• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഗസ്സ ഖബർസ്ഥാനിൽ വ്യോമാക്രമണം; ഖബറിലുള്ള മൃതദേഹങ്ങൾ ചിന്നിച്ചിതറി

by Web Desk 04 - News Kerala 24
March 4, 2024 : 8:23 pm
in News, World
Reading Time: 1 min read
0
A A
0
ഗസ്സ ഖബർസ്ഥാനിൽ വ്യോമാക്രമണം; ഖബറിലുള്ള മൃതദേഹങ്ങൾ ചിന്നിച്ചിതറി

ഗസ്സ: കൊന്നൊടുക്കിയിട്ടും ക്രൂരത മതിയാക്കാതെ ഇസ്രായേൽ​ സേന. ഗസ്സയിൽ തങ്ങൾ കൊലപ്പെടുത്തിയവരെ കൂട്ടത്തോടെ ഖബറടക്കിയ താൽക്കാലിക ഖബർസ്ഥാനുനേരെ ഇസ്രായേൽ വ്യോമാക്രമണം നടത്തി. സ്ഫോടനത്തിന്റെ ആഘാതത്തിൽ ഖബറുകൾ തകർന്ന് മൃതദേഹങ്ങൾ പരിസരങ്ങളിൽ ചിന്നിച്ചിതറി.

വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലാണ് സംഭവം. ഇവിടെ നേരത്തെ ഇസ്രായേൽ സേന നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെ അഭയാർഥി ക്യാമ്പിലെ ബ്ലോക്ക് ടു ഏരിയയിൽ താൽക്കാലിക ഖബർസ്ഥാൻ ഒരുക്കിയാണ് കൂട്ടത്തോടെ മറവ് ചെയ്തത്. ഈ ഭാഗത്താണ് ഇന്നലെ ഇസ്രായേൽ ബോംബർ വിമാനങ്ങൾ വൻആക്രമണം നടത്തിയത്. ശ്മശാനത്തിന് ചുറ്റും മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നതായി സംഭവസ്ഥലം സന്ദർശിച്ച ‘അൽ ജസീറ’ മാധ്യമപ്രവർത്തകർ റി​പ്പോർട്ട് ചെയ്തു.

“ഞാൻ ഖബറടക്കിയ എനിക്ക് അറിയാവുന്ന ആളുകളുടെ മയ്യിത്തുകളടക്കം ചിന്നിച്ചിതറി. ഇതൊക്കെ എനിക്ക് രക്തസാക്ഷികളാണ്’ -ദൃക്സാക്ഷി അൽജസീറയോട് പറഞ്ഞു. ഇദ്ദേഹത്തിന്റെ വല്യുമ്മയെയും അമ്മാവനെയും അമ്മായിയെയും ഇവടെയാണ് അടക്കം ചെയ്തിരുന്നത്.

തങ്ങൾക്ക് നേരെ ആക്രമണം അഴിച്ചുവിടുന്നവരെയാണ് ആക്രമിക്കുന്നത് എന്ന ഇസ്രായേലിന്റെ വ്യാജഅവകാശവാദത്തെ ഇദ്ദേഹം ചോദ്യം ചെയ്തു: ‘കൂട്ടക്കുഴിമാടത്തിലുള്ളവർക്ക് പ്രതിരോധിക്കാൻ കഴിയില്ലല്ലോ? അവരുടെ കൈയിൽ മിസൈലും ഇല്ല. ജബലിയ അഭയാർഥി ക്യാമ്പിലും പരിസര പ്രദേശങ്ങളിലുമുള്ള രക്തസാക്ഷികൾ മാത്രമാണ് ഇവിടെയുള്ളത്. ഒരു എഫ് 16 വിമാനമാണ് അവരെ ലക്ഷ്യമിട്ട് ബോംബിട്ടത്”- ഇദ്ദേഹം പറഞ്ഞു.

‘അടുത്തിടെ അടക്കം ചെയ്ത നൂറുകണക്കിന് രക്തസാക്ഷികളുടെ മൃതദേഹങ്ങൾ അടങ്ങിയ കൂട്ട ഖബറുകളാണ് ഇസ്രായേൽ തകർത്തത്. മണ്ണിനടിയിൽ കിടന്ന മൃതദേഹങ്ങൾ പുറത്ത് ചിതറിക്കിടന്നു. ഗസ്സയിലെ സിവിൽ ഡിഫൻസ് ടീമുകൾ അവ വീണ്ടും സംസ്‌കരിക്കുന്നതിനുള്ള പ്രവർത്തനങ്ങളിൽ വ്യാപൃതരാണ്’ -ഗസ്സ സിവിൽ ഡിഫൻസ് ഡയറക്ടർ അഹമ്മദ് അൽ കഹ്‍ലൂത്ത് പറഞ്ഞു.

