• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വെസ്റ്റ് ബാങ്കിലേക്ക് മാർച്ച് നടത്തി ഇസ്രായേൽ മന്ത്രിമാർ

by Web Desk 04 - News Kerala 24
April 11, 2023 : 6:41 am
in India, News
0
A A
0
വെസ്റ്റ് ബാങ്കിലേക്ക് മാർച്ച് നടത്തി ഇസ്രായേൽ മന്ത്രിമാർ

വെസ്റ്റ് ബാങ്ക്: അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ കുടിയേറ്റ കേന്ദ്രങ്ങളിലേക്ക് മാർച്ച് നടത്തി ഇസ്രായേൽ മന്ത്രിസഭാംഗങ്ങൾ ഉൾപ്പെടെ ആയിരങ്ങൾ. അധിനിവിഷ്ട വെസ്റ്റ് ബാങ്കിലെ നബ്‍ലുസിലെ ഉപേക്ഷിക്കപ്പെട്ട അനധികൃത ഔട്ട്പോസ്റ്റ് നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ടും കുടിയേറ്റക്കാർക്കെതിരായ അക്രമം വർധിക്കുന്നതിൽ പ്രതിഷേധിച്ചുമായിരുന്നു മാർച്ച്.

തീവ്ര വലതുപക്ഷ കക്ഷി നേതാവും ദേശീയ സുരക്ഷ മന്ത്രിയുമായ ബെൻ ഗാവിർ, ധനമന്ത്രി ബെസലെൽ സ്മോട്രിച്ച്, മതകാര്യ മന്ത്രി മിഖായേൽ മാൽചിയാലി തുടങ്ങി 20ലേറെ മന്ത്രിമാർ പങ്കെടുത്തുവെന്നാണ് റിപ്പോർട്ട്. സയണിസ്റ്റ് സമൂഹത്തിലെ പുരോഹിതന്മാരും സംഘടന നേതാക്കളും സംബന്ധിച്ചു. വൻ സുരക്ഷ സന്നാഹത്തിന്റെ അകമ്പടിയിൽ നടത്തിയ റാലിയിൽ പതിനായിരത്തിലേറെപേർ പങ്കെടുത്തു.

തീവ്രവാദത്തിനുമുന്നിൽ കീഴടങ്ങില്ലെന്നും ജൂതസമൂഹം കരുത്തരാണെന്ന് പറയാനാണ് തങ്ങൾ ഇവിടെയെത്തിയതെന്നും മന്ത്രി ബെൻ ഗാവിർ പഞ്ഞു. വെസ്റ്റ് ബാങ്കിൽ കുടിയേറ്റം വ്യാപിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. പ്രകടനത്തിൽ പ്രകോപനപരമായ മുദ്രാവാക്യങ്ങൾ മുഴങ്ങി. ഇസ്രായേലിൽ ബെൻ ഗാവിർ നയിക്കുന്ന തീവ്ര വലതുപക്ഷ പാർട്ടിയുടെ പിൻബലത്തോടെ അധികാരത്തിലെത്തിയ നെതന്യാഹു ഭരണകൂടം കുടിയേറ്റം വ്യാപിപ്പിക്കുമെന്ന പ്രഖ്യാപിത നിലപാടിലാണ്.

അമേരിക്ക ഉൾപ്പെടെ അന്താരാഷ്ട്ര സമൂഹത്തിന്റെ എതിരഭിപ്രായത്തെ അവർ വിലമതിക്കുന്നില്ല. കഴിഞ്ഞ ദിവസം മസ്ജിദുൽ അഖ്സയിൽ ഇസ്രായേൽ പൊലീസ് അതിക്രമിച്ചുകയറിയതും സംഘർഷം വർധിപ്പിച്ചു. 2000ത്തിന് ശേഷമുള്ള ഏറ്റവും വലിയ സംഘർഷ സാഹചര്യത്തിലൂടെയാണ് മേഖല കടന്നുപോകുന്നത്.

ഫലസ്തീനി ബാലനെ ഇസ്രായേൽ വധിച്ചു
വെസ്റ്റ് ബാങ്ക്: ഫലസ്തീനി കൗമാരക്കാരനെ ഇസ്രായേൽ സൈന്യം വെടിവെച്ച് കൊലപ്പെടുത്തി. മുഹമ്മദ് ഫായിസ് ബൽഹാനാണ് (15) മരിച്ചത്. അഖാബീത് ജാബിർ അഭയാർഥി ക്യാമ്പിൽ നടത്തിയ റെയ്ഡിനിടെ തലയിലും നെഞ്ചിലും അടിവയറ്റിലുമാണ് വെടിയേറ്റത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബസ് സ്റ്റാൻഡിൽ ബഹളം, ട്രാൻസ്ഫോമറിൽ ആത്മഹത്യാശ്രമം, പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ടയാളുടെ പരാക്രമം

Next Post

ടയറിനടിയിൽ മൃതപ്രായയായി യുവതി; ഡ്രൈവർ ഇറങ്ങി ഓടി, പുറത്തെടുത്തത് മറ്റൊരു ഡ്രൈവർ ബസ് പിന്നോട്ടെടുത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ടയറിനടിയിൽ മൃതപ്രായയായി യുവതി; ഡ്രൈവർ ഇറങ്ങി ഓടി, പുറത്തെടുത്തത് മറ്റൊരു ഡ്രൈവർ ബസ് പിന്നോട്ടെടുത്ത്

ടയറിനടിയിൽ മൃതപ്രായയായി യുവതി; ഡ്രൈവർ ഇറങ്ങി ഓടി, പുറത്തെടുത്തത് മറ്റൊരു ഡ്രൈവർ ബസ് പിന്നോട്ടെടുത്ത്

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്: മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയായില്ല

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പ്: മൂന്ന് മാസം കഴിഞ്ഞിട്ടും നടപടിയായില്ല

ക്രമക്കേട് തടയാൻ ലോക്കോസ് ആപ്പ്; കുടുംബ​ശ്രീ ഡിജിറ്റലാകുന്നു

ക്രമക്കേട് തടയാൻ ലോക്കോസ് ആപ്പ്; കുടുംബ​ശ്രീ ഡിജിറ്റലാകുന്നു

ഷാറൂഖ് ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്, ബോധപൂർവം അസ്വസ്ഥത സൃഷ്ടിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു?

ഷാറൂഖ് ടിക്കറ്റെടുത്തത് കോഴിക്കോട്ടേക്ക്, ബോധപൂർവം അസ്വസ്ഥത സൃഷ്ടിച്ച് ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറുന്നു?

ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ

ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021