ്‌സന്‍റെ കൊലയാളികളെ നിങ്ങൾ മോചിപ്പിക്കും. അഹ്‌സൻ ജാഫ്രി കൊല്ലപ്പെടും… നിങ്ങളുടെ ഏത് പാഠങ്ങളാണ് ഞങ്ങൾ ഓർക്കുക?” – ഒവൈസി ചോദിച്ചു. ആഭ്യന്തര മന്ത്രി പറയുന്നത് അവര്‍ ഒരു പാഠം പഠിപ്പിച്ചുവെന്നാണ്. അമിത് ഷാ സാഹബ് ദില്ലി വംശീയ കലാപത്തില്‍ നിങ്ങള്‍ ഏത് പാഠമാണ് പഠിപ്പിച്ചതെന്നും ഒവൈസി ചോദിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍റെ ഭാഗമായി ഖേദ ജില്ലയിലെ മഹുധ പട്ടണത്തിലും  ദാഹോദിലെ ജലോദിലും ബറൂച്ചിലെ വഗ്രയിലും നടത്തിയ തെര‍ഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കിടെ 2002 ലെ ഗുജറാത്ത് കലാപത്തെ അമിത് ഷാ ഓര്‍മ്മിപ്പിച്ചിരുന്നു. ഈ കലാപത്തിന് പിന്നാലെ സംസ്ഥാനത്തെ അക്രമികളെ അടിച്ചമര്‍ത്തിയെന്നും  സമാധാനം കൊണ്ടുവന്നെന്നുമാണ് അമിത് ഷാ പ്രസംഗിച്ചത്. 2002 ലെ കലാപത്തില്‍ ബിജെപി അക്രമികളെ പാഠം പഠിപ്പിച്ചെന്നും പന്നീട് 2022 വരെ കലാപകാരികള്‍ തലയുയര്‍ത്താന്‍ ശ്രമിച്ചില്ലെന്നും  തന്‍റെ പാര്‍ട്ടിയായ ബിജെപി, ഗുജറാത്തില്‍ ശാശ്വത സമാധാനം കൊണ്ടുവന്നെന്നും അവകാശപ്പെട്ടിരുന്നു. 2002-ൽ അവരെ പാഠം പഠിപ്പിച്ചതിന് ശേഷം ഈ കലാപകാരികള്‍ അക്രമത്തിന്‍റെ പാത വിട്ടു. 2002 മുതൽ 2022 വരെ അക്രമത്തിൽ ഏർപ്പെടുന്നതിൽ നിന്ന് അവര്‍ വിട്ടുനിന്നുവെന്നും കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു. “2001 ൽ നരേന്ദ്ര മോദി അധികാരത്തിൽ വന്നു. 2002 ന് ശേഷം എവിടെയും കർഫ്യൂ ഏർപ്പെടുത്തേണ്ട ആവശ്യമുണ്ടായില്ല. എല്ലാവരും സ്ഥലത്തു വീണു. ഇപ്പോൾ ഒരു മാഫിയ ഉണ്ടോ? ഒരു ദാദ (ഗുണ്ടാസംഘം) ഉണ്ടോ?” എന്നായിരുന്നു നവംബർ 22 ന് ബനസ്‌കന്ത ജില്ലയിലെ ദീസയിൽ നടന്ന തെരഞ്ഞെടുപ്പ് പ്രസംഗത്തിനിടെ അമിത് ഷാ ചോദിച്ചത്.

2002-ൽ, കർസേവകർ സഞ്ചരിക്കുകയായിരുന്ന സബർമതി എക്സ്പ്രസിന്‍റെ കോച്ചിന് ഗോധ്രയിൽ വച്ച് തീയിട്ടതിന് പിന്നാലെയാണ് ഗുജറാത്തില്‍ വര്‍ഗ്ഗീയ കലാപമുണ്ടായത്. പിന്നാലെ ദിവസങ്ങളോളും ഗുജറാത്ത് കലാപ ഭൂമിയായി മാറി.  കലാപത്തില്‍ 1,044 പേര്‍ കൊല്ലപ്പെട്ടു. 233 പേരെ കാണാതായി. 2,500 പേര്‍ക്ക് പരിക്ക് പറ്റിയെന്നാണ് ഔദ്ധ്യോഗിക കണക്ക്. എന്നാല്‍, മരണസംഖ്യ ഇതിലും ഇരട്ടിയാണെന്ന് പല മനുഷ്യാവകാശ പ്രവര്‍ത്തകരും സംഘടനകളും ആരോപിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിശ്രമിച്ച് സ്വർണവില, മാറ്റമില്ലാതെ വെള്ളിവിലയും; വിപണി നിരക്ക് അറിയാം

Next Post

‘ആരും ചട്ടക്കൂടിന് പുറത്ത് പോകില്ല’; ജനാധിപത്യ പാർട്ടി ആയതുകൊണ്ട് തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘എല്ലാ കോൺഗ്രസുക്കാർക്കും തരൂരിന്‍റെ പരിപാടില്‍ പങ്കെടുക്കാം’; അതിൻ്റെ പേരിൽ നടപടി ഉണ്ടാകില്ലെന്ന് കെ മുരളീധരൻ

'ആരും ചട്ടക്കൂടിന് പുറത്ത് പോകില്ല'; ജനാധിപത്യ പാർട്ടി ആയതുകൊണ്ട് തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ

വിഴിഞ്ഞം തുറമുഖം നിര്‍മ്മാണം: അദാനി ഗ്രൂപ്പിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ച് സര്‍ക്കാര്‍

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഇന്ന് വീണ്ടും തുടങ്ങുമെന്ന് അദാനി, സർക്കാരിന് കത്ത് നൽകി

ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

ഭാര്യക്കും കുട്ടിക്കുമൊപ്പം കാറിൽ മയക്കുമരുന്ന് കടത്താന്‍ ശ്രമം; കുപ്രസിദ്ധ കുറ്റവാളി പിടിയില്‍

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

ഭിന്നശേഷിക്കാരനായ വിദ്യാർത്ഥിക്ക് ക്രൂരമർദ്ദനം; ചെവിക്കും തലക്കും പരിക്ക്, അയൽവാസി അറസ്റ്റിൽ: വീഡിയോ

ഓവര്‍ടേക്കിനെച്ചൊല്ലി തർക്കം; ബൈക്ക് യാത്രികനെ ക്രൂരമായി മർദ്ദിച്ച് ബസ് ഡ്രൈവർ – വീഡിയോ

ഓവര്‍ടേക്കിനെച്ചൊല്ലി തർക്കം; ബൈക്ക് യാത്രികനെ ക്രൂരമായി മർദ്ദിച്ച് ബസ് ഡ്രൈവർ - വീഡിയോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021