മുമ്പും ഇസ്രായേൽ സേന ഖബർസ്ഥാനുകൾ ലക്ഷ്യമിട്ട് ആക്രമണം നടത്തിയിട്ടുണ്ട്. ഖബറുകൾ മാന്തി നിരവധി മൃതദേഹങ്ങൾ കടത്തിക്കൊണ്ടുപോവുകയും ചെയ്തിരുന്നു. നിലവിലുള്ള ഖബർസ്ഥാനുകളിലേക്ക് എത്താനുള്ള പ്രയാസം കാരണം മിക്ക സ്ഥലങ്ങളിലും താൽക്കാലിക സൗകര്യം ഒരുക്കിയാണ് മൃതദേഹങ്ങൾ അടക്കം ചെയ്യുന്നത്. പാർപ്പിട പരിസരങ്ങൾ, വീട്ടുമുറ്റങ്ങൾ, കളിസ്ഥലങ്ങൾ തുടങ്ങി പൊത​ുസ്ഥലങ്ങളിലും സ്വകാര്യ സ്ഥലങ്ങളിലും നിരവധി ഖബറുകൾ ഒരുക്കിയിട്ടുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 30,410 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. 71,700 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സർക്കാർ ജീവനക്കാർക്ക്​ ശമ്പളവിതരണം തുടങ്ങി; പ്രതിദിനം 50,000 രൂപ മാത്രം പിൻവലിക്കാം

Next Post

റോഡിലിറങ്ങിയ വിമാനം കാരണം പുലിവാല് പിടിച്ച് പൊലീസ്; ഡ്രൈവർ മുങ്ങി, സ്ട്രീറ്റ് ലൈറ്റുകളും സിഗ്നലുകളും തകർന്നു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റോഡിലിറങ്ങിയ വിമാനം കാരണം പുലിവാല് പിടിച്ച് പൊലീസ്; ഡ്രൈവർ മുങ്ങി, സ്ട്രീറ്റ് ലൈറ്റുകളും സിഗ്നലുകളും തകർന്നു

റോഡിലിറങ്ങിയ വിമാനം കാരണം പുലിവാല് പിടിച്ച് പൊലീസ്; ഡ്രൈവർ മുങ്ങി, സ്ട്രീറ്റ് ലൈറ്റുകളും സിഗ്നലുകളും തകർന്നു

അംബാനി കുടുംബത്തിന്‍റെ അടുത്തയാള്‍; എന്നിട്ടും അനന്തിന്‍റെ പ്രീ വെഡിങ് പാർട്ടിക്ക് പ്രിയങ്ക വന്നില്ല, കാരണം.!

അംബാനി കുടുംബത്തിന്‍റെ അടുത്തയാള്‍; എന്നിട്ടും അനന്തിന്‍റെ പ്രീ വെഡിങ് പാർട്ടിക്ക് പ്രിയങ്ക വന്നില്ല, കാരണം.!

2018ന് 176 കോടി! മോഹൻലാൽ സിനിമകൾ വഴി മാറുമോ? കളക്ഷനിൽ അത്യപൂർവ്വ നേട്ടത്തിന് മഞ്ഞുമ്മൽ ബോയ്സ്

2018ന് 176 കോടി! മോഹൻലാൽ സിനിമകൾ വഴി മാറുമോ? കളക്ഷനിൽ അത്യപൂർവ്വ നേട്ടത്തിന് മഞ്ഞുമ്മൽ ബോയ്സ്

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളെ ബാധിക്കുമോ!

കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് എസ്എസ്എല്‍സി- പ്ലസ് ടു പരീക്ഷകളെ ബാധിക്കുമോ!

പൊള്ളുന്ന ചൂടില്‍ ശരീരം തണുപ്പിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍…

പൊള്ളുന്ന ചൂടില്‍ ശരീരം തണുപ്പിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ ആറ് ഭക്ഷണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021